← Back to ശ്രീഭദ്രം ഭാഗം 4 [JO]

Comments

ശ്രീഭദ്രം ഭാഗം 4 [JO] · approved reader discussion

Niharika's love • 21-07-2020 12:17

എന്റെ പൊന്നോ .. ഒരു രക്ഷേം ഇല്ലാ..
ബാക്കി വരാനുള്ള സമയം ആയിക്കാണുമല്ലോ അല്ലേ?

jo • 23-07-2020 12:51

വലിയ താമസമില്ലാതെ വന്നേക്കും. ഉറപ്പില്ല

kishan • 19-07-2020 10:55

this is a wonderful story
can you write femdom stories I love it

jo • 23-07-2020 12:50

എന്നെക്കൊണ്ട് നടക്കുമെന്ന് തോന്നുന്നില്ല ഷാജിയേട്ടാ... (അറയ്ക്കൽ അബു jpg)

Mythmann • 10-07-2020 00:21

എന്റെ പൊന്ന് ജോക്കുട്ടാ, ഇങ്ങടെ എഴുത്ത് എന്തേ വരാത്തെ എന്ന് ആലോചിച്ചു ഇരിക്കുമ്പോ ആണ് ഇത് വന്നത്. മൂന്നോ നാലോ  എഴുത്തുകാരുടെ ആണ് സ്ഥിരമായി വായിക്കാറുള്ളത്, അതിൽ ഒന്ന് jo ആണ്. സാധാരണ ഞാൻ കമന്റ്സ് ഒന്നും ഇടാറില്ല ഇനി ആർക്ക് കൊടുത്തില്ലേലും ഇങ്ങക്ക് തരും അത്രക്ക് കട്ട waiting ആണ് bro നിങ്ങടെ എഴുത്തിനായി.

jo • 23-07-2020 12:50

അങ്ങനെ ചിന്തിച്ചിരിക്കുമ്പോ... വായനക്കാര് നമ്മളെ മറന്നൂന്നു തോന്നുമ്പോ വരുന്നതല്ലേ സഹോ ഒരു രസം

Mythmann • 25-07-2020 03:10

ഇനിയങ്ങനെ അങ്ങട്ട് രസിക്കണ്ട, അങ്ങനെ തോന്നുന്ന വരെ കാത്തിരിക്കോം വേണ്ട.

Gopal • 09-07-2020 08:42

Hi Joe,
You are pulling the reader in the stage of Sri Hari, so tempting writeup ..
Please reduce the gap between episodes.. it is really difficult to wait so long for the next episode of a story that you like much..
Best regards
Gopal

jo • 23-07-2020 12:48

തീർച്ചയായും ഇടവേളകൾ കുറയ്ക്കാൻ ഞാൻ പരമാവധി ശ്രമിക്കാം സഹോ...

ഏലിയൻ ബോയ് • 05-07-2020 00:20

ടാ.....തെമ്മാടി ജോ....കറക്ടായി ഹാർട്ട്ബിബീറ് നിൽക്കുന്ന ഭാഗത്തു വച്ചു കഥ നിർത്തണം.... ഇനി ഇതു കാത്തിരുന്നു 2 മാസം ആയാൽ മറന്നു തുടങ്ങും... ആ സമയത്തു ഇതിനിടെ ബാക്കി കൊണ്ടു വരണം....??

jo • 23-07-2020 12:48

ഇതൊക്കെയൊരു രസമല്ലേ ഏലിയൻ ബ്രോ?????

Ajay • 04-07-2020 21:37

ജോകുട്ടോ 

ഇവിടെ പറയുന്നത് ശരിയാണോന്ന്  അറിയില്ല തെറ്റാണെൽ സോറി

ചേച്ചികുട്ടിയെ കുറിച്ചാണ്

നവവധു എന്നാ ഒരു കഥ എല്ലാരേം അസ്ഥിക്ക് പിടിച്ച കഥയാണ് അതിനൊരു 3rd പാർട്ട്‌ വേണം എന്നുണ്ട്

ശരിയാണ് 2nd പാർട്ട്‌ എല്ലാരും ഇരുകയ്യും നീട്ടി സ്വീകരിച്ചില്ല അറിയാം എങ്കിലും ആ പഴയ ചേച്ചികുട്ടിയെ 2nd പാർട്ടിൽ മിസ്സ്‌ ആയതുപോലെ തോന്നിയത് കൊണ്ടാണ്

1st പാർട്ട്‌ വാസ് awsome 

Triangle love story,  thriller, ഹ്യൂമൗർ, റൊമാൻസ്  എല്ലാം കൂടി ഉള്ളതായിരുന്നു ഫസ്റ്റ് സെക്കന്റ്‌ ആ ത്രില്ല് മിസ്സ്‌ ആയി അതുകൊണ്ടാണ്

ചേച്ചിപ്പെണ്ണിനെ ഒരു വരവ് കൂടി വേണം പ്ലീസ്

എഴുതാൻ സാധിക്കില്ല പറഞ്ഞാൽ വിശ്വസിക്കില്ല താങ്കളുടെ കഥയാണ് കഥാപാത്രവും തങ്ങൾക്കെ  കഴിയു

മാറ്റ് ഐഡിയസ് ഇല്ലാത്തപ്പോൾ പൂർണ അർപ്പണബോധത്തോടെ ഇതിനുവേണ്ടി ഇരിക്കാം എന്നൊരു വാക്കെങ്കിലും ഞങ്ങൾക്ക് തരണം പ്ലീസ്

By
  അജയ്

ആമിയെ പ്രണയിച്ചവൻ • 10-07-2020 00:50

I vote

jo • 23-07-2020 12:44

പ്രിയ അജയ്... താങ്കൾ പറഞ്ഞതുപോലെ രണ്ടാംഭാഗം ഹിറ്റായില്ല എന്ന് എനിക്കിതുവരെ തോന്നിയിട്ടില്ല. ഞാൻ പറയാണുദ്ദേശിച്ചത് അവരുടെ ജീവിതം എങ്ങനെയാവും എന്നത് മാത്രമാണ്. അതും വായനക്കാരുടെ നിർബന്ധം ഒന്നുകൊണ്ടുമാത്രവും. അത് ഞാൻ പറഞ്ഞു എന്നുതന്നെയാണ് എന്റെ വിശ്വാസം. അതുകൊണ്ടുതന്നെ മൂന്നാം ഭാഗം എന്നൊന്നിന് യാതൊരു തീമും സാധ്യതയും ഞാൻ കാണുന്നില്ല. ഇനി അങ്ങനെ തോന്നിയാൽ അപ്പോൾ ആലോചിക്കാം

