0%

Chapter Title : ശ്രീഭദ്രം ഭാഗം 11 [JO]

Author : JO Read All Parts 717

മാറ്റം വരാത്തതു കണ്ടാണ് വീണ്ടും കാര്യമന്വേഷിച്ചത്. അമ്മയുടെ മുന്നിലുമവളെയൊരു വേശ്യയുടെ മോളായി ചിത്രീകരിക്കാനുള്ള മടികൊണ്ട് എന്തോ ഒഴികഴിവു പറഞ്ഞു ഞാനൊഴിവായി.

എന്നാലെന്നെയൊട്ടും വിശ്വാസമില്ലാത്തതുകൊണ്ടാവും അമ്മയവനേവിളിച്ചു കാര്യമന്വേഷിച്ചത്. ഡിബിന്റെ വായിൽനിന്നു സത്യങ്ങളെല്ലാമറിഞ്ഞയമ്മയും അവൻ പറഞ്ഞതുപോലുള്ള ഡയലോഗോടെയെന്റെ തളർച്ച മാറ്റാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അവര് പറയുമ്പോൾ എനിക്കും തോന്നും ഞാൻ വിഷമിക്കേണ്ട കാര്യമൊന്നുമില്ലെന്ന്. പക്ഷേ അവളെക്കാണുമ്പോൾ ഞാനതെല്ലാം മറക്കും. അവളുടെ മുമ്പിൽവെച്ചു മുഖമുയർത്താനാവാതെ... ആരോടുമൊന്നു ഫ്രീയായിരുന്നു സംസാരിക്കാനാവാതെ... ഒന്നു ചിരിക്കാൻ പോലുമാവാതെ ഞാനിരുന്നു നീറിപ്പുകഞ്ഞു.

ആ സംഭവത്തിനു ശേഷം അവളെന്നോട് മിണ്ടിയിട്ടില്ല. തീരുമാനമെന്തെന്നു ചോദിച്ചു കളിയാക്കിയിട്ടുമില്ല. പക്ഷേ.... ഞാൻ പറഞ്ഞ വാക്കുകളും ചെയ്ത കാര്യങ്ങളും അവൾക്കോർമയുണ്ടാവില്ലേ... ??? ഞാനൊരു വാക്കിനു വിലയില്ലാത്ത ഷണ്ഡനാണെന്നവളും കരുതിക്കാണില്ലേ....??? അതായിരുന്നെന്റെ പ്രശ്നം. പക്ഷേ അതിന്റെയൊക്കെമുകളിലും അവളുടെ അമ്മ ചെയ്ത തെറ്റിന് അവളെ ശിക്ഷിക്കുവാണ് ഞാനെന്നെ കുറ്റബോധമായിരുന്നു മനസ്സു നിറയെ. അമ്മയുമവനും ഇടക്കിടെപ്പറയും എല്ലാം മറന്നു കളഞ്ഞേക്കാൻ. പക്ഷേ എന്നെക്കൊണ്ടു പറ്റണ്ടേ...???!!!. അവർക്കൊക്കെ പറഞ്ഞാൽ മതി. അനുഭവിക്കുന്നത് ഞാനല്ലേ...???!!!. എന്നാൽ അവരാരുംതന്നെ അവളെയിങ്ങു കെട്ടിക്കോണ്ട്‌ പോരേടാന്നെന്നോട് പറഞ്ഞില്ല. എന്നെക്കാളുമെന്നെ മനസ്സിലാക്കുന്ന അമ്മപോലും....!!. അതായിരുന്നെന്റെ ഏറ്റവും വലിയ സങ്കടം.

