Chapter Title : ശ്രീഭദ്രം ഭാഗം 2 [JO]
ആ നാറി വരുംമുമ്പേ വന്നിരുന്നതിനാൽ ഞാനാണ് അതാദ്യം കണ്ടതും. അല്ലെങ്കിൽ ഇന്നാ സൗന്ദര്യം
ആസ്വദിക്കാനുള്ള മൂഡുപോലും അവന്റെ കമന്ററികൊണ്ടില്ലാതായേനെ. എന്തായാലും അവളുടെ സൗന്ദര്യം ഒരു പൊട്ടനെപ്പോലെ വായുംപോളിച്ചു നോക്കിനിന്ന് വെള്ളമിറക്കിയ എന്നെ അവള് തന്നെയാണ് വാട്ടിവിട്ടതും.
ഉം... ??? (ക്ലാസ്സിന്റെ വാതിൽക്കൽ നിന്ന് അവളെ അകത്തേക്ക് കടക്കാൻ സമ്മതിക്കാത്തപോലെ വാതില് നിറഞ്ഞുനിന്ന് ചോരകുടിക്കുകയായിരുന്ന എന്നെ അവളൊരു മൂളലോടെ പുരികംപൊക്കി നോക്കി. )
മ് ചും... (ചമ്മിയ ഭാവത്തോടെ ഞാൻ പെട്ടെന്ന് സൈഡ്ഒതുങ്ങി)
അവളെന്നെ മുട്ടിയിരുമ്മിയകത്തേക്ക് കയറി. അന്നാദ്യമായി അവളുടെയൊരു സ്പർശനം. അവളുടെ പൗഡറിന്റെ നേർത്ത ഗന്ധം.. അറിയാതെ മുഖത്തുരഞ്ഞ മുടിയിൽ നിന്നൊഴുകിയ ഏതോ എണ്ണയുടെ മണം... ആകെയൊരു റൊമാന്റിക് മൂഡ്. രാവിലേ മുതലേ എന്തോ ആലോചിച്ചു മൂഡായി നടന്ന ഞാൻ ഞാനാ ഗന്ധം മൂക്കുവിടർത്തി ആഞ്ഞുവലിച്ചു. സത്യത്തിൽ ആ മൂഡിലാണ് അത്രനേരം അവിടെ നിന്നതും. അല്ലെങ്കിൽ അവളുടെ നിഴൽവെട്ടം കാണുമ്പഴേ ഞാൻ സ്‌കൂട്ടാവുന്നതാണല്ലോ. പക്ഷേ ആ വലിയിത്തിരി ഒച്ചയിലായിപ്പോയി. ആസ്മ രോഗികള് ശ്വാസം വലിക്കുന്നതുപോലൊരു ഒച്ച കേട്ടതും അവള് പെട്ടന്ന് തിരിഞ്ഞുനോക്കി.
എന്താടോ... ??? (നല്ല ദേഷ്യത്തിലാണ് ചോദ്യം. അവള് തിരിഞ്ഞതെ എന്റെ ഗ്യാസ് പോയെന്ന് പ്രത്യേകം പറയേണ്ടല്ലോ..)
മ് ചും... (ഞാൻ ഒന്നുമില്ലെന്ന മട്ടിലൊരു ആഗ്യം കാട്ടി. )
പിന്നെ ഞാൻ പോയപ്പോ താനേതാണ്ടൊരു ശബ്ദം കേൾപ്പിച്ചതോ.. ???
അ... അത് ജലദോഷംകൊണ്ട് മൂക്കടഞ്ഞിരിക്കുന്നത്കൊണ്ട് ഇങ്ങനെ വലിച്ചതാ... (ഞാൻ ആഞ്ഞുവലിച്ചു കാണിച്ചു.)
വല്ലാണ്ട് വലിപ്പിക്കല്ലേ... (അവളൊരു ആക്കിയ ഡയലോഗ്. ഞാനാകെ പ്ലിങ്ങി. ക്ലാസ്സിനുള്ളിലേക്ക് നോക്കിയപ്പോൾ വീണ്ടും ചമ്മല്. വീണ്ടും അടിപൊട്ടുമെന്ന ചിന്തയിൽ വല്ലാത്ത താൽപ്പര്യത്തോടെ കാത്തുനിൽക്കുകയാണ് പിള്ളേര്. ദൈവമേ... ഇത്രേം പിള്ളേര് ക്ലാസ്സിലുണ്ടെന്നോർക്കാതെയാണല്ലോ ഞാനിവളെ വാപൊളിച്ചു നോക്കിനിന്നതെന്ന ഓർമ്മ എന്നെയൊന്നു നടുക്കി. പക്ഷേ അതാരും ശ്രദ്ധിച്ച മട്ടില്ല. അല്ലേലും ബദ്ധശത്രുവിനെ വായിനോക്കുമെന്ന് ആരും ചിന്തിക്കില്ലലോ...)
എന്തായാലും അവള് വേറൊന്നും പറയാൻ നിന്നില്ല. ഞാൻ നിന്നു വിയർക്കുന്നത് കണ്ടിട്ടാവണം അകത്തേക്ക് പോയി. പോണപോക്കിലും എന്നെയൊന്നിരുത്തി നോക്കുന്നത് കണ്ടു. എന്തായാലും രാവിലെ പ്ലിങ്ങിയ ചാരിതാർത്ഥ്യത്തോടെ ഞാനും പുറത്തേക്ക് നടന്നു. ഒന്നു കറങ്ങിയടിച്ചു വന്നപോഴേക്കും ആ നാറിയും ക്ലാസ്സിലെത്തിയിട്ടുണ്ട്.
അളിയാ... നീ
💬 Comments
View all comments