കണ്ണന്റെ അനുപമ ? • 01-07-2020 16:11

ജോക്കുട്ടന്റെ വീട് കോട്ടയത്ത് ആണോ ചേച്ചിക്കുട്ടിയുടെ സംസാരശൈലി കോട്ടയം സ്ലാങ്ങ് ആണെന്ന് കണ്ടിട്ടുണ്ട്

jo • 02-07-2020 19:59

എന്റെ വീട് ഇടുക്കി ഹൈറേഞ്ചിലാണ് സഹോ... കോട്ടയവുമായി ചേച്ചിക്കൊരു ബന്ധവുമില്ല

കണ്ണന്റെ അനുപമ ? • 03-07-2020 02:44

ഇത് ജോക്കുട്ടന്റെ സ്വന്തം കഥയാണോ അതായത് ചെച്ചിപ്പെണ്ണ് ജോയുടെ യഥാർത്ഥ ഭാര്യ ആണോ അതോ സങ്കൽപ്പ കഥ ആണോ എനിക്ക് തോന്നുന്നത് സ്വന്തം ജീവിതത്തിൽ നടന്ന സംഭവം ആണെന്നാണ് കാരണം അത്ര ആഴത്തിലാണ് നവവധു മനസ്സിൽ കയറിപറ്റിയത് നേരിട്ട് കാണാത്ത അനുഭവിക്കാത്ത ഒരാൾക്ക് ഇങ്ങനെ എഴുതാൻ പറ്റുമോ എന്ന് അറിയില്ല

jo • 23-07-2020 12:39

ഇതെല്ലാം വെറും സങ്കൽപ്പം മാത്രമാണ് സഹോ... ജീവിതവുമായി യാതൊരു ബന്ധവുമില്ല. (എനിക്ക് വിവാഹപ്രായമായില്ലാ...വെറും 24 മാത്രം)

Kuttusan • 01-07-2020 14:06

Jo ഭായി
പ്രേണയം അത് ഒരു വല്ലാത്ത സംഗതി ആ...
ചില ഭാഗ്ങളിൽ ഞാൻ എന്നെ തന്നെ കണ്ടിരുന്നു
കഥ വല്ലാത്തൊരു reality feel  ചെയ്യുന്നു..
? Kuttusan

jo • 02-07-2020 19:58

ഒരുപാട് നന്ദി സഹോ

Aaaaaavoooo • 01-07-2020 03:49

Than ennetheyum polle kadha thakkarkayalle?.pakshe inji mughi pokkale bro.kadhayude touch vitt pove.vegham adutha part varummenn pratheekshichotte?

jo • 02-07-2020 19:57

ടച്ചു വിടാതെ അടുത്ത പാർട്ടിടാൻ പരമാവധി ശ്രമിക്കാം

Albatross • 30-06-2020 22:31

Jo,നീ പറഞ്ഞത് ശെരിയാ.. നിന്റെ എഴുതി ഇഷ്ടപ്പെടാത്തവർ ആരും തന്നെയില്ല...നിന്റെ കഥാപാത്രങ്ങൾ അത്രയും ഉള്ളിൽ പതിഞ്ഞിട്ടുണ്ട്... കാരണം,എന്നോ എന്തിനോ എങ്ങനെയോ ഈ siteൽ കേറിപെട്ടതാ ഞാൻ... ആ ഞാൻ ഇപ്പളും ഈ siteൽ വരുന്ന ഓരോ കഥകളും ഇപ്പളും വായിച് കൊണ്ടിരിക്കുന്നത് നീ ഒരാൾ കാരണം മാത്രമാണ്..ഇതിൽ കേറിയപ്പോ ഒരു കൗതുകത്തിനാണ് അന്ന് നവവധു വായിച്ചത്.. പക്ഷെ പിന്നീട് അങ്ങനെ ഓരോ പാർട്ടും വായിച് വായിച് വല്ലാണ്ട് മനസ്സിൽ കേറി പറ്റി.. നവവധു എത്ര തവണ വായിച്ചിട്ടുണ്ടെന്ന് എനിക്കിപ്പളും അറിയില്ല...അത്രക്കും ഇഷ്ടമാർന്നു.. പിന്നെ അങ്ങട്ട് വായന തൊടങ്ങി.... ഇപ്പളും തുടരുന്നു... നിന്റെ കഥാപാത്രങ്ങൾ അത്രയും മനസ്സിൽ പതിയുന്നുണ്ട്..ഓരോ സാഹചര്യങ്ങളും അടുത്തറിയാൻ സാധിക്കുന്നുണ്ട്.

ഞൻ വായന തുടങ്ങിയിട്ടും കമന്റ്‌ ഇടാൻ മടിയർന്നു.. pakshe ഇടുകയാണെങ്കിൽ അത് നിനക്ക് തന്നെയെന്ന് ഒറപ്പിച്ചേർന്നു..നിനക്ക് തന്നെയാ ഇടുവേം ചെയ്തു...

ശ്രീഭദ്ര ഭാഗം നീ ഇത്രയും കാലതാമസം വരുത്തിയപ്പോളും അല്ലെങ്കിൽ വന്നപ്പോളും എനികൊറപ്പാണ് നീ ഈ സ്റ്റോറി എന്നെങ്കിലും ഒരിക്കൽ കംപ്ലീറ്റ് ചെയ്യുമെന്ന്... ആ പ്രതീക്ഷ എനിക്കുണ്ട്... കാത്തിരിക്കാൻ തെയ്യാറാണ് ഇനിയും...

എന്നാലും ഒരു അപേക്ഷയുണ്ട് വല്ലാതെ വൈകിപ്പിക്കരുതെന്ന്. കാരണം ഓരോത്തരും അത്രയും കാത്തിരിക്കുന്നുണ്ട് ഇതിന്റെ തുടർ ഭാഗം.. നിനക്കിനിയും  എഴുതാൻ സാധിക്കും ഇനിയും മികച്ച കഥകൾ. എനികൊറപ്പുണ്ട്.. നീ എഴുതുന്ന കഥകളത്രെയും മനസ്സിൽ പതിയും.. എന്നും ഉള്ളിലുണ്ടാവും...

ഒരുപാട് പ്രതീക്ഷയോടെ.. ഇനിയും വൈകിപ്പിക്കരുതെന്ന് അപേക്ഷിച്ചു കൊണ്ട്
സ്നേഹത്തോടെ albatross❤️

jo • 02-07-2020 19:57

ആദ്യ കമന്റ് എനിക്കാണെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം. ഭദ്ര ഇനിയുമിങ്ങനെ വൈകാതിരിക്കാൻ പരമാവധി ശ്രമിക്കാം ബ്രോ.. സപ്പോർട്ടിന് ഒത്തിരി നന്ദി. അതേപോലെ ചേച്ചിക്കുട്ടിയെ ഇഷ്ടപ്പെട്ടതിനും

