0%

Chapter Title : ശ്രീഭദ്രം ഭാഗം 3 [JO]

Author : JO Read All Parts 375

പാക്കിസ്ഥാനും തമ്മിലൊരു ലയനമഞ്ചലിയേ... ??? ഇന്ന് കാക്ക മലർന്നു പറക്കുവോ... ??? അതോ ഇതെല്ലാം രണ്ടിന്റേം അഭിനയമായിരുന്നോ ???!!! മെറിന്റെ സ്വരം പെട്ടന്ന് മുഴങ്ങിയപ്പോഴാണ് ക്ലാസ്സിലെ അന്തരീക്ഷം മാറിയത്. പിന്നെ എന്തിനെന്നറിയാതെ കുറെ കൂക്കിവിളികളും ചിരിയും ഡെസ്ക്കിൽ തല്ലലും. ഷോക്കടിച്ചപോലെ ഭദ്രയൊന്നു ഞെട്ടുന്നത് ഞാൻ കണ്ടു. പരിസരബോധം വന്നതുപോലെ അവൾ തലചെരിച്ചു ക്ലാസോന്നുനോക്കി. എല്ലാവരും ഞങ്ങളെത്തന്നെ നോക്കിയിരിക്കുകയായിരുന്നുവെന്നു മനസ്സിലായതും പെട്ടന്ന് വായടഞ്ഞതുപോലെ. ചിരിമാറി മുഖത്തുവീണ്ടും ഗൗരവം നിറഞ്ഞു. ആ ഭാവം മാറിയതും ക്ലാസുപെട്ടന്ന് നിശ്ശബ്ദമായതും ഞാൻ ശ്രദ്ധിച്ചു. വൺസ് അപ്പോൺ ഏ കിംഗ്‌... ഹീ ഈസ് ഓൾവെയ്‌സ് ഏ കിംഗ്‌ എന്ന മാസ്സ് ഡയലോഗാണ് അതുകണ്ടപ്പോൾ പെട്ടന്നെനിക്കോർമവന്നത്. ഭദ്രയെന്നും ഭദ്രതന്നെ.

പിന്നെക്കാണാം ഭദ്രേ... ക്ലാസ്സിനെ മൊത്തതിലൊന്നു നോക്കിയിട്ട് ബാഗ് ഡെസ്കിലേക്കിട്ടിട്ട് അവനെന്നെയും വലിച്ചുകൊണ്ട് പുറത്തേക്ക് നടന്നു. അവളും മറുപടിയൊന്നും പറഞ്ഞില്ല. ഒന്ന് മൂളി. വാതിൽക്കലെത്തിയിട്ടു തിരിഞ്ഞുനോക്കുമ്പോഴേക്കും അവളേതോ പുസ്തകത്തിനുള്ളിലേക്ക് വീണിരുന്നു. ഞങ്ങളെപ്പിന്നീട് തിരിഞ്ഞുനോക്കിയിട്ടുപോലുമില്ലെന്നു വ്യക്തം. പക്ഷേ അവളൊഴികെ ക്ലാസ്സ് മുഴുവനും ഞങ്ങളെത്തന്നെ നോക്കിയിരിക്കുകയായിരുന്നുതാനും. ഞാൻ തിരിഞ്ഞു നോക്കുന്നതു കണ്ടതും അഞ്‌ജലി ഭദ്രയുടെ നേരേ അവൾ കാണാതെയൊന്നു കണ്ണു കാണിച്ചിട്ട് എന്താ മോനെ സംഗതിയെന്ന മട്ടിലൊന്നാഗ്യം കാട്ടി. ഞാൻ ഒന്നുമില്ലെന്ന് കണ്ണിറുക്കിയെങ്കിലും മനസ്സിലായി മോനെയെന്ന മട്ടിൽ അവളൊരു ചിരിയോടെ തലകുലുക്കുന്നത് ഞാൻ ഞെട്ടലോടെ കണ്ടു. എന്തിനെന്നറിയാതെ ഞാനൊന്നു ഞെട്ടി.

ടാ... അഞ്ചലിക്കെന്തോ സംശയമുണ്ടെന്നാട്ടോ തോന്നണെ.... !!! മറ്റൊന്നും ശ്രദ്ധിക്കാതെ എന്നെയും വലിച്ചുകൊണ്ട് ഏതാണ്ടാലോചിച്ചു നടക്കുന്ന ഡിബിനെ പിന്നോട്ടു വലിച്ചുകൊണ്ട് ഞാൻ ചെറിയ പേടിയോടെ പറഞ്ഞു.

അവൾക്ക് മാത്രമല്ല... ക്ലാസ്സില് മൊത്തം ഇപ്പൊ ഏറെക്കുറെ തീരുമാനമായിട്ടുണ്ട്... !!! അവൻ തികച്ചും സ്വഭാവികമെന്നവണ്ണം പറഞ്ഞു.

ങേ ???!!! എന്നാന്ന് ???

നിങ്ങള് തമ്മിലെന്തോ അവിഹിതമൊണ്ടെന്ന് !!! ഞെട്ടലോടെ പിടിച്ചുനിർത്തിയ എന്റെ മുഖത്തേക്ക് നോക്കിക്കൊണ്ടവൻ ഒരു ഭവവ്യത്യാസവുമില്ലാതെ പറഞ്ഞതും എന്റെ കിളിയാകെ പറന്നു.

അവിഹിതവോ ???

അല്ലാ... അവിഹിതവെന്നു പറഞ്ഞാ... നിങ്ങള്തമ്മിലെന്തോ ഡിങ്കോൽഫിയുണ്ടെന്നാ ഞാനുദ്ദേശിച്ചത്.

ഡിങ്കോൽഫി നിന്റെ... എടാ മൈരേ ഇതിനിപ്പോ എന്താഒരു വഴി ???

എന്തിന്... ???

നിന്റപ്പനെ കെട്ടിക്കാൻ.... അല്ലപിന്നെ. എടാ പൂറാ ഈ പ്രശ്നത്തിന്നൊന്ന് ഊരാനെന്നാ വഴീന്ന്. ഏതേലും നാറികള്

💬 Comments

View all comments