Chapter Title : ശ്രീഭദ്രം ഭാഗം 2 [JO]
ചൂണ്ടി നിക്കുവാണവൻ.
പറയെടാ...അതിലേതാ...??? ആ നീലയാ???
പോടി പൊട്ടീ... അതപ്രത്തെ ക്ലാസിലെ ആ വിനീതിന്റെ ലൈനാ...
എടീ ആ മുടിയുള്ള പെണ്ണായിരിക്കും... നോക്കിക്കേടി... നല്ല കൊച്ച് അല്ലെടീ....???
നിമിഷങ്ങൾകൊണ്ട് അവളുമാർ ആളെയും കണ്ടുപിടിച്ചു, അഭിപ്രായവും രേഖപ്പെടുത്തി.!!
ഇതെല്ലാം കേട്ട് ഇതിലിപ്പോ ആരാ ശെരിക്കും ഞാൻ എന്ന മട്ടിൽ ഞാനും കാണിച്ചുകൊടുത്ത അവനും. അവൻ എന്നെയൊന്നു പാളിനോക്കി. എന്റെ മുഖഭാവം കണ്ടിട്ടാവണം അപ്പഴേ അവൻ പ്ലെയ്റ്റ് തിരിച്ചുവെച്ചു.
അയ്യോ നിങ്ങളിത് ആരെയാ നോക്കിയേ?? പെണ്ണല്ല; ആ ഇരിക്കുന്ന ആ വണ്ടി നോക്ക്. അതാ... അതാ മച്ചാന്റെ പുന്നാര കാമുകി!!!!.
അവളുമാരിൽനിന്നൊരു ആശ്ചര്യസ്വരമുയർന്നു. എല്ലാരും എന്നെയൊരു വിചിത്രജീവിയെ കാണുമ്പോലെ നോക്കി. ഒരുനിമിഷം എന്ത് ചെയ്യണം എന്ന അവസ്ഥയിലായി ഞാനും. പക്ഷേ തൽക്കാലം രക്ഷപ്പെട്ട സന്തോഷത്തിൽ ചെറിയൊരു ചിരിയാണ് എന്റെ മുഖത്തുവന്നത്. ഒരു ദീർഘനിശ്വാസം എന്റെയുള്ളിൽനിന്നുണ്ടായി.
രക്ഷപ്പെട്ട ഭാവത്തിൽ തിരിഞ്ഞ എന്റെ നോട്ടം നേരെ അവളിലേക്ക് തന്നെ പതിഞ്ഞുവെന്നത് പ്രത്യേകം പറയണ്ടല്ലോ. അവളപ്പോഴും ആ ബുക്ക് തിന്നുകയാണ്.
ശവം... ഇവളെയീ ബുക്കിലാണോ പെറ്റിട്ടത്???
ഞാൻ പിറുപിറുത്തുകൊണ്ട് തിരിഞ്ഞു. ഒരപകടം ഒഴിവായ സമാധാനമായിരുന്നു മനസ്സ് നിറയെ. അതിനെക്കാളേറെ അവളത് അറിഞ്ഞില്ലലോ എന്നൊരു സങ്കടവും ഉണ്ടായിരുന്നോ??? ആ...എന്നാ കൊപ്പേലുവാട്ടെ. അല്ലേലും നേരെചൊവ്വെ ഒലിപ്പിക്കാൻ അറിയാത്ത കാലമത്രയും നമ്മളൊക്കെ ഇങ്ങനെ ഒറ്റത്തടിയായിട്ട് നിന്നുപോകത്തേ ഒള്ളു. കോപ്പ്.
നേരെപോയി സീറ്റിലിരുന്നു. പെമ്പിള്ളേര് ഏതാണ്ടൊക്കെ പിറുപിറുത്തുകൊണ്ട് നാലുപാടും നടക്കുന്നുണ്ട്. അതിനിടക്കും കോടീശ്വരപുത്രന് നമ്മളൊന്നും പറ്റില്ലേ എന്നൊരു ഡയലോഗും ആരോ വിടുന്നത് കേട്ടെങ്കിലും ഒന്നും പറയാൻ പോയില്ല. പറയുന്നവർക്ക് അറിയില്ലലോ ഒരുത്തിയൊന്നു വളഞ്ഞാ അപ്പക്കെട്ടും എന്നതാ നമ്മടെ അവസ്ഥയെന്ന്. ഉള്ളത് പറയാമല്ലോ കാശ്‌നോക്കിയല്ല വന്നതെങ്കിൽ ഇങ്ങോട്ട് വന്ന ലൗ ലറ്ററുകളുടെ ഉടമകളിലൊന്നിനെ പണ്ടേ സ്വന്തമാക്കിയേനെ. പക്ഷേ അങ്ങനെ ഒന്നിനെയും ഇതുവരെ കണ്ടില്ല. കണ്ടതോ... ഭൂലൻദേവിക്ക് വിജയശാന്തിയിൽ ഉണ്ടായത് പോലൊരു ഐറ്റവും. !!!. നമ്മടെ വിധി!.
മച്ചാനെ... തൊട്ട് സൈഡിൽ വന്നിരുന്ന് ആ തെണ്ടിയുടെ വിളിയിൽ എന്തോ ഒരു അപാകത. ഞാൻ ഇനിയെന്താ എന്ന മട്ടിൽ അവനെ നോക്കി.
മച്ചാനെ അപ്പൊ നമ്മള് അങ്ങനെതന്നെ ഉറപ്പിക്കുന്നു... മച്ചാന്റെ വണ്ടി ഞാൻ കൊണ്ടുപോകുന്നു. മച്ചാൻ
💬 Comments
View all comments