Soldier • 30-06-2020 18:48

ഞാനീ കഥ മൂന്നാം തവണയാണ് ആദ്യം മുതൽ വായിക്കുന്നത്. ഓരോ പാർട്ടും വരുന്നതിനിടയിലെ വലിയ ഗ്യാപ്പ് മൂലം കഥ നന്നായി ആസ്വദിക്കാനായി അങ്ങിനെ വേണ്ടി വരുന്നു. ഇനി മാസങ്ങൾ കഴിഞ്ഞായിരിക്കും അടുത്ത ഭാഗം വരിക. അപ്പോഴും ഞാൻ തുടക്കം മുതൽ വായിക്കും. ഓരോ തവണ വായിക്കുമ്പോഴും എന്റെ കോളേജ് ലൈഫിലേക്ക് തിരിച്ചു പോയതുപോലെ തോന്നും. അങ്ങിനെ ഈ കഥ കഴിയുമ്പോഴേക്കും ഞാൻ ഏറ്റവും കൂടുതൽ തവണ വായിച്ച കഥയായി ശ്രീഭദ്രം മാറും. എന്തുചെയ്യാം നമ്മുടെ ജോക്കുട്ടന്റെ കഥയായി പോയില്ലേ. എല്ലാ തവണയും ഇത്രയും വൈകിക്കുന്നതിന് ജോയെ നല്ല ചീത്ത പറയണമെന്ന് വിചാരിക്കും. എന്നാൽ കഥയുടെ ഒരു വശ്യവും മനോഹരവുമായ പോക്ക് കാണുമ്പോൾ ഇത്രയും വലിയ ഒരു എഴുത്തുകാരൻ നമുക്കായ് എഴുതുന്നതു തന്നെ വലിയ കാര്യമെന്ന് കരുതി വായടക്കും.

jo • 30-06-2020 22:01

ഇനി നിങ്ങളെക്കൊണ്ടു വീണ്ടും വായിപ്പിക്കാതെ അടുത്ത പാർട്ട് ഞാൻ ഇടാട്ടോ... എങ്കിലും അതുകൊണ്ട് നിങ്ങളെയൊക്കെ പഴയ കോളേജ് ലൈഫിലേക്ക് ഒരുനിമിഷമെങ്കിലും കടന്നുപോകുന്നെങ്കിൽ അതിനേക്കാൾ വലിയ അഭിനന്ദനമൊന്നുമെനിക്കു കിട്ടാനില്ല. ഒരുപാട് നന്ദി സഹോ

Hari • 30-06-2020 14:18

Eda kalla badua Jo, ninaku idi kollathe nannakilla. Oro partinum ingane kathirippikkunnathinu. Ugran kadha. Adutha part engilum onnu samayathinu idu Jo

jo • 30-06-2020 21:58

അല്ലേലും രണ്ടെണ്ണം കിട്ടാതെ ഞാൻ നന്നാവില്ലാന്ന് എനിക്കും ഇടയ്ക്കിടെ തോന്നാറുണ്ട്

Cyrus • 30-06-2020 13:48

എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.. ഇതു വരെ.. ഇങ്ങനെ തന്നെ ഈ ലെവലിൽ തന്നെ പോകട്ടെ..
Very Good Job...

jo • 30-06-2020 21:58

തീർച്ചയായും ഇതേ ഫ്ലോയിൽതന്നെ ഇടാൻശ്രമിക്കാം സഹോ

nts • 30-06-2020 13:36

INI IPPO ADUTHA CORONAKKU WAIT CHEYYANO MACHANE
SAMBAVAM ENTHAYALUM NJANGALU KATHIRIKKUM

jo • 30-06-2020 21:57

കൊറോണ വന്നാലും ഇല്ലെങ്കിലും ഞാനെത്തും സഹോ

NoToRiOuS • 30-06-2020 12:38

സൂപ്പർ ആയിട്ടുണ്ട് എന്നല്ലാതെ വേറെ ഒരു അഭിപ്രായവും ഇല്ല. അധികം വൈകാതെ അടുത്ത പാര്‍ട്ട് കിട്ടിയാൽ കൊള്ളാം എന്നൊരു ആഗ്രഹം മാത്രമേ ഉള്ളു, അത് ആഗ്രഹം മാത്രമായിരിക്കും എന്നറിയാമെങ്കിലും ജോ ബ്രോ ആയത് കൊണ്ട്‌ ഒരിക്കലും നിരാശപ്പെടുത്തില്ല എന്നത് ഉറപ്പാണ്.

jo • 30-06-2020 21:56

അതികം വൈകാതെ, നിങ്ങളെയൊക്കെ നിരാശരാക്കാത്ത ഒരു പാർട്ടുമായി ഞാനെത്താം സഹോ

അനു • 30-06-2020 12:20

ജോകുട്ടാ.

    ആണ്ടിൽ ഒരിക്കൽ ആണ് നീ പ്രത്യേക്ഷ പെടുന്നത്. കുറച്ചു പേജ് കൂട്ടി എഴുതിക്കുടെ. ഇനി അടുത്ത കൊല്ലം നോക്കിയാൽ മതി നിന്നെ. ആ  പറയാനല്ലേ പറ്റു എന്തെങ്കിലും ആകട്ടെ. എല്ലാ പ്രാവശ്യം പറയും പോലെ ഈ  ഭാഗവും നന്നായ്..

സ്വന്തം

അനു ( അനു അൻഷാദ് ഇസ്മായിൽ )ഒരു സാധാ നാട്ടിൻപുറത്ത് കാരൻ

jo • 30-06-2020 21:55

ഫോൺ കംപ്ലൈന്റ് ആയതുകൊണ്ടാണ് സഹോ പേജ് കുറയുന്നത്. അല്ലെങ്കിൽ കൂടുതൽ ഇട്ടേനെ. ഇനിയിങ്ങനെ ആവർത്തിക്കാതെ നോക്കാട്ടോ

ഇമ..... • 30-06-2020 12:00

ജോക്കുട്ടാ, simple ആയിട്ടു കാര്യങ്ങൾ അവതരിപ്പിക്കാൻ തന്നെയുള്ളൂ. പ്രതിഷ്ഠയെ കാളും വലിയ കർമ്മി എന്നു പറയും പോലത്തെ കൂട്ടുകാരൻ.വാ തുറന്നാൽ തെറി മാത്രം പറയുന്ന എനിക്ക് ഒരു പാട് ഇഷ്ടമായി. ജോക്കൂട്ടനോട് എനിക്ക് ഒന്നേ പറയുള്ളൂ പെട്ടെന്ന് ഒന്നും Next Part ഇട്ട് തൻ്റെ വില കളയരുത്. മിനിമം ഒന്നോ രണ്ടോ മാസം കഴിഞ്ഞു മതികേട്ടോ

jo • 30-06-2020 21:54

എല്ലാവർക്കുമുള്ള ആ ഒരു കൂട്ടുകാരൻ ശ്രീഹരിക്കും വേണ്ടേ... അവര് തകർക്കട്ടെന്ന്...

