Chapter Title : ശ്രീഭദ്രം ഭാഗം 3 [JO]
എന്തേലും പറഞ്ഞുണ്ടാക്കിയാ പണിമൊത്തം പാളും. അവളെങ്ങാനും കേട്ടാപ്പിന്നെപ്പോയി ചത്തേച്ചാ മതി. ചക്കെന്നു പറഞ്ഞാ കൊക്കെന്നു കേട്ടിട്ട് പോക്കെന്നു പറഞ്ഞുപരത്തുന്ന ടീമാ എല്ലാം.
ഞാനെന്റെ ടെൻഷൻ പറഞ്ഞു തീർത്തിട്ടും അവനൊരു കൂസലുമില്ല. ഇതൊക്കെയെന്തെന്നമട്ടിൽ നിൽക്കുകയാണവൻ. എന്തെങ്കിലും ഐഡിയ കിട്ടുമെന്നുള്ള പ്രതീക്ഷയോടെ യജമാനന്റെ കയ്യിലെ എല്ലിങ്കഷ്ണം നോക്കിനിൽക്കുന്ന പട്ടിയെപ്പോലെ ഞാനവന്റെ മുഖത്തേക്ക് നോക്കിനിന്നു.
എടാ അതിന് നീയിത്രക്ക് പേടിക്കാനെന്തിരിക്കുന്നു ??? അവരാരെങ്കിലുമെന്തെങ്കിലുമൊക്കെ പറഞ്ഞു പരത്തിയാൽ അതത്രേം നല്ലതല്ലേ ... ???
ങേ ??? ഒന്നും മനസ്സിലാവാതെ ഞാനവന്റെ മുഖത്തേക്ക് തുറിച്ചുനോക്കി. എനിക്കൊന്നും മനസ്സിലായില്ലെന്ന് കണ്ടതും അവൻ കൂടുതൽ വിശദീകരണം തന്നു.
എടാ... നിനക്കിപ്പോ എന്താ വേണ്ടത് ??? അവളെ വീഴ്ത്തണോ അതോ ബാക്കിയുള്ളവരുടെ വായടയ്ക്കണോ ???
രണ്ടും വേണം.
അങ്ങനെ നീയിപ്പോ രണ്ടുംകൂടി ഒണ്ടാക്കണ്ട. ഏതേലും ഒന്നുപറ. അവളെ വേണോ അതോ അവര് മിണ്ടാതിരിക്കണോ ???
അവളെ മതി. !!! (അത് പറയാൻ എനിക്കൊട്ടുമാലോചിക്കാനുണ്ടായിരുന്നില്ല)
ആ അതാ പറഞ്ഞത് അവരെന്തെങ്കിലും പറഞ്ഞുപരത്തിയാൽ അത്രേം നല്ലതാണെന്ന്. എടാ ആരേലും എന്തേലും പറഞ്ഞുപരത്തിയാൽ നമ്മക്ക് മൊത്തം ഗുണമല്ലേ... ???!!!.
എന്തു ഗുണം ???
എടാ പൊട്ടാ നമ്മക്ക് മൊത്തം ഗുണം തന്നെയാ. ഒന്നാമത് നീയവളെ നോക്കുന്നുണ്ടെന്നു പുറത്തറിഞ്ഞാൽപ്പിന്നെ ക്ലാസ്സിലുള്ള വേറാരെങ്കിലുമവളെ നോക്കുവോ ??? ഇല്ല. അപ്പോപ്പിന്നെ ആ പ്രശ്നം തീർന്നെ... ???!!!. രണ്ടാമത്, ഇഷ്ടമാണെന്ന് പറയുമ്പോഴുള്ള അവളുടെ റിയാക്ഷനൊന്നു കുറഞ്ഞുകിട്ടും. അതുതന്നെ പ്രധാന ഗുണം. !!!
എന്നുവെച്ചാ ???
എടാ പൊട്ടാ... നമ്മളാദ്യമായിട്ടൊരു പെണ്ണിനോട് ഇഷ്ടമാണെന്ന് പറയാൻ പോണപോലെയല്ല നമ്മക്കവളോട് പ്രേമമാണെന്നറിയാവുന്ന പെണ്ണിനോട് ഇഷ്ടം തുറന്നുപറയാൻ പോണത്. കാരണം അവൾക്കത് അറിയാം. നീ തുറന്നു പറയാത്ത പ്രശ്‌നമേ ഒള്ളു. മനസ്സിലായോ ???
എന്റെ മനസ്സിലൊരു കുളിർമഴ പെയ്തു. അവൻ പറഞ്ഞത് അപ്പോഴാണെനിക്കു ശെരിക്കും കത്തിയത്. എന്റെ ചുണ്ടിൽ അറിയാതെയൊരു ചിരി വിരിഞ്ഞു. അവള് സംഗതി അറിഞ്ഞുകഴിഞ്ഞാൽപ്പിന്നെയാ ഗ്യാപ്പിൽക്കേറി ധൈര്യമായി പറയാം. ഇപ്പോഴുള്ളയീ ചമ്മലും പേടിയുമൊക്കെ ഒഴിവായിക്കിട്ടും.
എടാ എന്നാ നമ്മക്കിപ്പോത്തന്നെപോയി എല്ലാരോടും ഇക്കാര്യം നൈസായിട്ടു പറഞ്ഞാലോ.... ??? ഞങ്ങള് തമ്മി പ്രേമവാണെന്ന് ??? അപ്പൊ സംഗതി മൊത്തം എളുപ്പാവില്ലേ ??? ഞാനെന്റെ കുരുട്ടുബുദ്ധി പുറത്തെടുത്തുകൊണ്ട്
💬 Comments
View all comments