അങ്ങനെയിരിക്കെ പെട്ടന്നൊരു ദിവസം. അന്നൊരു തിങ്കളാഴ്ചയായിരുന്നു. അസ്സൈന്മെന്റു സബ്മിറ്റു ചെയ്യാൻപോയ ഡിബിനേംകാത്തു വരാന്തയിൽ നിൽക്കുകയായിരുന്നു ഞാൻ. അവനില്ലാതെ ക്ലാസ്സിലിരിക്കാൻപോലും വയ്യാന്നായിട്ടുണ്ടെനിക്ക്. മറ്റൊന്നും കൊണ്ടല്ല, അവളെ നേരിടാൻ പറ്റാത്തതുകൊണ്ടുതന്നെ. മാത്രോമല്ല, ഞാനുമവളുംതമ്മിലെന്തോ സംഭവിച്ചൂന്നു മനസ്സിലായത്കൊണ്ടാവും എന്നെക്കാണുമ്പോൾ ക്ലാസ്സിലെ എല്ലാറ്റിനുമൊരു ആക്കിയ ചിരിയാണ്. ആരും വാ തുറന്നൊന്നും പറയാത്തതുകൊണ്ട് ഒന്നു പ്രതികരിക്കാൻപോലുമാവുന്നുമില്ല. സ്വാഭാവികമായും ക്ലാസ്സിലിരിക്കാൻ തോന്നില്ല. അതാണ് പോസ്റ്റാകുമെന്നറിഞ്ഞിട്ടും പുറത്തിറങ്ങി നിന്നത്. അവന്റെകൂടെ സ്റ്റാഫ് റൂമിലേക്കുപോയൽ സാറമ്മാരുടെ കുശലാന്വേഷണം കേൾക്കേണ്ടി വരും. ഇപ്പോഴത്തെ അവസ്ഥയിൽ അതാകും ഏറ്റവും വലിയ വെറുപ്പീര്. അങ്ങനെ അവനേം കാത്തു പോസ്റ്റടിച്ചു നിന്നപ്പോഴാണ് പെട്ടന്ന് പിന്നിൽനിന്നൊരു വിളി....!!!.

ശ്രീഹരീ...!!!

ആ ശബ്ദം... ഏത് ബഹളത്തിനിടയിലും ആ ശബ്ദം ഞാൻ തിരിച്ചറിയും. അതിന്റെ ഞെട്ടലിലാണ് പെട്ടന്നു വെട്ടിത്തിരിഞ്ഞു നോക്കിയതും. പ്രതീക്ഷിച്ച മുഖം തന്നെയായിരുന്നു മുന്നിൽ. പക്ഷേ കുറച്ചു ദിവസങ്ങളായി ആ മുഖമായിരുന്നു ഞാനേറ്റവും ഒഴിവാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നതും. പെട്ടന്നവളുടെ മുഖം കണ്മുന്നിൽ കണ്ടപ്പോളാ മുഖത്തേക്കൊരുവട്ടം നോക്കിപ്പോയെങ്കിലും ഒറ്റസെക്കന്റിനുള്ളിൽ ഞാനെന്റെ നോട്ടം മാറ്റി. പക്ഷേ അവളത് പ്രതീക്ഷിച്ചിരുന്നുവെന്നത് അപ്പോൾതന്നെ മനസ്സിലായി.

എന്റെ മുഖത്തേക്കൊന്നു നോക്കാൻപോലും പറ്റൂല്ലാണ്ടായോ ശ്രീഹരീ തനിക്ക്...??? ഇത്രക്ക് ജാഡയൊന്നും പാടില്ലാട്ടോ...!!!.

ജാഡയല്ലാന്നറിഞ്ഞിട്ടും കുശലാന്വേഷണമെന്ന വ്യാജേനെയുള്ളയാ പരിഹാസമെനിക്കു സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. ഞാൻ പെട്ടന്നു തിരിഞ്ഞുനിന്നു. നേർക്കുനേർ നോക്കിനിൽക്കാൻപോലുമുള്ള അർഹതയെനിക്കില്ലാനൊരു തോന്നൽ. പക്ഷേ അവൾക്കതൊട്ടും സഹിക്കാൻ

💬 Comments

View all comments