0%

Chapter Title : ശ്രീഭദ്രം ഭാഗം 3 [JO]

Author : JO Read All Parts 373

ഞാൻ ഫോൺ വെച്ചു. ക്ലാസ്സിലേക്ക് പോകാൻ വല്ലാത്ത ആവേശമായിരുന്നു അന്ന്. കാന്റീനിൽ പോയൊരു ചായയും കുടിച്ചിട്ട് നേരെ ക്ലാസ്സിലേക്ക് ചെന്നു. എന്നെക്കണ്ടതും ക്ലാസ്സിലൊരു കുശുകുശുക്കലുണ്ടായത് ഞാൻ കണ്ടു. എന്താണെന്ന് മനസ്സിലായില്ല. ഇനി ഗുഡ്മോർണിങ് കിട്ടിയത് കേട്ടിട്ടാണോ ??? ഒന്ന് ഡൗട്ടടിച്ചെങ്കിലും ഞാനരോടുമൊട്ടു ചോദിക്കാനും പോയില്ല. അവളെ നോക്കിയപ്പോ പതിവുപോലെ പുസ്തകത്തിൽ പെറ്റുകിടപ്പുണ്ട്. പ്രത്യേകിച്ചൊന്നും പ്രതീക്ഷിക്കാത്തതിനാൽ ഞാൻ പിന്നങ്ങോട്ടു നോക്കിയതുമില്ല. ഫസ്റ്റ് പിരീഡ് കഴിഞ്ഞ് അവൻ വരുന്നതുവരെ ഞനാകെ ഒറ്റപ്പെട്ട അവസ്ഥയായിരുന്നു. മനസ്സിൽ എന്തൊക്കെയോ ചെയ്യണമെന്നോ പറയാണമെന്നോവൊക്കെയുണ്ട്. പക്ഷേ അതെന്താണെന്ന് മാത്രം പിടികിട്ടുന്നില്ല. ആ പിരീഡ് കഴിഞ്ഞതും ഞാനിറങ്ങി. നേരെ കോളേജിന് മുന്നിലെ ആൽമരച്ചോട്ടിൽ പോയിരുന്നു. അവനെ വിളിച്ചപ്പോൾ എടുത്തുമില്ല. എനിക്കാകെ ദേഷ്യം വന്നു. വല്ലാത്തൊരവസ്ഥ.

"ആ നീയിവിടെയിരിക്കുവാണോ ??? എവിടൊക്കെ നോക്കി ഞാൻ... ???" പിന്നിൽ നിന്നൊരു ശബ്ദം കേട്ടാണ് തിരിഞ്ഞുനോക്കിയത്. പിന്നിലവൻ.

ആരടെ മറ്റെടത്തു പോയിരിക്കുവാരുന്നു മൈരേ നീയിതുവരെ ???

എടാ അതേ... അപ്പന്റെ കൊറേ ബന്ധുക്കള് വന്നാരുന്നു. അവരൊക്കെ പോയിട്ട് വരാമെന്നു വെച്ചിരുന്നതാ. കൊറെനേരം നോക്കിയിരുന്നിട്ടും പോകുന്ന ലക്ഷണമൊന്നും കാണാതായപ്പോ ഞാനിങ്ങു പോന്നു .

നിന്റപ്പന്റെയൊരു ബന്ധു. നിനക്കെന്നാടാ മൈരാ വിളിക്കുമ്പോ ഫോണെടുത്താല്... ???

എന്റെ മുഖഭാവം കണ്ടിട്ടാവണം എന്റെ ഡയലോഗിന് പറയാൻവന്ന തെറിയവൻ വേണ്ടാന്നു വെച്ചു. എന്നിട്ട് ഏതാണ്ട് ഊടായിപ്പും പറഞ്ഞു. എന്നിട്ട് നേരെ രാവിലത്തെ സംഭവങ്ങൾ ഒന്നുകൂടി ചോദിച്ചു. ആ വിഷയത്തിലേക്ക് വന്നതോടെ ഞാൻ മറ്റെല്ലാംമറന്ന് സീൻ മാറ്റിയെന്നത് പ്രത്യേകം പറയേണ്ടല്ലോ. എന്തായാലും വീണ്ടും സംസാരവും ചിന്തയും അവളിലേക്കായി.

കാര്യം സംഗതിയൊരു പോസിറ്റിവ് സിഗ്നലാണ്... എന്നാലും...

എന്നാലും... ???

അല്ലടാ... നിന്നെ കണ്ണെടുത്താൽ കണ്ടൂടാത്ത അവൾക്ക് പെട്ടന്നിങ്ങനെയൊരു മാറ്റം വരാനുള്ള കാരണമെന്തായിരിക്കും ???

ആ. എനിക്കാണോ അറിയാവുന്നത് ???

അല്ലാ... ഞാനറിയാതെ നിങ്ങള് തമ്മിലുവല്ല.... ??? അവൻ ചോദ്യം പൂർത്തിയാക്കാതെ എന്നെയൊരാക്കിയ നോട്ടം നോക്കി.

ഫ പൂറാ...

അല്ല ചോദിച്ചെന്നെയുള്ളൂ. ആ അതുവിട്. അങ്ങനെയൊന്നും നടന്നിട്ടില്ലാത്ത സ്ഥിതിക്ക് ഇത് സംഗതി മറ്റേത് തന്നെയാ... !!!

എന്ത്... ??? ഞാനവന്റെ മുഖത്തേക്ക് പ്രതിക്ഷയോടെ നോക്കി.

ഫ്രണ്ട്ഷിപ്പ്... !!!

പോ നായീന്റെ മോനെ... പ്രതീക്ഷിച്ച ഉത്തരം

💬 Comments

View all comments