ഒട്ടും പേടിക്കണ്ട. മിനിമം മൂന്നാലു മാസം എന്റെ ശീലമാണല്ലോ

ചാക്കോച്ചി • 30-06-2020 11:27

ജോക്കൂട്ടാ...കുറെനാൾ കാത്തിരുന്ന ഒരു കഥായായിരുന്നു ഇത്...... എഴുതാനും അത് അയക്കാനും പ്രശനങ്ങൾ ഉണ്ടെന്നറിഞ്ഞു....എന്നിട്ടും ഈ ഭാഗം അയച്ചതിൽ  വളരെയധികം സന്തോഷമുണ്ട്....
ഭദ്രയുടെ നിസ്സഹായതയും ചെറുത്തുനിൽപ്പും അതിൽ മെറിന്റെയും കൂട്ടരുടെയും പ്രതികരണവുമൊക്കെ വളരെ മികച്ചരീതിയിൽ വരച്ചു കാട്ടാൻ ഇങ്ങക്ക് സാധിച്ചിട്ടുണ്ട്...മറ്റൊരു രീതിൽ  പറഞ്ഞാൽ ശ്രീഭദ്രം എന്ന കഥയെ ഇങ്ങനെ അവതരിപ്പിക്കാൻ ഇങ്ങക്കെ സാധിക്കൂ....ഇതുവരെയുള്ള ഭദ്രയിൽ നിന്ന് അവൾക്കുണ്ടായ മാറ്റം അല്ലേൽ മറ്റുള്ളവരുടെ മുന്നിൽ ഭദ്ര മൂടിവച്ച തന്റെ യഥാർത്ഥ രൂപം ഇവയൊക്കെ വരും ഭാഗങ്ങളിൽ പ്രതീക്ഷിക്കുന്നു....ഭദ്രയെ ഇഷ്ടായി എന്ന് പ്രത്യേകം പറയണ്ടല്ലോ.....
ശ്രീയുടെയും ഡിബിന്റെയും കൂട്ടുകെട്ടും കഥയ്ക്ക് ജീവൻ നൽകുന്നതിൽ വലിയ പങ്കുണ്ട്....അവരുടെ ഇടയിലെ സംഭാഷണങ്ങളൊക്കെ കിടു ആണേ.. ഡിബിന്റെ ഉരുളക്കുപ്പേരി പോലുള്ള ഡയലോഗുകളും ശ്രീയുടെ നിസഹായതയുമൊക്കെ കഥക്ക് യാഥാർത്ഥ്യത വരുത്തുന്നുണ്ട്...
ഇങ്ങടെ  പ്രശ്‌നങ്ങളൊക്കെ തീർന്ന് കഥ മുന്നോട്ട് കൊണ്ടുപോകാൻ വളരെ പെട്ടെന്ന് സാധിക്കട്ടെ....

jo • 30-06-2020 21:53

ചാക്കോച്ചീ... എന്താ ഞാൻ പറയുക... എന്തേലും പറഞ്ഞാൽ കഥ മൊത്തം പറയേണ്ടി വരും. അമ്മാതിരി ഡയലോഗാ നിങ്ങടെ.  എന്തായാലും കാത്തിരുന്നു കാണൂ...

ഒരുപാട് നന്ദി

സുദർശനൻ • 30-06-2020 10:58

കഥ നന്നാവുന്നുണ്ട്.അധികം വൈകാതെ അടുത്ത ഭാഗം വരണം.കൂടാതെ കഥകൾ.കോം - ൽ കൂടി ഉൾപ്പെടുത്തിയാൽ കൊള്ളാം.

jo • 30-06-2020 21:51

തീർച്ചയായും അതികം വൈകാതെ ഇടാം സഹോ... കഥകളിലും ഇടാം

Taniya • 30-06-2020 09:35

Bhadra avane kollathirunna mathi ayirunnu..... nxt part vegam.....

jo • 30-06-2020 21:51

കൊല്ലില്ലെന്നു വിശ്വസിക്കാം... ഒറ്റയടിക്കു കൊന്നാൽ എന്താ ഒരു രസം

rashid • 30-06-2020 09:26

അടിപൊളി, അവസാനത്തെ സീൻ എന്തെ വരാത്തെ, എന്തെ വരാത്തെ എന്ന് നോക്കി ഇരിക്കുവായിരുന്നു, അത് കണ്ടപ്പോ മനസ്സിന് ഒരു സുഖം, നമ്മളെ സ്നേഹിക്കുന്നവരോട് പക വീട്ടാൻ ആണെങ്കിൽ silence ആണ്‌ best, എന്നാൽ എതിരെ നില്കുന്നവനോട് ആണെങ്കിൽ extreme violence ആണ്‌ best, അത് ഭദ്ര ശരിക്കും കാണിച്ച് കൊടുത്തു. പേജ് കുറഞ്ഞു എന്നൊരു പരാതിയെ ഉള്ളു, അതിനുള്ള കാരണം ആദ്യം തന്നേ പറഞ്ഞത് കൊണ്ട് ക്ഷമിച്ചിരിക്കുന്നു☺️

jo • 30-06-2020 21:50

ഈ കമന്റിന് മറുപടി പറയാൻ ഞാൻ അശക്തനാണ്. ഞാൻ എന്താണ് പറയാനുദ്ദേശിച്ചത്..., അതാണ് താങ്കൾ ഇപ്പോളെന്നോട് പറഞ്ഞത്. ഒരുപാട് നന്ദി ബ്രോ

രാജു ഭായ് • 30-06-2020 04:03

ജോ അണ്ണാ പൊളിച്ചു നല്ല ഭാവന നല്ല ഭാഷശുദ്ധി ഒരുപാടിഷ്ടമായി. നേരത്തെ സ്മിതച്ചേച്ചി പറഞ്ഞപോലെ ശരിക്കും ഒന്ന് ശ്രമിച്ചുകൂടെ ഇവിടെ മാത്രം ഒതുക്കണ്ട എന്നാണ് എനിക്ക് തോന്നുന്നത്.

jo • 30-06-2020 21:49

എന്റെ പൊന്നു സഹോ... ആ മാഡം എന്നെച്ചുമ്മാ പൊക്കുന്നതാ. വേറെയെവിടെയെങ്കിലും ഇട്ടാൽ അന്നടിയുറപ്പാ

നന്ദൂ • 30-06-2020 03:33

Nigade oru fan Anu njan
Ella kadha poleyum feel tharunnu
Kannin munnbil nadakkum pole

Waiting for your next part❤️❤️❤️

നന്ദു

jo • 30-06-2020 21:48

ആ കണ്ണിന് മുന്നില് നടക്കുന്നപോലെ എഴുതാനാണ് എന്റെ ഏറ്റവും വലിയ ശ്രമം. ഒരുപാട് നന്ദി ബ്രോ

Aaaaaavoooo • 30-06-2020 02:19

Inghalde kadha istapettathavar arund bro.ingha thakarkayalle??

jo • 30-06-2020 21:46

ഒരുപാട് സന്തോഷം സഹോ

വേതാളം • 30-06-2020 00:41

സംഭവം കളർ ആയിട്ടുണ്ട്.. ഞാൻ അനുഭവിച്ച അതേ situation.. enthaayalum നടക്കട്ടെ.. അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കാം..

