Chapter Title : ശ്രീഭദ്രം ഭാഗം 2 [JO]
ഇന്ന് വൈകിട്ട് വണ്ടിയില്ലാതെ വീട്ടിപ്പോകുന്നു..
നിന്നോട് ഞാൻ എന്നെ കൊണ്ടുവിട്ടിട്ടു പൊക്കോളാൻ പറഞ്ഞില്ലേ...???
അത് മുമ്പ്. ഇനി ഞാൻ പറയും. മച്ചാൻ കേൾക്കും. പെട്ടന്നൊരു അഞ്ഞൂറ് രൂപകൂടിയെടുത്തേടാ ഇങ്ങോട്ട്.
ങേ...???
ഈ ദൈവമുണ്ടെന്നു പറയുന്നത് ശെരിയാടാ മച്ചാനെ. കാരണം കയ്യിലഞ്ചു പൈസയില്ലാതെ, പെട്രോളടിക്കാൻ എന്താ വഴിയെന്ന് ചിന്തിച്ചിരിക്കുമ്പഴാ... ഹോ എനിക്ക് വയ്യ... മച്ചാൻ മുത്താണ് മച്ചാനെ... ശോ... ഏത് നേരതാണോ എനിക്കാ ഡയലോഗ് വിടാൻ തോന്നിയത്. ഇന്ന് ഞാനൊരു ബമ്പറെടുക്കും മോനെ... അടിക്കും എനിക്കുറപ്പാ. എൻ ടൈം ബെസ്റ്റ് ടൈം. ഹ ഹ ഹാ.
ടാ നീ...
കൂടുതൽ ഡയലോഗ് ഒന്നും വേണ്ട. ഇനി ആശാൻ പറയും. ശിഷ്യൻ കേൾക്കും. കേട്ടോടാ കോടീശ്വരൻ തെണ്ടീ... ഇനി ഞാൻ പറയുമെന്ന്. മര്യാദക്കാണെ അവളെ വളച്ചൊടിച്ചു കയ്യിലോട്ടങ്ങു തരും. അല്ലെങ്കി...... ങ്ഹാ.. ഞാൻ പറയുന്നില്ല. ആ ഇപ്പ നീ ആലോചിക്കുന്നുണ്ടാവും ഞാൻ നിന്നെ ബ്ളാക്ക്‌മെയ്‌ൽ ചെയ്യുവാണെന്ന്. ഒരിക്കലുമല്ല. കാരണം ഇത് മച്ചാൻ സ്നേഹപൂർവ്വം എനിക്ക് തരുന്നതല്ലേ... അങ്ങനെയേ ആകാവൂ.. ഞാനിപ്പോ മച്ചാന്റെ മനസാക്ഷി സൂക്ഷിപ്പുകാരനല്ലേ.... എന്റെ വായീന്നാ പേര് വീഴാതെ മച്ചാൻ വേണ്ടേ നോക്കാൻ... അതുകൊണ്ട് ഇതൊക്കെ അതിന്റെയൊരു ചെലവായി കണ്ടേച്ചാ മതി. എന്നെ നന്നായി നോക്കണം കേട്ടോ... അല്ലെങ്കി ഞാനെങ്ങാനും പറഞ്ഞുപോയാലോ... ??? അപ്പൊ പോട്ടേ കോടീശ്വരൻ മുത്തേ ... ചോ ച്വീറ്റ്... എന്റെ ദൈവമേ... ഇന്ന് കണി കണ്ടവനെ എന്നും കാണിക്കണേ...
എന്റെ കവിളിൽ തൊട്ട് ആ വിരലുകൾ വലിച്ചൊരു മുത്തം ഇട്ടിട്ട് പാട്ടുംപാടി അവൻ ക്ലാസിൽ നിന്നിറങ്ങി പോയപ്പോ ഞാൻ കണ്ണുംമിഴിച്ചിരിക്കുകയായിരുന്നു. എന്താണ് സംഭവിച്ചത് ??? ആകെയൊരു... കോപ്പ്. ഏത് നേരതാണോ ആ തെണ്ടിയുടെ നേർക്ക് ചാടാൻ തോന്നിയത്.
അന്ന് ആകെ പ്ലിങ്ങിയ അവസ്ഥയായിരുന്നു. അല്ല അണ്ടിപോയ അണ്ണാന്റെ അവസ്ഥയായിരുന്നു. വണ്ടിയും പോയി കാശും പോയി ഉള്ള വിലയും പോയി മനസമാധാനവും പോയി. ഛേ ..
എന്തായാലും എന്നെ വീട്ടിൽ കൊണ്ടുവിട്ടിട്ടാണ് അവൻ പോയത് എന്നത് ചെറിയൊരു ആശ്വാസം പകർന്നെങ്കിലും അവന്റെ ആക്കിയ ഭാവം കാണുമ്പോ എന്തോ കൊലപാതകം ചെയ്തപോലെ. എന്തായാലും ആ ചമ്മല് കുറച്ചുദിവസം നീണ്ടു
💬 Comments
View all comments