Chapter Title : ശ്രീഭദ്രം ഭാഗം 12 [JO]
അവനതങ്ങോട്ടു പറഞ്ഞു തീർത്തതും ക്ലാസ്സിലാകെയൊരു നിശബ്ദത പടർന്നു. അതിനിയെന്റെ മരണത്തിന്റെ നിശബ്ദതയാണോന്നു ഞാൻ ചിന്തിച്ചിരിക്കേ അവളെന്നെയൊരു നോട്ടോം...!!!. എന്റെ കോതമംഗലത്തുനിന്നും കോഴിക്കോട്ടേയ്ക്കൊരാന്തല് പന്തോംകത്തിച്ചു പോയി. അവൾടെ മുമ്പിൽ സർവവിലയുമ്പോയി, ക്ലാസ്സിലും നാറി, അവളെങ്ങാനുമതെടുത്തെന്റെ തലയടിച്ചു പൊട്ടിച്ചാലുണ്ടാകാവുന്ന നാണക്കേടും അതിനേക്കാളുപരി ആ ചില്ലു തലയിലടിച്ചു പൊട്ടിച്ചാലുണ്ടാകാവുന്ന മുറിവിന്റെ സ്റ്റിച്ചിന്റെയെണ്ണവുംവരെ ഒരുനിമിഷംകൊണ്ടെന്റെ മനസ്സിലൂടെ പറന്നു നടന്നു.
ഞാനവനെ കൊല്ലുന്ന മട്ടിലൊന്നു നോക്കി. ജീവനോടെ പുറത്തുവന്നാൽ ഇന്നുനിന്റെ അവസാനമാടാ പൂറാന്ന് മനസ്സിൽ പ്രാകിക്കൊണ്ടു നോക്കുമ്പോഴും അവന്റെ മുഖത്തൊരു ഭാവമാറ്റോമില്ല. അവനിങ്ങനെ നോക്കിനിൽക്കുന്നതുതന്നെ കണ്ടിട്ടാണ് ഞാനും നോക്കിയത്... തുറന്നുപോലും നോക്കാതെ അവളാ ഗിഫ്റ്റു ബാഗിലേക്കു വെയ്ക്കുന്നു...!!!.
എനിക്കൊന്നു തുള്ളിച്ചാടണമെന്നാണ് തോന്നിയത്. സന്തോഷിക്കാൻ വരട്ടേയെന്ന് മനസ്സിൽ പറഞ്ഞെങ്കിലും എന്തോ ഒരു സന്തോഷം. സ്റ്റാൻഡേർഡൽപം കൊറഞ്ഞാലും വേണ്ടൂല്ല അവളെന്നെ അംഗീകരിക്കാനൊക്കെ തുടങ്ങീല്ലോന്നാന്നുള്ളതായിരുന്നു സന്തോഷം. ഞാൻ കൊടുത്തതാണെന്നറിഞ്ഞിട്ടും അവളത് സ്വീകരിച്ചല്ലോ..!!!. അതുമതി..., ധാരാളം...!!!.
ഞാൻ മനസ്സിൽ ഒരായിരം താജ്മഹലുകൾ ഒന്നിച്ചു പണിതുയർത്തി. ജപ്പാനിൽക്കൊണ്ടോയി ആറ്റംബോംബിട്ടപ്പോൾ അമേരിക്കക്കു കിട്ടിയതിനെക്കാളും വലിയ ആത്മസംതൃപ്തി. ക്ലാസിലെ മുറുമുറുപ്പുകൾ കൂടിവരുന്നെന്നു തോന്നിയതും എന്നേം വലിച്ചുകൊണ്ടവൻ പുറത്തേക്കുചാടി. ഇറങ്ങിയപാടെ,
ഇപ്പഴെങ്ങനെയുണ്ട്...??? എന്നൊരു ചോദ്യം.
നിന്റപ്പന്റെ രണ്ടാംകെട്യോള് പെറ്റു കെടകുന്നൂന്ന്...!!!. ആരോടു ചോദിച്ചിട്ടാടാ പട്ടിക്കഴുവേറീ നീയത് ഞാൻമേടിച്ച ഗിഫ്റ്റാണെന്നു പറഞ്ഞത്...?? ഞാനെപ്പഴാടാ ഗിഫ്റ്റു മേടിക്കണംന്നു പറഞ്ഞുനിന്നെ നിർബന്ധിച്ചത്...??
കഴുത്തിൽ കുത്തിപ്പിടിച്ച് ഭിത്തിയേലേക്കു ചേർത്തുകൊണ്ടായിരുന്നു എന്റെ ചോദ്യം. ഉള്ളിലെ സന്തോഷം പുറത്തുകാട്ടാതെയായിരുന്നു ആ നടപടി. പക്ഷെയതേറ്റില്ലെന്നു മാത്രവല്ല സാമാന്യം ഭേദപ്പെട്ട രീതിയിൽ നാറുകയും ചെയ്തു.
കൂടുതല് വേഷം കെട്ടെടുക്കല്ലേടാ പൂറാ... അവളത് ബാഗിലേക്കു തള്ളിക്കേറ്റുമ്പോ അവൾടെ കിറീലൊട്ടുതന്നെ വെള്ളോംവിഴുങ്ങി നോക്കിനിൽക്കുന്നതു ഞാൻ കണ്ടാരുന്നു...!!!.
ഞാനൊന്നു പ്ലിങ്ങി. എങ്കിലുമത്
💬 Comments
View all comments