0%

Chapter Title : ശ്രീഭദ്രം ഭാഗം 12 [JO]

Author : JO Read All Parts 700

മനപ്പൂർവ്വമാണെന്ന്...!!!. ഒരാള് ഞങ്ങളുടെ പേര് വിളിച്ചുപറയുമ്പോൾ ബാക്കിയുള്ളവരുടെ ചിരികൂടിക്കാണുപ്പോൾ ലൗവേഴ്സിനെ കളിയാക്കാനുള്ള സഹപാഠികളുടെ കളിതമാശയായിട്ടാവും അവരുമതെടുത്തിട്ടുണ്ടാവുക...!!!. അല്ലെങ്കിൽ ആരെങ്കിലുമൊരാൾ നോ പറഞ്ഞെന്നുംവെച്ചു പാതിയിൽ മുടങ്ങിപ്പോയ വൺസൈഡ് പ്രേമത്തെ കളിയാക്കുകയാണെന്നു കരുതിക്കാണും...!! അങ്ങനെ അധ്യാപകരുടെ മനസ്സിലെങ്കിലും ക്ലാസ്സിൽ ഞങ്ങളുമൊരു കാമുകീകാമുകന്മാരായി. ശ്രീഹരിയും ഭദ്രയും പോകെപ്പോലെ ഒറ്റപ്പേരിലേക്കും മാറി;

ശ്രീഭദ്ര...!!!.

ശ്രീഭദ്രയോ അതാരെന്നാരെങ്കിലുമെടുത്തു ചോദിച്ചാലാവും ശ്രീഹരീ, ഭദ്ര എന്നീ പേരുകൾ സപ്പറേറ്റായി വരിക. ഇന്നകാര്യത്തിന് ഈക്ലാസ്സീന്നാരുടെ പേര് കൊടുക്കണമെന്നൊരു ചോദ്യം വന്നാൽ..., ആദ്യം വരുന്ന പേര് ശ്രീഭദ്രയെന്നാവും. അകമ്പടിയായൊരു ചിരിയും...!!!.

എന്നാ പൂറ്റിത്തരവാടാ ഇവരീക്കാണിക്കുന്നതെന്നും ചോദിച്ചു പലവട്ടം ഞാൻ പ്രതികരിക്കാൻ മുതിർന്നതാണ്. പക്ഷേ തന്നെത്താനെയൊണ്ടാക്കി വെച്ചതല്ലേ... ഇനിയനുഭവിച്ചോന്നുള്ളൊരു മറുപടിയവന്റെ കയ്യീന്ന് കിട്ടുമ്പോൾ അറിയാതെയിരുന്നുപോകും. മാത്രോമല്ല ഇനിയും ഞാനവളുടെ കാര്യത്തിലിടപെട്ടാൽ അതും അവൾക്കു ദോഷമായേ വരൂന്നുള്ള അവന്റെ പിന്തിരിപ്പൻ ഡയലോഗുകൂടെയാകുമ്പോൾ കടിച്ചുപിടിച്ചു സഹിക്കുകയെന്നതുമാത്രമായിരുന്നെന്റെ വിധി....!!!

എനിക്കു സഹികെട്ടന്നു തോന്നുമ്പോളവനെന്നോട്‌ പറയും..:

ടാ... ഇനിയീക്കാര്യത്തിൽ നീയിനിയിടപെട്ടാൽ... അതു നീയവളെ കെട്ടാന്നുറപ്പുണ്ടേൽ മാത്രമാരിക്കണം. അല്ലെങ്കിൽ... അല്ലെങ്കിലിവിടുന്നനങ്ങിപ്പോകരുത്...!!!. ഒന്നാമതേ ക്ലാസ്സിലും കോളേജിലുമവള് നീകാരണം നാറി. ഇനി നാട്ടിലുംകൂടിയറിയിച്ചവളുടെ മാനം കെടുത്തരുത്...!!!.

എല്ലാ പ്രതിക്ഷേധവും അതിലൊതുങ്ങാറാണ് പതിവ്. അവനത് പറയുന്നത് എന്റെയുള്ളിൽ പുകഞ്ഞുകൊണ്ടിരിക്കുന്നയാ അഗ്നിപർവതത്തെ ഒരു തീമഴപോലെ പൊട്ടിയൊലിപ്പിക്കാനാണെന്നെനിക്കറിയാം. ഒളിഞ്ഞും തെളിഞ്ഞും അവനത് പലവട്ടമെന്നോട് പറഞ്ഞുംകഴിഞ്ഞു. ഞാനവളെയൊരിക്കലും വിട്ടുകളയരുതെന്ന് എന്നെക്കാളേറെയാഗ്രഹിക്കുന്നതും ഒരുപക്ഷേ അവനായിരിക്കും. ഒന്നിനുംകൊള്ളാത്തൊരുത്തനേംകെട്ടി ജീവിതകാലംമുഴുവൻ അവളുകിടന്നു നരകിക്കുന്നത് കാണാനവന് പറ്റില്ലത്രേ. എന്നോടൊപ്പമാകുമ്പോൾ ഒരു മുള്ളുകൊണ്ടുപോലും കണ്ണുനിറയാതെയവൾ ജീവിക്കുമെന്നവൻ വിശ്വസിക്കുന്നു. പക്ഷേ അങ്ങനെയൊരാഗ്രഹം ഇപ്പോഴെനിക്കില്ലെന്നു തോന്നിപ്പിക്കുന്ന വിധത്തിലായിരുന്നു അതു പറയുമ്പോഴുള്ള എന്റെ പ്രതികരണമെന്നു മാത്രം..!!!

എന്നാൽ.... അവന്റെമുമ്പിലൊളിപ്പിക്കുന്നതുപോലെ എന്റെ മനസാക്ഷിയുടെ മുന്നിലെന്റെ വേദനയൊളിപ്പിക്കാനെനിക്കാവുമായിരുന്നില്ല താനും. അവളെക്കാണുമ്പോഴെല്ലാം..
അവളുടെയോരോ

💬 Comments

View all comments