0%

Chapter Title : ശ്രീഭദ്രം ഭാഗം 3 [JO]

Author : JO Read All Parts 381

അപ്പോളത്. വെട്ടൊന്നു മുറിരണ്ടെന്ന മട്ടിൽ ഭദ്രകാളിയെപ്പോലെ ഉറഞ്ഞുതുള്ളുന്ന ആ ഭദ്രയായിരുന്നു. ആ യഥാർത്ഥ ഭദ്ര. !!!

താനിതുവരെ ഉത്തരമൊന്നും പറഞ്ഞില്ലാ... ??? എന്താ തനിക്കെന്നോട് പ്രേമമുണ്ടോ ???

ഞാൻ മിണ്ടിയില്ല.

ഐം ആസ്‌കിങ് റ്റു യൂ മിസ്റ്റർ ശ്രീഹരീ... ആൻസർ മീ... ഡൂ യൂ ലവ് മീ , ഓർ നോട്ട് ???

അവൾ ചോദ്യം ഇംഗ്ലീഷിലാക്കിയെങ്കിലും ഞാൻ മിണ്ടിയില്ല. ചുമ്മാ തലതാഴ്ത്തി നിൽക്കുകയായിരുന്നു. ഇപ്പൊ അവൾക്കെന്നല്ല, ക്ലാസ്സിലുള്ള എല്ലാവർക്കും ഉത്തരമെന്തെന്ന് ഏറെക്കുറെ മനസ്സിലായിക്കാണണം. ശെരിക്കുമെനിക്ക് വിളിച്ചു പറയണമെന്നുണ്ട്. ഈ ലോകത്തിൽ മറ്റാരേക്കാളുമേറെ നിന്നെ ഞാൻ സ്നേഹിക്കുന്നുണ്ട് പെണ്ണേയെന്ന്.... കാലങ്ങളായി മനസ്സിൽ കൊണ്ടുനടക്കുന്ന മോഹമാണ് നീയെന്ന്..... കണ്ണിനുള്ളിലെ കൃഷ്ണമണിപോലെയാണ് നീയെനിക്കെന്ന്.... കണ്ണടച്ചാൽ നീയാണ് ഉള്ളിലെന്ന്... അങ്ങനെയെന്തൊക്കെയോ അലറിപ്പറയണമെന്നുണ്ട്. പക്ഷേ കഴിയുന്നില്ല. ഒരുപക്ഷേ അവളിതെന്നോട് ഒറ്റയ്ക്കാണ് ചോദിച്ചിരുന്നതെങ്കിൽ ഒരുപക്ഷേ ഞാനിതൊക്കെ വിളിച്ചു കൂവിയേനെ. പക്ഷേ... ഇപ്പോൾ.... ഇത്രയും പേരുടെ മുന്നിൽ വെച്ച്... ഇല്ല. കഴിയുന്നില്ല. എന്നുമുള്ളതുപോലെ അവളെങ്ങനെ പ്രതികരിക്കുമെന്നുള്ള പേടി. ഇക്കാര്യത്തിലവളെങ്ങാനും നോ പറഞ്ഞാൽ... എങ്ങാനും ദേഷ്യംകൂടി തല്ലിയാൽ... അതും ഇത്രയും പേരുടെ മുന്നിൽ വെച്ച്... അങ്ങനെയൊരു നാണക്കേട്... അതെനിക്ക് താങ്ങാൻ പറ്റില്ലന്നെനിക്കുറപ്പായിരുന്നു. ഇക്കാര്യത്തിലൊരു കോമഡിപ്പീസാവാൻ ഞാനൊരുക്കമായിരുന്നില്ല.

പക്ഷേ എന്റെയാ മൗനം മതിയാവുമായിരുന്നില്ല അവളുടെ ചോദ്യത്തിനുള്ള ഉത്തരം. ആ മൗനത്തിലൂടെക്കിട്ടിയ ഉത്തരത്തിന്റെ ദേഷ്യത്തിലാണോ ആവോ അവൾ ചോദ്യം ഒന്നുകൂടിയാവർത്തിച്ചു. പഴയതിലും ഉറക്കെ. തൊട്ടടുത്ത ക്ലാസ്സിൽ വരെ കേൾക്കാവുന്നത്രയുമുറക്കെ. ഒരു വാലുകൂടി കൂട്ടിച്ചേർത്ത്.

വാ തുറന്നു പറയെടാ... നിനക്കെന്നോട് പ്രേമമാണോ... ??? കേൾക്കട്ടെ... ഈ ക്ലാസ് മുഴുവനും കേൾക്കട്ടെ.... പറ... ഇനിയൊരു ചോദ്യമാരിൽ നിന്നുമുണ്ടാവാത്ത വിധത്തിൽ വ്യക്തമായിപ്പറ... ഇനിയൊരു മാറ്റമുണ്ടാവില്ലാത്ത ഉത്തരം വേണമെനിക്ക്... !!!

ഇനിയൊരു മാറ്റമുണ്ടാവില്ലാത്ത ഉത്തരം. ആ വാലെന്നെ വല്ലാതെ ശ്വാസംമുട്ടിച്ചുകളഞ്ഞു. നുണ പറയരുത് എന്നൊരു ശാസന... നുണ പറഞ്ഞിട്ട് പിന്നീട് മാറ്റിപ്പറഞ്ഞാൽപ്പോരെയെന്നയെന്റെ തലച്ചോറിന്റെ ചോദ്യത്തിന് അവൾ കടയ്ക്കൽ വെച്ച കോടാലി. ഞാൻ മുഖം വെട്ടിച്ചൊന്നവനെ നോക്കി. മുഖം വെട്ടിച്ചാലവൾ കാണുമെന്നുള്ളത് കൊണ്ടാവാം അവനൊന്നും മിണ്ടിയില്ല. വിറങ്ങലിച്ചതുപോലെ നിൽക്കുന്നു... പക്ഷേ നോയെന്നൊരുത്തരമവന്റെ മുഖത്തുനിന്നെനിക്കു വായിക്കാമായിരുന്നു. ഞാൻ ചിന്തിച്ചുകൂട്ടിയ പ്രത്യാക്ഘാതങ്ങളൊക്കെയവനുമാലോചി ച്ചിരിക്കണം. ഞാനവളുടെ മുഖത്തേക്ക് നോക്കി. മനസ്സിലാക്കാൻ പറ്റാത്തയെന്തോ ഭാവം.

💬 Comments

View all comments