Chapter Title : ശ്രീഭദ്രം ഭാഗം 3 [JO]
എന്റെ സാറേ... ആ സമയത്തെ എന്റെയൊരു ഫീല്... !!!
പിന്നെയാരുടെയും ചോദ്യങ്ങളൊന്നും ഞാൻ കേട്ടില്ല. കഞ്ചാവടിച്ചു കിളിപാറിയവനെപ്പോലെയൊരു ഹാങ്ങോവറിൽ ഞാനെന്റെ ബെഞ്ചിലേക്ക് നടന്നു. അവളുടെയടുത്തുകൂടി ബെഞ്ചിലേക്ക് നടക്കുമ്പോഴും അവളെ നോക്കാതിരിക്കാൻ ഞാൻ വല്ലാതെ കഷ്ടപ്പെട്ടു. പക്ഷേ ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് അന്നുമെന്നെയുമവനെയുമവൾ വിഷ് ചെയ്തു.
ഗുഡ്മോർണിങ് ശ്രീഹരീ... ഗുഡ്മോർണിങ് ഡിബിൻ... !!!
ങ്ഹേ.. !!! ക്ലാസിൽ അത്ഭുതംകൊണ്ടൊരു സ്വരമുണ്ടായത് ഞാൻ കേട്ടു. അതോടെ നാവിറങ്ങിപ്പോയ എനിക്കുവേണ്ടി അവനാണ് തിരിച്ചു വിഷ് ചെയ്തത്.
ഗുഡ്മോർണിങ് ഭദ്രാ... !!!
ഇന്നെന്താ രണ്ടുപേരും വൈകിയേ... ??? ജീവിതത്തിലാദ്യമായി അവളുടെ ക്ഷേമാന്വേഷണം. ചോദ്യം എന്നോടായിരുന്നെങ്കിലും ഉത്തരംപറഞ്ഞത് അവനായിരുന്നു.
ഹേയ് ചുമ്മാ. ഒരുവഴി പോകാനുണ്ടായിരുന്നു. അവിടെ ചെറിയ താമസംവന്നു. അതാ വൈകിയേ...
ഇയാളെന്താ സംസാരിക്കില്ലേ... ???ഭയങ്കര ഗൗരവം പോലെ... ??? അതോ എന്നോടുള്ള ദേഷ്യം കുറഞ്ഞില്ലേ... ???. നാവിറങ്ങിപ്പോയിനിൽക്കുന്ന എന്നെനോക്കിയായിരുന്നു ചോദ്യം. ഉള്ളതുപറഞ്ഞാൽ പുറത്തുവെച്ചു നടത്തുന്ന പ്രസംഗമൊന്നും അവളെക്കാണുമ്പോ പുറത്തേക്ക് വരുന്നില്ലെന്നതാണ് സത്യം. അവളെക്കാണുമ്പോഴേ മനസ്സ് ശൂന്യമാകുന്നപോലെ. ഇന്നലെ ഗുഡ്മോർണിങ് തിരിച്ചുപറയാണെങ്കിലും പറ്റി. ഇന്ന് അതിനുപോലും കഴിയുന്നില്ല. ക്ലാസ്മുഴുവനും ഞങ്ങളെതന്നെ ശ്രദ്ധിക്കുകയാണെന്ന ഓർമതന്നെ കാരണം. ഞാൻ ദയനീയമായിട്ടവനെ നോക്കി.
മച്ചാന് ഞാനൊരു പോസ്റ്റ് കൊടുത്തതാ. അതിന്റെ കലിപ്പിലാ മച്ചാൻ.
ങേ... കലിപ്പോ... ??? ശ്രീഹരി കലിപ്പൊക്കെയാകുവോ ???. ചോദ്യത്തിൽ കളിയാക്കലാണോ അത്ഭുതമാണോ... ???!!!.
പിന്നേ... ഇവന്റെ ദേഷ്യമുണ്ടല്ലോ... ഹോ ഒരൊന്നൊന്നര ദേഷ്യം വരും.
സത്യം... ???എന്നെ ആക്കിക്കൊണ്ടുള്ള അവന്റെ മറുപടിക്ക് ചിരിയോടെയുള്ളൊരു ചോദ്യത്തോടെ അവളെന്റെ മുഖത്തേക്ക് നോക്കി. അന്നാദ്യമായി അവളുടെ മുഖത്തൊരു കുസൃതി ഞാൻ കണ്ടു. ഞാൻ മാത്രമല്ല, ക്ലാസ്സ് മുഴുവനും ഭദ്രയുടെ മറ്റൊരുമുഖം അന്നാദ്യമായി കാണുകയായിരുന്നു. എന്നിട്ടും ഞാനൊന്നും മിണ്ടിയില്ല.
ആന്നെ. പക്ഷേ ആകെ എന്നോട്മാത്രമേ കാണിക്കുവൊളളൂന്നു മാത്രം.
അതെന്താ... ???
അതോ... ഞാനാകുമ്പോ ഇടിവെച്ചു കൊടുക്കില്ലാല്ലോ... വേറാരെങ്കിലുമാണെങ്കി ഓണ് ദ സ്പോട്ടിൽ ഇടിവെച്ചു കൊടുക്കൂലെ... ???!!!. ഹ ഹ ഹാ... വലിയയെന്തോ കോമഡി പറഞ്ഞപോലെ എന്നെയിടക്കു നിർത്തി രണ്ടുപേരും ചിരിച്ചുമറിഞ്ഞു. ഏതാണ്ട് കോമഡീപ്പീസെന്ന മട്ടിൽ എന്നെയാക്കിച്ചിരിക്കുന്ന രണ്ടുപേരെയുംഞാൻ ഇതിലിപ്പോ എന്താണിത്ര ചിരിക്കാനെന്ന ചിന്തയോടെ എന്തൂള കോമഡിയാണെന്ന മട്ടിൽ മാറിമാറി നോക്കി.
എന്താണ് പതിവില്ലാതെ ഇന്ത്യയും
💬 Comments
View all comments