Chapter Title : ശ്രീഭദ്രം ഭാഗം 2 [JO]
കണ്ടോ.. എന്റെ ചേട്ടത്തിയമ്മക്കിന്ന് എന്നാ ലുക്കാടാ... !!! (എന്നെക്കണ്ടപാടെ അവനോടി ക്ലാസ്സിന് വെളിയിൽ വന്നിട്ടെന്റെ മുഖത്തു നോക്കിയൊരു ആശ്ചര്യച്ചിരിയോടെ പറഞ്ഞു. )
ചേട്ടത്തിയമ്മ നിന്റെ... (പറയാൻ വന്ന തെറി ഞാനങ്ങു വിഴുങ്ങി. )
എന്റെ... ???
എടാ മൈരേ നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് കേട്ടത്തിയമ്മ കേട്ടത്തിയമ്മാന്നു വിളിക്കരുതെന്ന്. നിനക്ക് മര്യാദക്ക് പേര് വിളിച്ചപ്പോരെ... ??? ഇല്ലെങ്കി അവളെന്നോ ഇവളെന്നോ മറ്റോ വിളി. മൈരന് വിളിക്കാൻ പറ്റിയൊരു പേര്..
ഇതിന്റെ മറുപടി ഞാൻ പലവട്ടം പറഞ്ഞിട്ടുള്ളതാ... വേണൊങ്കി ഒന്നൂടെ പറയാം. നീയെന്റെയാരാ... ??? എന്റെ കൂടെപ്പിറപ്പ്. പ്രായം വെച്ചു നോക്കുമ്പോ എന്നെക്കാളും രണ്ടു മാസത്തിന് മൂത്തതാ നീയ്. അങ്ങനെവരുമ്പോ നീയെന്റെ ചേട്ടനായിട്ടു വരും. അപ്പൊ അവളെന്റെയാരാ.. ചേട്ടത്തിയല്ലേ.. അപ്പൊ ചേട്ടത്തിയെ ബഹുമാനം കൂടി ചേട്ടത്തിയമ്മാന്നും വിളിക്കാം...
പോ മൈ...
പറയാൻ വന്നതെറി പൂർത്തിയാക്കാതെ ഞാൻ ചവിട്ടിക്കുലുക്കി അകത്തേക്ക് നടന്നു. ഒന്ന് പാളിനോക്കിയപ്പോൾ അവളേതോ പുസ്തകം തിന്നുകയാണ്. എങ്കിലും ആ മുടിയുടെ പാതിയിങ്ങനെ മുഖം മറച്ചു വീണുകിടക്കുന്നത് കാണാൻ നല്ല രസം. അവളാ വായനയുടെ സുഖത്തിലെന്നപോലെ ആ വീണുകിടക്കുന്ന മുടിയിഴകളെ മെല്ലെ തലോടി വിടുന്നുണ്ട്. മാടിയൊതുക്കുന്നുമില്ല, എന്നാൽ കോതിയൊതുക്കുന്നപോലെ വിരലുകൾ ആ മുടിക്കുള്ളിലിട്ട് താഴേക്ക് വലിച്ച് കോതുന്നു.
ടേ ടേ ടേ പിള്ളേര് നോക്കുന്നു... ഡീസന്റാക്... ഡീസന്റാക്... (അവനെന്റെ തോളിനിട്ടൊന്നു തട്ടിയപ്പോഴാണ് സ്ഥലകാലബോധം വന്നത്. ഞാൻ പെട്ടെന്ന് നോട്ടം മാറ്റി ഡീസന്റായി.)
എന്താടാ ഒരു പുഴുങ്ങിയ നോട്ടം... ??? (ചെന്നിരുന്നതേ ചോദ്യം വന്നു)
ങ്ഹും.
പിന്നെ... ???
എന്താ എനിക്ക് നോക്കിക്കൂടെ.. ??? (ഞാൻ ദേഷ്യത്തോടെ ചോദിച്ചു)
ഇല്ലാ. അങ്ങനെ നോക്കണംന്നുള്ളവര് കെട്ടിക്കൊണ്ട് വീട്ടിപ്പോയിട്ട് നോക്കിക്കോണം.
നിന്റെ അമ്മേം പെങ്ങളേമൊന്നുമല്ലല്ലോ നോക്കീത്. പോടാ നാറി.
ആണെന്നുതന്നെ വെച്ചോ.
ആണെങ്കിപ്പോയി പണിനോക്ക്.
നാണവൊണ്ടോടാ നാറി ഇമ്മാതിരി പുഴുങ്ങിയ ചിരീം ചിരിച്ചോണ്ട് വായിനോക്കി നടക്കാൻ. വേണൊങ്കിപ്പോയി ഉള്ളത് തുറന്നുപറഞ്ഞിട്ട് കെട്ടിക്കൊണ്ട് വീട്ടിപ്പോടാ... നാളുകൊറെയായല്ലോ... ആണാണെന്നും പറഞ്ഞ് തൂക്കിയിട്ടോണ്ട് നടക്കുന്ന്.. ഭൂ... (അവനൊന്ന് ആക്കിതുപ്പി.)
നീ പോട. ഞാനെനിക്കു സൗകര്യമുള്ളപ്പോ ഒണ്ടാക്കിക്കൊള്ളാം. നീ ചൂട്ടും കത്തിച്ചു കൂട്ടുവരണ്ട.
ഓ നീ മുഹൂർത്തോം നോക്കിക്കൊണ്ട് നടന്നോ...
💬 Comments
View all comments