jo • 30-06-2020 21:45

ഹ ഹ അനുഭവിക്കാത്തത് പലതും ഇനി കാണേണ്ടി വരും വേതാളക്കുട്ടാ

പാഞ്ചോ • 29-06-2020 23:45

ജോ ബ്രോ..ഞാൻ ആദ്യം വായിക്കുന്ന കഥയാണ് നവവധു..ഞാൻ ഈ സൈറ്റിൽ ഒന്നു വന്നു കമന്റ് ഒക്കെ ഇടാൻ തുടങ്ങിയിട്ട് 3 മാസം ഒക്കെ ആയുള്ളൂ..പക്ഷെ ചേട്ടന്റെ കഥ ഓരോ പാർട്ടും കാത്തിരുന്നു വായിക്കാനുള്ള ഒരു അവസരം കിട്ടിയിട്ടില്ല..ശ്രീഭദ്രം ഞാൻ ഇന്നാണ് മുഴുവൻ വായിക്കുന്നത്..നല്ല A ക്ലാസ് കഥ..സൂപ്പർ ബ്രോ..സത്യം പറഞ്ഞാൽ ചേട്ടന്റെ ഭാവനയുടെ ആരാധകൻ ആണ് ഞാൻ..അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു?♥

jo • 30-06-2020 21:45

എന്റെ പാഞ്ചോ ബ്രോ... എന്നെ ചേട്ടാനൊന്നും വിളിക്കണ്ടാട്ടോ. അതിനുള്ള പ്രായമൊന്നും എനിക്കില്ല. ജോ എന്നുതന്നെ വിളിച്ചാൽ മതി. അല്ലെങ്കിൽ എല്ലാരും വിളിക്കുന്നപോലെ ജോക്കുട്ടാന്ന് വിളിച്ചോ...

എന്തായാലും വായിച്ചതിനും അഭിപ്രായങ്ങൾ അറിയിച്ചതിനുമൊക്കെ ഒത്തിരി നന്ദി.

Anoop • 29-06-2020 23:17

Navavadhu pole ethum superb Ishtam ayitto anik thank,s for this story

Vishnu • 30-06-2020 00:11

Bro adipoli adutha partinayi kathirikkkumm ethrayum veegam next part eduka

jo • 30-06-2020 21:42

ഒരുപാട് നന്ദി അനൂപ് ബ്രോ

jo • 30-06-2020 21:43

അധികം വൈകാതെ ഇടാം വിഷ്ണു ബ്രോ

Harshad • 29-06-2020 22:49

Super bro ? ?

jo • 30-06-2020 21:41

താങ്ക്സ് ബ്രോ

Akshay • 29-06-2020 22:48

ജോ ബ്രോ ഈഭാഗവും പൊളിച്ചു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ♥️

jo • 30-06-2020 21:41

അതികം വൈകാതെ തരാം ബ്രോ

Anu [unni] • 29-06-2020 20:52

ജോ ബ്രോ ഇതാണ് ശാരി ഭദ്ര ശ്രീഹരിയോട് അവനു ഭദ്രയോട് ക്ലാസ്സിൽ പറയുന്ന പോലെ ഒരു ഇഷ്ടം ഉണ്ടോ? എന്നു ചോദിക്കുന്ന നിമിഷം അതാണ് ശ്രീഹരി അത്രയും നാൾ മനസ്സിൽ കൊണ്ടു നടന്നിരുന്ന അവന്റെ ഇഷ്ടം ഭദ്രയെ അറിയിക്കാൻ പറ്റിയ സമയം അതു കൊണ്ടു തന്നെ ഭദ്ര ഒരിക്കലും അങ്ങിനെ ഒരു മറുപടി ശ്രീഹരിയുടെ മനസ്സിൽ നിന്നും വന്ന മറുപടിയിൽ ഭദ്ര ഒന്ന് stuck ആയി പോയത്. ഭദ്ര ശ്രീഹരിയെ ഒരു ഫ്രണ്ട് ആയിട്ടായിരുന്നു കണ്ടത് പക്ഷെ ശ്രീഹരി അപ്പോൾ അങ്ങിനെ ഭദ്ര ചോദിച്ചപ്പോ സത്യം പറഞ്ഞു .ഡിബിനോട് പറഞ്ഞ പോലെ "എനിക്ക് അവളോട്‌ കള്ളം പറയാൻ പറ്റില്ല" അതോണ്ട് സത്യം പറഞ്ഞു എപ്പോളും ശ്രീഹരിയുടെ കൂടെ ഉണ്ടാരുന്ന  ശ്രീഹരിയുടെ  ചങ്കും  ആയ ഡിബിന് പോലും ശ്രീഹരിയെ മനസ്സിലായില്ലല്ലോ ആ ഡിബിൻ ഓർത്തത് പോലും ശ്രീഹരിയെ ഭദ്ര തല്ലിയതിനു ശ്രീഹരി revenge  തീർക്കാൻ ആണ് ഭദ്രയോട് അടുക്കുന്നതെന്നു എന്നാലും അവസാനം പ്രശ്നം വീണ്ടും വന്നപ്പോ ശ്രീഹരിയെ തനിച്ചാക്കി ഡിബിൻ മുങ്ങി അല്ലെ ഒന്നോർത്താൽ ഇപ്പോൾ ശ്രീഹരി അവന്റെ ഇഷ്ട്ടം ഭദ്രയെ അറിയിച്ചത് തന്നെയാണ് നല്ലതു അല്ലെങ്കിൽ നാളെ ഈ മെറിനോ അവളുടെ കൂടെ ഉള്ളവരോ പറഞ്ഞു ഭദ്ര ഇതറിഞ്ഞാൽ അവൾ പിന്നേം കലിപ്പിലാകും
ശ്രീഹരി പറഞ്ഞതു പോലെ വാട്സാപ്പ് മെസേജ് പോലെ എങ്കിൽ അങ്ങിനെ ശ്രീഹരിക്കു ഭദ്രയെ സ്നേഹിക്കാല്ലോ അവൾ തിരിച്ചു അവനെ സ്നേഹിക്കണം എന്നു അവൻ നിർബന്ധിക്കുന്നില്ലല്ലോ പ്ലാറ്റോണിക് ലൗ. പക്ഷെ ഇനി കളി മാറും.
വൺസ് അപ്പോൺ ഏ കിംഗ്‌ ഹീ ഈസ് ഓൾവെയ്‌സ് ഏ കിംഗ്‌ അല്ലെ ബ്രോ.

