Chapter Title : ശ്രീഭദ്രം ഭാഗം 2 [JO]
നിന്നുവെന്നതാണ് സത്യം.
എന്തായാലും അവൻ അറിഞ്ഞതോടെ ഞാൻ കൂടുതൽ ശ്രദ്ധാലുവായി. പോരാത്തതിന് എനിക്കേതോ പെണ്ണിനോട് പ്രേമമുണ്ടെന്നൊരു അപശ്രുതി ക്ലാസ്സിലെവിടുന്നോ പാറിവന്നിട്ടുമുണ്ട്. ക്ലാസ്സിലെ ചില പ്രേമരോഗികൾ അതാരെന്നു കണ്ടുപിടിക്കാനുള്ള കഠിന ശ്രമത്തിലുമാണ്. ഒന്നുരണ്ടുപേര് അതവനോട് കുത്തിക്കുത്തി ചോദിച്ചുവെന്നറിഞ്ഞതോടെ ഞാൻ വല്ലാതെ വിജിലന്റായി. അതുകൊണ്ടുതന്നെ അവർക്കുമുന്നിൽ ഞാൻ കാഴ്ചവെക്കുന്ന അഭിനയം ഓസ്കാർ നേടിത്തരാൻതക്ക മികച്ചതായിരുന്നു. പക്ഷേ അതിന്റെ മറുപുറം വല്ലാത്ത ശോകമായിരുന്നു. എനിക്കെന്റെ പെണ്ണിനെയൊന്നു നോക്കാനാവാത്ത അവസ്ഥ. പണ്ട് ഡെസ്കിലേക്ക് തലചായ്ച്ച് എത്ര വേണമെങ്കിലും നോക്കാമായിരുന്നു. ഇപ്പൊ പേടികൊണ്ട് അക്കാര്യം ഞാൻ ശ്രദ്ധിക്കാറു പോലുമില്ല.
എന്നാൽ ഇതിനേക്കാളെല്ലാമേറെയെന്നെ പ്രാന്ത് പിടിപ്പിക്കുന്നത് ആ നാറിയാണ്. അവന്റെയൊരു കൊണച്ച ചിരിയും ഊമ്പിയ വിളിയും. അവള് ക്ലാസ്സിലേക്ക് വരുമ്പോത്തുടങ്ങും ചെവിയിൽവന്നു കുശുകുശുക്കാൻ.
ദേണ്ടടാ മുടിയിന്ന് പടർത്തിയാ ഇട്ടേക്കുന്നെ... ദേ ഇന്ന് ചുരിദാറാ... ദേ ഇന്ന് ചന്ദനക്കുറിയാ, അപ്പോ ഇന്നമ്പലത്തിൽ പോയി...
അങ്ങനെ തുടങ്ങി അവളുടെ നെയിൽപോളിഷു മാറുന്നതുപോലും കണ്ടുപിടിച്ച് എന്നെക്കാണിക്കലാണ് മച്ചാന്റെ പ്രധാന പരിപാടി. എനിക്കാണെങ്കി അത് കേൾക്കുമ്പഴേ കലിവരും. എന്റെ പെണ്ണിന്റെ സൗന്ദര്യം ഞാനൊന്ന് കാണും മുന്നേ വേറൊരുത്തൻ ഇങ്ങോട്ട് പറയുന്നു... കലിവരുവോ ഇല്ലയോ... നിങ്ങള് തന്നെ പറ.
എന്നാലവൾക്കോ, അവൾടമ്മേടെയൊരു ജാഡയും. അവൾക്കിതുവരെയറിയാത്ത കാര്യംകൊണ്ട് അവളെന്നെ മൈൻഡ് ചെയ്യാത്തതിന് ജാഡയെന്നൊക്കെ വിളിക്കാമോ എന്നൊന്നും ചോദിക്കരുത്. എന്നാലും ഇതൊക്കെയവൾക്ക് പുഷ്പംപോലെ മനസ്സിലാക്കാവുന്നതല്ലേ ഒള്ളു. പിന്നെന്നാ കോപ്പിനാ ഇവള് വല്യ പഠിപ്പിയാണെന്നൊക്കെ പറയുന്നെ... ???!!!.
അങ്ങനെ ദിവസങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നു. ഞാൻ പതിവുപോലെ അവളെയും നോക്കി വെള്ളമിറക്കി നടക്കുന്നു... അവളാണെങ്കി പതിവുപോലെ ആരോടും മിണ്ടാതെ വരുമ്പോത്തുടങ്ങി പോണവരെയേതെങ്കിലും പുസ്തകത്തിനുള്ളിലേക്ക് തലയിട്ടിരിക്കുന്നു... ക്ലാസ് തീരുമ്പോ പോകുന്നു... ശുഭം. അന്നത്തെ അടിക്കുശേഷം ഞാനവളുടെ ഏഴയലത്തേക്ക് പോലും പോയിട്ടില്ലെന്നത് മറ്റൊരു കാര്യം.
ഏയ് ഒട്ടും പോയിട്ടില്ലാന്നും പറയാൻ പറ്റൂല്ല കേട്ടോ. ഈയിടക്കൊരു ദിവസം അവളൊരു വെള്ളചുരിദാർ ധരിച്ചുവന്ന ദിവസം... അന്ന് ഞാൻ കുറേനേരത്തേക്ക് അവളുടെ അടുത്തായിരുന്നു. വെള്ളയിൽ ചെറിയനീലപ്പൂക്കളുള്ള ആ ചുരിദാറിൽ അന്നവൾ പതിവിലേറെ സുന്ദരിയായിരുന്നു. നീട്ടിയെഴുതിയ കണ്ണിണകളും വിടർത്തിയിട്ട മുടിയും വലിയ ജിമിക്കിക്കമ്മലും മുത്തുമാലയുമൊക്കെയായി വല്ലാത്തൊരു ഭംഗി. ആ കമ്മലും മാലയുമൊക്കെ ആ ഡ്രെസ്സിനോട് വല്ലാത്ത ചേർച്ചയുള്ളതായിരുന്നതിനാൽ ആരുമൊന്നു നോക്കിപ്പോകും.
💬 Comments
View all comments