0%

Chapter Title : ശ്രീഭദ്രം ഭാഗം 3 [JO]

Author : JO Read All Parts 372

കിട്ടാത്ത കലിപ്പിന് ഞാൻ പൊട്ടിത്തെറിച്ചപ്പോഴും എന്തോ വല്യ കോമഡി ചെയ്തപോലെ അവനവന്റെ കൊലച്ചിരി നടത്തുവായിരുന്നു. അതുകൂടി കണ്ടതോടെ സർവ നിയന്ത്രണവും പോയ ഞാൻ കൊല്ലുന്ന ഭാവത്തിലാണ് അവനെ നോക്കിയത്.

അല്ലാണ്ട് നീയെന്താ വിചാരിച്ചേ ??? അവളൊരു ഗുഡ്മോർണിങ് പറഞ്ഞോണ്ട് നിന്റെപുറകെ ഐലവ്യൂ പറയാൻ വന്നതാന്നോ ??? അവൻ ചിരിയടക്കാനാവാത്തപോലെ വീണ്ടുമിരുന്നു ചിരിച്ചു. എനിക്കാകെ വിറഞ്ഞുകയറി. മൂട്ടിൽ തീപിടിക്കുമ്പോ അതീന്നു ബീഡി കത്തിക്കാൻ നോക്കുന്നപോലെയാണ് എനിക്കത് അനുഭവപ്പെട്ടത്. സ്വാഭാവികമായും എന്റെ കലിപ്പ് ഉച്ചസ്ഥായിയിലായി. ഞാൻ ക്ലാസ്സിലേക്ക് പോകാനായി ചാടിയെണീറ്റു.

ഹ പെണങ്ങാതെ മുത്തേ...

അല്ലാണ്ടുപിന്നെ... ??? എടാ നാറി നീ ശെരിക്കുമെന്നെ സപ്പോർട്ട് ചെയ്യുവാണോ അതോ എന്നെ ആക്കാൻ വന്നതാണോ ??? ക്ലാസ്സിലേക്ക് നീങ്ങിയ എന്നെ പിടിച്ചുനിർത്തിയ അവന്റെനേർക്കു ഞാനസഹനീയതയോടെ നോക്കി.

അല്ല മച്ചാ... ഞാനുള്ളത് പറഞ്ഞന്നെ ഒള്ളു.

എടാ നീയെനിക്കിട്ട് ഒണ്ടാക്കാൻ നിക്കാതെ അവളെ വളക്കാനുള്ളൊരു വഴി പറഞ്ഞുതാടാ മൈരേ..

അതാടാ പുല്ലേ ഞാനും പറഞ്ഞത്. ഒരു ഗുഡ്മോർണിങ് കിട്ടിയെന്നുംവെച്ച് ചാടിക്കേറിയൊന്നും ചെയ്യാൻ നിക്കണ്ടാന്ന്. ആദ്യമവളുടെ സ്റ്റാന്റെന്താണെന്നു നോക്കാം. എന്നിട്ടു നമ്മക്ക് ഭാവിപരിപാടികളാലോചിക്കാം. ബാ...

അവനെന്റെ കയ്യിൽപിടിച്ചുവലിച്ചുകൊണ്ട് ക്ലാസ്സിലേക്ക് നടന്നു. ഉള്ളതുപറഞ്ഞാൽ എനിക്കെന്തോ അവൻ പറഞ്ഞതൊട്ടും ദഹിക്കുന്നുണ്ടായിരുന്നില്ല. ഉള്ളനേരത്തെ അവളോട് പറയാനുള്ളത് പറഞ്ഞ് എത്രയും വേഗമവളെ സ്വന്തമാക്കുകയല്ലേ ചെയ്യേണ്ടത് ??? ഇപ്പോഴാണെലൊരു പോസിറ്റിവ് സിഗ്നല് കിട്ടുവേം ചെയ്ത്. ഒള്ളനേരത്തെ പറയാനുള്ളതിന് പകരം... ആ നോക്കാം...

എന്തായാലും അന്നും വിശേഷിച്ചൊന്നും സംഭവിച്ചില്ല. ഇടയ്ക്കിടെ അവളെ നോക്കിയെങ്കിലും പതിവിലും വ്യത്യസ്തമായിട്ടൊന്നും സംഭവിച്ചില്ല. അവളെയും വായിനോക്കിയിരുന്ന് ക്ലാസ്സിൽ ശ്രദ്ധിച്ചില്ലെന്നും പറഞ്ഞ് ഒരുപിരീഡ് സാറിന്റെ തെറി കേൾക്കുകയും ചെയ്തു. എന്നെ തെറി പറയുമ്പോൾ അവളെന്നെത്തന്നെ നോക്കിയിരിക്കുകയായിരുന്നു എന്നതാണ് അതുകൊണ്ട് ആകെക്കിട്ടിയ പോസിറ്റിവ് എനർജി. അതും അവൻ പറഞ്ഞതാണ്. ഇനിയെന്നെ പ്രോത്സാഹിപ്പിക്കാനാ നാറി ചുമ്മാ തള്ളിയതാനൊന്നും സംശയമുണ്ട്. എന്തായാലും ആ ചമ്മലോടെ അന്നങ്ങനെ പോയി. പിറ്റേന്ന് ഞാനുമവനുംകൂടിയാണ് വന്നത്. അതും പതിവിലും വളരെയധികം വൈകി. ഞങ്ങള് വരുമ്പോഴേക്കും അവള് പതിവുസ്ഥാനത്തു സ്ഥാനം പിടിച്ചിരുന്നു. ഞങ്ങള് ക്ലാസ്സിലേക്ക് താമസിച്ചു വരുമ്പോൾ സാധാരണയുണ്ടാവുന്ന ചോദ്യശരങ്ങളന്നുമുണ്ടായി. അത് കേട്ടിട്ടാവണം ജീവിതത്തിലാദ്യമായി അവളാ ബെഞ്ചിൽ നിന്നൊന്നു തിരിഞ്ഞു നോക്കി. ഒരു ചിരിയും.

💬 Comments

View all comments