സ്നേഹപൂർവം

അനു

jo • 30-06-2020 21:40

ഒരു പാറ്റോണിക് ലൗവിന് ഭദ്ര സമ്മതിക്കുമോ.. ??? അതാണ് ആലോചിക്കേണ്ടത്. അത് പറയാനാണ് ശ്രമം. അനുവിന്റെയൊക്കെ ഈ കട്ട സപ്പോർട്ട് കാണുമ്പോ ശെരിക്കും പേടിയാ... എന്താകുവോ എന്തോ

Rajavu • 29-06-2020 20:42

Bro ithu orumathiri muri nirthalayipoyi.???
Adutha bhagam vaikippikkarutheeee.   Flow kalayarutheeee???

jo • 30-06-2020 21:38

ഫ്ലോ കളയാതിരിക്കാൻ പരമാവധി ശ്രമിക്കാട്ടോ

വായനക്കാരൻ • 29-06-2020 20:20

സൂപ്പർ ആയിട്ടുണ്ട്

ഇതിന്റെ അടുത്ത പാർട്ട്‌ ലേറ്റ് ആവില്ല എന്ന് പ്രതീക്ഷിക്കുന്നു

jo • 30-06-2020 21:37

അതികം വൈകാതിരിക്കാൻ പരമാവധി ശ്രമിക്കാം ബ്രോ

Azazel (Apollyon) • 29-06-2020 20:00

എന്റെ മോനെ jo ഒരു രക്ഷയും ഇല്ലാ. കാത്തിരിന്നതിനുള്ള വെടിക്കെട്ട് കിട്ടി. ഇനി ബാക്കിയുള്ളത് കൂടെ ഇങ്ങോട്ട് പോന്നോട്ടെ.ഭദ്ര മാസ്സ് കാ ബാപ് ആണ്✌️?

jo • 30-06-2020 21:36

ബാക്കിയുള്ളതും ഇതേ ഫ്ലോയിൽതന്നെ നൽകാൻ ഞാൻ പരമാവധി ശ്രമിക്കാം ആഹോ

jo • 30-06-2020 21:36

സോറി. സഹോ എന്നാണ് ഉദ്ദേശിച്ചത്.

ആസ്വാദകൻ • 29-06-2020 19:59

Bro
ഈ സൈറ്റിൽ നിങ്ങളുടെ ജോകുട്ടനെയും ചേച്ചിപ്പെണ്ണിനെയും ഇഷ്ടപെടാതെ പോകുന്ന അരും തന്നെ ഇല്ല എന്നാണ് എന്റെ വിശ്വാസം. പിന്നെ കാത്തിരിപ്പ് കുറച്ച് കൂടിയോ എന്നോരു സംശയം മാത്രം.

jo • 30-06-2020 21:35

കാത്തിരിപ്പിക്കുന്നത് മനപ്പൂർവ്വമല്ല സഹോ... പറ്റിപ്പോകുന്നതാണ്. ചേച്ചിക്കുട്ടിയെയും ജോക്കുട്ടനെയുമൊക്കെ ഓർത്തിരിക്കുന്നതിൽ ഒത്തിരി സന്തോഷം

alby • 29-06-2020 19:42

പ്രിയ ജോ......

വീണ്ടും കണ്ടതിൽ സന്തോഷം.

ഡിബിൻ ഒരു മുങ്ങൽ വിദഗ്ദ്ധൻ കൂടിയാണ് എന്ന് തെളിയിച്ചു.അവനെപ്പോലെ ഒരാൾ എവിടെയും കാണും.അടി കിട്ടുമെന്നായാൽ ഓടുകയും ചെയ്യും.

ഹരി അവന്റെ മനസ് അറിഞ്ഞപ്പോൾ ഒരിഷ്ടം കൂടി അവനോട്.വികാരനിർഭരമായ അധ്യായം.
ശക്തയായ പെണ്ണാണ് ഭദ്ര,അവളോട് ഇഷ്ടം പറഞ്ഞ നല്ല സമയം ഇതാണ്.വ്യത്യസ്ത അഭിപ്രായം ഉണ്ടാവാം.പക്ഷെ ആ ഉറച്ച ഏറ്റു പറച്ചിൽ ഭാവിയിൽ ഗുണം ചെയ്യും. അല്ലെങ്കിൽ ഹരിയെ വെറുക്കുന്ന സാഹചര്യം പോലും ഭദ്രയിൽ ഉണ്ടാകാം.ഇതിപ്പോൾ പെട്ടന്ന് കേട്ടതിന്റെയും ക്ലാസ്സിലുള്ളവരുടെ പ്രകോപനത്തിന്റെയും പ്രതിഫലനമാണ് ഭദ്രയിൽ.തന്റേടം ഉള്ള പെണ്ണിൽ നിന്നും പച്ചയായ പെണ്ണെന്ന രീതിയിൽ അവൾ ചിന്തിച്ചാൽ ഹരിയെ അവൾ സ്വീകരിക്കും.

ഭദ്ര.....അവൾ നല്ലൊരു സ്ത്രീ കഥാപാത്രമാണ്.ശക്തായയ പെണ്ണ്.അവന്റെ മറുപടി കിട്ടിയ അവൾ ആ ധൈര്യം അംഗീകരിക്കുമോ.അവളുടെ മറുപടിക്കായി കാക്കുന്നു

സ്നേഹത്തോടെ
ആൽബി

jo • 30-06-2020 21:33

ആൽബിച്ചായാ... നിങ്ങളെ എനിക്കെന്തിഷ്ടമാന്നറിയാവോ...

എന്താന്നുവെച്ചാൽ നിങ്ങടെ കമന്റ് വായിക്കുമ്പോ വല്ലാത്തൊരു സന്തോഷമാ. അതിപ്പോ തെറിയായാൽ പോലും അത് തരുന്നത് വല്ലാത്തൊരു ഫീലാണ്.

അതിനെക്കാളേറെ ഫീലാണ് ഇന്നീ കമന്റ് വായിക്കുമ്പോൾ കിട്ടിയത്. ആ അവസാന വരികൾ വായിച്ചപ്പോൾ പ്രത്യേകിച്ച്. ഒരുപാട് നന്ദി സഹോ...

ശക്തമായ ഒരു സ്ത്രീകഥാപാത്രത്തെ ചിത്രീകരിക്കാനാണ് ഞാനെന്റെ ഭദ്രയെ എഴുതിയത്. അത് മറ്റൊരാളുടെ വരികളിൽക്കൂടി കണ്ടപ്പോൾ മനസ്സുനിറയുന്ന സന്തോഷം

അഗ്നിദേവ് • 29-06-2020 19:42

ബ്രോ ഞാൻ തന്റെ ഒരു കട്ട ഫാൻ ആണ്. തന്റെ മിക കഥകളും ഞാൻ ഒറ്റയിരിപിന് വായിച്ചിട്ടുണ്ട്. പക്ഷെ എനിക്ക് ഏറ്റവുമധികം ഇഷട്ടമയത് ഇൗ കഥയാണ്.കാത്തിരിക്കുന്നു അടുത്ത part ന് വേണ്ടി.❤️❤️❤️

jo • 30-06-2020 21:27

ഒരുപാട് സന്തോഷം ബ്രോ... ഇഷ്ടപ്പെട്ടു എന്നറിയുന്നതിൽ

തമ്പുരാൻ • 29-06-2020 19:14

സഹോ ...
നിങ്ങടെ ഫോണിന് എന്താ..പറ്റിയെ...
അടുത്ത പാർട് ഈ വീക്കിൽ തന്നെ ഉണ്ടാകുമോ...
എന്നത്തേയും പോലെ ഈ ഭാഗവും വളരെ നന്നായിരുന്നു....
...ശ്രീഭദ്രം...

