0%

Chapter Title : ശ്രീഭദ്രം ഭാഗം 12 [JO]

Author : JO Read All Parts 700

നോട്ടത്തിൽപ്പോലും വല്ലാത്തൊരു നീറ്റൽ ഞാനനുഭവിച്ചിരുന്നു. അവൾക്കുമുകളിലേക്ക് വളരണമെന്നൊക്കെ തോന്നുന്നുണ്ടെങ്കിലും അതെങ്ങനെ വേണമെന്നെനിക്കറിയുമായിരുന്നില്ല. അവളുടെ മനസ്സിനെ കീഴടക്കാൻപറ്റിയ ചെറിയൊരു വഴിപോലുമെന്റുള്ളിലുണ്ടായതുമില്ല. അമ്മപോലും വിട്ടുകളഞ്ഞേക്കാൻ പറഞ്ഞിരുന്നതുകൊണ്ട് ഒരുവഴിചോദിക്കാനുമാരുമില്ലായിരുന്നു. ഡിബിനോടുപറഞ്ഞാൽ വീണ്ടുമവളുടെ മുമ്പിൽപ്പോയിനിന്നു നാറേണ്ടിവരുമോയെന്ന പേടിയായിരുന്നു. മാത്രവുമല്ല അവളേക്കാൾ സ്റ്റാൻഡേർഡ് കൈവരിക്കാൻനോക്കാതെ വീണ്ടുമവളുടെ പുറകേ നാണങ്കെട്ടുനടക്കുവാണോന്നവൻ ചിന്തിച്ചാലോന്നും ഞാൻ പേടിച്ചിരുന്നു. എന്തിനുവേണ്ടിയാണ് ഞാനാ ഹീറോയിക് ഡയലോഗപ്പോൾ വിട്ടതെന്നാവില്ലേ അവനപ്പോൾ ചിന്തിക്കുക...??? നട്ടെല്ലില്ലാത്തവനെന്ന അപമാനത്തിനൊപ്പം വാക്കിനു വെലയില്ലാത്തവനെന്നൊരപമാനംകൂടി ഏറ്റുവാങ്ങാനെനിക്കു സാധിക്കുമായിരുന്നില്ല...!!!.

സിനിമകളിലും കഥകളിലുമൊക്കെ കണ്ടുമടുത്ത സ്ഥിരം ക്ലിഷേയാണെങ്കിൽക്കൂടിയും അവളെപ്പോലെയാവാൻ ബസിൽക്കയറി വീട്ടിൽപ്പോകാനും പട്ടിണികിടക്കാനുമൊക്കെ ഞാനുമിതിനിടയിൽ ആരുമറിയാതെ ശ്രമിച്ചുനോക്കിയിരുന്നു. പക്ഷേ വയറുകത്താൻ തുടങ്ങിയപ്പോൾ ഹോട്ടലിൽക്കയറി പതിവിലും കൂടുതൽ ഫുഡ് കഴിക്കുന്നതിലും, ബസിലെ തിരക്കുകണ്ടപ്പോൾ ടാക്സി വിളിച്ചു വീട്ടിൽപ്പോയതിലുമൊക്കെയാണത് കലാശിച്ചതെന്നു മാത്രം...!!!. അതോടെ ഒരുകാര്യമെനിക്കു മനസ്സിലായി; അവളെപ്പോലെയാവാനൊന്നും എന്നെക്കൊണ്ട് പറ്റത്തില്ല...!!!.

ആ സത്യമങ്ങോട്ടാക്സപ്റ്റു ചെയ്യാൻ കുറേനാളെടുത്തെങ്കിലും പോകപ്പോകെ ഞാനുമതങ്ങോട്ടു സമ്മതിച്ചുകൊടുത്തു. ഇപ്പോളവളെക്കാണുമ്പോൾ പഴയതുപോലെനിക്കു നീറ്റലില്ല. പ്രേമം പൊളിഞ്ഞുപോയ എല്ലാ കാമുകൻമാർക്കുമുള്ളതുപോലൊരു വേദന മാത്രം. പക്ഷേയപ്പോഴും അവളെയെങ്ങനെയെങ്കിലുമെന്റെ സ്വന്തമാക്കണമെന്ന ചിന്തമാത്രമെന്നെ വിടാതെ പിന്തുടരുന്നുമുണ്ടായിരുന്നു. അതുമാത്രം വേണ്ടാന്നുവെക്കാൻ എനിക്കാവുമായിരുന്നില്ല...!!!.

അങ്ങനെയിരിക്കെയാണ് ഒരുദിവസംക്ലാസ്സിലേക്കു ചെന്നപ്പോൾ ഞാൻ വരുന്നത് കാത്തിരുന്നതുപോലെ അവളെന്റെയടുത്തേക്കു വന്നത്. കടുംനീല നിറമുള്ള കുഞ്ഞുപൂക്കൾ തുന്നിപ്പിടിപ്പിച്ചയാ വെള്ളച്ചുരിദാറിലവൾ പതിവിലും സുന്ദരിയായിരിക്കുന്നുവെന്നെനിക്കു തോന്നി. പൂക്കളുടെയതേ നിറത്തിലുള്ള ഷാൾ മാറിനുകുറുകെയിട്ട് കുളിപ്പിന്നൽകെട്ടിയ മുടിമുഴുവനായും ആ ഷാളിന് മുകളിലേക്കായി വലിച്ചിട്ടു മാറിടം മറച്ചുകൊണ്ടുള്ള ആ വരവ് ഒരുനിമിഷം ഞാൻ കണ്ണിമയ്ക്കാതെ നോക്കിനിന്നു. പതിവിൽ നിന്നും വിപരീതമായി അന്നവൾ രണ്ടുനിറത്തിലുള്ള ചന്ദനക്കുറി വരച്ചതാണ് അവളുടെ മുഖത്തെ മാറ്റത്തിനു കാരണമെന്നു മനസ്സിലാക്കിയെടുക്കുമ്പോഴേക്കും അവളെന്റെയടുത്തേക്കു വന്നിരുന്നു.

ഗുഡ് മോർണിംഗ് ശ്രീഹരീ...!!

ഏറെ നാളുകൾക്ക് ശേഷമാണത് കിട്ടുന്നത്. ഞാനും

💬 Comments

View all comments