Chapter Title : ശ്രീഭദ്രം ഭാഗം 12 [JO]
അവനപ്പോളവൾക്ക് ഗിഫ്റ്റു വാങ്ങിക്കൊടുത്തേ പറ്റൂന്ന്...!!!
നിനക്കിനീം മതിയായില്ലേ എന്നമട്ടിലാണ് അവനതുപറഞ്ഞപ്പോൾ ഞാനവനെ നോക്കിയത്. എങ്ങനെയവളുടെ മുമ്പിപ്പോയി തലയുയർത്തി നിൽക്കുമെന്നറിയാത്ത എന്നോടാനാണവൻ ഗിഫ്റ്റും വാങ്ങിക്കോണ്ടു പോണമെന്നു പറയുന്നത്. ഇന്നലെവരെ നടന്നതുമുഴുവൻ ഒറ്റ നിമിഷംകൊണ്ടിവൻ മറന്നുപോയോന്നുപോലും ഞാൻ സംശയിച്ചു. അല്ലാണ്ടാരെങ്കിലും ഈയവസരത്തിൽ ഇമ്മാതിരി വർത്താനം പറയുവോ...??!!!. എന്നാൽ എന്റെ നോട്ടംകണ്ടതുമവനു കാര്യം മനസിലായി. അതോടെപിന്നെ വിശദീകരണമായി...!!
ടാ ഞാൻ വേറൊന്നുമോർത്തു പറഞ്ഞതല്ല...!!!
പിന്നെ...???
ടാ നമ്മളവളോട് ചെയ്തതും ക്ലാസ്സിലുള്ളോരിപ്പോ ചെയ്‌തോണ്ടിരിക്കുന്നതും തനി തന്തക്കുപിറക്കാഴിക തന്നെയാ. അവന്മാരോരൊന്നു പറഞ്ഞുണ്ടാക്കുമെന്നോർത്താണേലും നമ്മളുംകൂടിയൊഴിവാക്കുമ്പോ ഒറ്റപ്പെട്ടൂന്നൊരു തോന്നലു തോന്നിക്കാണുമവൾക്ക്. അതാ ഇത്രേംന്നാളുമില്ലാത്തയീ സ്വീറ്റു തരല്. അതിനുള്ള നന്ദിയെങ്കിലും നമ്മള് കാണിക്കണ്ടേ...??? അല്ലാണ്ടുനിന്റെ പ്രേമഭാജനത്തിന് ബെർത്ഡേ ഗിഫ്റ്റു വാങ്ങിക്കൊടുക്കണംന്നല്ല ഞാൻ പറഞ്ഞത്...!!!.
കുറേനേരമാലോചിച്ചു നിന്നിട്ടാണ് അവന്റെയൊപ്പം ഞാനാ ഗിഫ്റ്റു വാങ്ങാൻ പോയത്. ഇനിയീ ഗിഫ്റ്റിലെങ്ങാനുമവളു വീണാലോന്നുള്ളൊരു ചെറിയ പ്രതീക്ഷേമെനിക്കുണ്ടാരുന്നു. സത്യത്തിലതാണെന്നെ ഗിഫ്റ്റുവാങ്ങാൻ പോകാൻ പ്രേരിപ്പിച്ച ഘടകവും. അവളിങ്ങോട്ടുവന്നെസ്സുപറഞ്ഞാപ്പിന്നെ പിന്നെന്തോന്നു സ്റ്റാൻഡേർഡ് നോക്കാൻ...!!!. ആരെതിർത്താലും കെട്ടിക്കൊണ്ടു ഞാൻ വീട്ടിപ്പോകും. അത്രതന്നെ...!!!.
എന്തായാലും കുറേനേരത്തെ തപ്പലിനോടുവിൽ ചെറിയൊരു ഗിഫ്റ്റുവാങ്ങി. വലുപ്പത്തിൽ മാത്രമാണ് ചെറുത്. ഫുൾ ഗ്ലാസ്സിൽ ചെയ്തതായതിനാൽ നല്ല വിലയായി. എന്നാലും മേടിച്ചതവൾക്കായതിനാൽ എനിക്കതൊരു ചായകുടിക്കുന്ന കാശിന് സമമായിരുന്നു താനും. വലുപ്പമുള്ളതു വേണ്ടന്നു പറഞ്ഞതും കൊക്കുരുമ്മിയിരിക്കുന്ന രണ്ടു കിളികളുടെ സ്തൂപമുള്ളയാ ഗിഫ്റ്റു തെരഞ്ഞുപിടിച്ചതും വിഷസൊന്നുമെഴുതേണ്ടെന്നു നിർബന്ധിച്ചതുമെല്ലാം അവൻ തന്നെയായിരുന്നു. കാശു കൊടുത്തതു മാത്രം ഞാൻ.
അങ്ങനെ അതുംതൂക്കിപ്പിടിച്ചു ക്ലാസ്സിലേക്കു കയറിച്ചെന്നപ്പോൾ അവിടെയൊരു യുദ്ധത്തിന്റെയാള്. പിന്നെക്കൊടുക്കാടാന്നു പറയുംമുമ്പേ അവനാ ഗിഫ്റ്റുകൊണ്ടേ അവൾക്കു നേരെയൊരു നീറ്റലും കൂട്ടത്തിലൊരു ഡയലോഗും..:;
എന്റെ ഭദ്രേ... നിന്റെ ബെർത്ഡേയാണെന്നറിഞ്ഞപ്പോൾ ഇവനൊരേനിർബന്ധം; നിനക്കൊരു ഗിഫ്റ്റുവാങ്ങി തരണംന്ന്...!!!. ഇഷ്ടായൊന്നു നോക്ക്...!!
💬 Comments
View all comments