jo • 30-06-2020 21:26

അടുത്ത പാർട്ട് ഒട്ടും വൈകാതെ ഇടാൻ ശ്രമിക്കാമെന്നല്ലാതെ ഒന്നും പറയാൻ പറ്റില്ല സഹോ... അതാ അവസ്ഥ

തമ്പുരാൻ • 29-06-2020 19:13

സഹോ ...
നിങ്ങടെ ഫോണിന് എന്താ..പറ്റിയെ...
അടുത്ത പാർട് ഈ വീക്കിൽ തന്നെ ഉണ്ടാകുമോ...
എന്നത്തേയും പോയേ ഈ ഭാഗവും വളരെ നന്നായിരുന്നു....
...ശ്രീഭദ്രം...

jo • 30-06-2020 21:26

ഡിസ്‌പ്ലേയും ബാറ്ററിയും പോയി. ശെരിയാക്കിയിട്ടും ശെരിയായില്ല. അത്രേയുള്ളൂ

Supporters • 29-06-2020 19:08

ഇന്നാണ് കണ്ടത് എല്ലാ പാർട്ടുകളും വായിച്ചു തീർത്തു. വളരെ നന്നായിട്ടുണ്ട് ? ഗ്യാപ്പ് വരുന്നതാണ് ഒരേയൊരു പൊരാഴ്മ . അറിയാം മൊബൈൽ ഫോണിന്റെ പ്രോബ്ലം അല്ലെ ? എന്ത് ചെയ്യും? കഴിയുമെങ്കിൽ എത്രയും വേഗത്തിൽ എഴുതി തീർക്കാൻ ശ്രമിക്കുക ??

jo • 30-06-2020 21:25

ഗ്യാപ്പ് മനപ്പൂർവ്വം വരുത്തുന്നതല്ല സഹോ... വന്നുപോകുന്നതാണ്. ഫോൺ ശെരിയായൽ ഒട്ടും വൈകാതെ ഇടാട്ടോ... ഈ സപ്പോർട്ടിന് ഒത്തിരി നന്ദി

Frnd • 29-06-2020 18:56

?????☺️☺️☺️പ്രണയം പതുക്കെ പതുക്കെ പൂക്കട്ടെ♥️❣️?

jo • 30-06-2020 21:22

പൂക്കുമോ കരിയുമോ എന്നതൊക്കെ കാത്തിരുന്നു കാണേണ്ടി വരും

Hari • 29-06-2020 18:20

Nta ponnu macha ee chilla alvalathikkal parayannkettechum ezuthonnum nirthi  kalayaletto.....nalla kidu story????...for next part... njan kaathirikkum... vekkam post cheyanotto... nta urakkam poyi eni badra.. ntha parayan ponnathe... athorth irippayirikkum....and pavam ശ്രീഹരി?????

`årjûñ dêv´ • 29-06-2020 18:29

///ഇത്രെംവലിയ ഭൂലോക കോഴിയായിട്ടും ഭദ്രയെന്താ പറയാതെ പറഞ്ഞതെന്ന് നിനക്ക് മനസ്സിലായില്ല… ???!!! നീ കോഴികൾക്കുതന്നെ അപമാനമാടാ ശിഷ്യാ…///

ഇതിന്റെ തുടക്കത്തിൽ ഒരു അർജ്ജുനെ കണ്ടിരുന്നു.... വൺ മിസ്റ്റർ കോഴി....!!! എന്നെയല്ല ഉദ്ദേശിച്ചത് എന്ന് കരുതുന്നു....!!!

`årjûñ dêv´ • 29-06-2020 18:29

സോറി റിപ്ലൈ മാറി

`årjûñ dêv´ • 29-06-2020 18:30

ഇത് പഴയ ഹരി തന്നെയാണോ...???

jo • 29-06-2020 19:07

ഹരി ബ്രോ... ഒട്ടും പേടിവേണ്ട. നിങ്ങള് വായിക്കാൻ തയ്യാറുള്ള കാലമത്രയും ഞാൻ എഴുതിക്കൊണ്ടേയിരിക്കും. ആര് പറഞ്ഞാലും ഞാൻ നിർത്താനും പോണില്ല

Smitha • 29-06-2020 18:16

My comment shows moderation...

jo • 29-06-2020 19:00

ഡോക്ടറെ.... കമന്റ് എവിടെപ്പോയി ???

Smitha • 29-06-2020 18:16

Comment shows moderation..

jo • 29-06-2020 19:00

ഡോക്ടർ നീതിപാലിക്കുക

Anu [unni] • 30-06-2020 08:01

സ്മിതേച്ചി കമന്റ് വന്നു

Smitha • 29-06-2020 18:15

സൈറ്റിന്റെ ചുമരുകൾക്കുള്ളിൽ എഴുതിനടക്കേണ്ടയാളല്ല ജോയെന്ന് മുമ്പ് തോന്നിയിട്ടുള്ളത് ഇപ്പോൾ , ശ്രീഭദ്രയുടെ ഈ അദ്ധ്യായം വായിച്ചു കഴിഞ്ഞപ്പോൾ എനിക്ക് ശരിക്കും ബോധ്യമായി.
കഥയിൽ ഭദ്രയുടെ ഇമോഷണൽ ട്രാൻസിഷൻ ചിത്രീകരിക്കുന്ന ഭാഗം മാത്രം മതി ജോ എന്ന "സൈറ്റ് " എഴുത്തുകാരന്റെ ബ്രില്യൻസ് മനസിലാക്കാൻ...

ഇത് വായിച്ച്, ഒറ്റയടിക്ക് എതിർക്കാൻ വരണ്ട.
നന്നായി എഴുതുന്ന ആരും തന്നെ താൻ "നന്നായി " എഴുതുന്ന ആളാണെന്ന് ലോകത്ത് ഇന്നുവരെ പറഞ്ഞിട്ടില്ല.
അൽപ്പാക്ഷരന്മാരെ "ഞാൻ എന്ത് സൂപ്പർ റൈറ്ററാ" എന്ന് പറയുകയുള്ളൂ...

ഭദ്രയെ ഇഷ്ടമായി, ഒരുപാട്!

വൈകാതെയൊക്കെ വന്നിരുന്നെങ്കിൽ...!!

കൊതികൊണ്ട് പറഞ്ഞതാണേ!!

Anu [unni] • 30-06-2020 08:05

സ്ആസ്ഥ്യം ഇതു നവവധുവിലെ നമ്മള് പറഞ്ഞപ്പോ "വിനയം വരി വിതറി ഞാൻ വലിയ ഒരു റൈറ്റർ അല്ലെന്നു പറഞ്ഞയാള ജോ ബ്രോ

Anu [unni] • 30-06-2020 08:06

സോറി സത്യം എന്നു മാറ്റി വായിക്കു സ്മിതേച്ചി

Smitha • 30-06-2020 11:21

ഹഹഹ... ശരിയാ... ജോ ജോയല്ല.. വിനയനാ

jo • 30-06-2020 21:20

എന്റെ മാഡം.... നിങ്ങളിങ്ങനെയൊന്നും പറയല്ലേ...

സത്യമായിട്ടും ആ ട്രാൻസ്മിഷൻ സീൻ ഒരാവേശത്തിന് കുത്തിക്കയറ്റിയതാ... എല്ലാ പാർട്ടിലും ശ്രീഹരിയും ഭദ്രയും മാത്രമായാലോ എന്നുപേടിച്. പക്ഷേ അതിത്രയും ഇഫക്റ്റിവായിരുന്നു എന്നറിയുന്നത് നിങ്ങളൊക്കെ പറയുമ്പഴാ...

ആ പിന്നെ നിങ്ങളൊക്കെ ഇങ്ങനെയൊക്കെ പൊക്കാൻ മാത്രമുള്ള എഴുത്തൊന്നും ഞാൻ എഴുതിയിട്ടില്ലെന്ന് ഇപ്പഴും വിശ്വസിക്കുന്നയാളാണ് ഞാൻ. അത്  അതിവിനയം കൊണ്ടൊന്നുമല്ല. എനിക്കങ്ങനെ തോന്നാറില്ല എന്നതാണ് സത്യം. എന്താന്നറിയാവോ എനിക്കിപ്പഴും നിങ്ങളുടെയൊന്നും റേഞ്ചിലേക്ക് ഞാനെത്തുന്നില്ല എന്നാണ് തോന്നാറുള്ളത്. നിങ്ങടെയൊക്കെ എഴുത്തു കാണുമ്പോ അസൂയ തോന്നുന്ന എനിക്കെങ്ങനെ ഞാൻ വല്യ ആളായീന്നു പറയാൻ പറ്റും

jo • 30-06-2020 21:22

അതികം വൈകാതെ അടുത്ത പാർട്ട് ഇടാൻ പരമാവധി ശ്രമിക്കാട്ടോ. ഫോണോന്നു ശെരിയായൽ ഉടനെ ഇട്ടേക്കാം

Anu [unni] • 05-07-2020 22:06

?

Anu [unni] • 29-06-2020 17:54

ജോ ബ്രോ വന്നേ ശ്രീഭദ്രം വന്നേ ബ്രോ ശാഫിഈ ആണോ?stay safe നമ്മുടെ കമന്റുമായി ഉടനെ വരാം ഒരു 1 hour നോവലിന്റെ പകുതിയെ വായിച്ചുള്ളൂ.

സ്നേഹം

അനു

jo • 29-06-2020 19:00

ശാഫി ആരാ ??? വായിച്ചിട്ട് അഭിപ്രായം പറയൂട്ടോ

Anu [unni] • 29-06-2020 21:00

ശാഫി അല്ല ബ്രോ safe എന്നായിരുന്നു ഈ മംഗ്ലീഷിന്റെ ഒരു കാര്യം

Anu [unni] • 29-06-2020 21:13

അപ്പൊ നമ്മളെ ബ്രോയും മറന്നോ അഖിൽ ബ്രോയും ഞാനും ജോ ബ്രോയും നവവധുവിൽ പരസ്പ്പരം കമന്റു ചെയ്തു കൊണ്ടിരുന്നത് ടൈംപാസ്സ് ആയി ഒരു രസം അതല്ലരുന്നോ.. പിന്നെ അഖിൽ ബ്രോ പോയി രാജാവ് പോയി, സ്മിതേച്ചി പേജ് കുറച്ചു .സ്മിതേച്ചിയോ,രാജാവോ,ജോ ബ്രോയെ ആരും കമന്റ്സ് ഓ,ലൈക്സ്,ഓ,വിവേർസോ നോക്കിയല്ല നോവൽ എഴുത്തുന്നതെന്നും അറിയാം സ്മിതേച്ചി പോലും അറിയതെയ സ്മിതേച്ചി ടോപ്പിൽ കേറിയെ അന്നേരം തന്നെ മനപ്പൂർവം ചേച്ചിയുടെ കമന്റ് ബോക്സിൽ വന്നു തെറി വിളിച്ചു ഏതോ ഒരുത്തൻ അതോടെ സ്മിതേച്ചി ടോപ്പിൽ വരാതിരിക്കാൻ പേജ് 3 ആക്കി കുറച്ചു കമന്റ് ഡിസേബിൾ ചെയ്തു അവസാനം രാജാവും പോയി

jo • 30-06-2020 21:11

ശാഫി എന്നു കണ്ടപ്പോ തെറ്റിദ്ധരിച്ചതാ... സോറി.

അനുവിന്റെയൊന്നും കമന്റുകളും സപ്പോർട്ടും ഒരിക്കലും മറക്കാനാവില്ലല്ലോ

Anu [unni] • 29-06-2020 21:15

???

Revus • 29-06-2020 17:42

Sooppperrr.vannappol kandatha.pazhe part ellwm kazhinju ippozha cmt idan pattiye.
Polichu.adutha part pettwnn idane.bhadhra nthina nikkan paranjenn ariyan dhrithi aayi.

jo • 29-06-2020 18:58

ചുമ്മാ ഒരു രസത്തിന് നിൽക്കാൻ പറഞ്ഞതാവൂന്നെ

Anu [unni] • 29-06-2020 21:21

മൂന്ന് മാസം ആണല്ലോ ബ്രോ ആ ഭദ്രയെ നിർത്താൻ പോണത്?അല്ലെ ബ്രോ എന്തായാലും അവസാനം വരെ എഴുതും എന്നറിയാം .പകുതിയിൽ കഥ നിർത്തില്ല ജോ ബ്രോ?

jo • 30-06-2020 21:12

കുറച്ചു നേരത്തെ പറ്റിയാൽ നിർത്താം

Pavithra • 29-06-2020 17:11

കൊള്ളാം... അടുത്ത ഭാഗം വായിക്കാൻ 6 മാസം കഴിഞ്ഞു  വരാം ??

jo • 29-06-2020 18:58

വോക്കെ?

ഫഹദ് സലാം • 29-06-2020 16:29

ജോബ്രോ.. സുഖല്ലേടാ അൻക്ക്.. എവിടെടോ ഇജ്ജ്.. അന്നേ ഞാൻ ഇടക്ക് ഇവിടെ ചോദിക്കാറുണ്ട്.. ഇജ്ജ് ഇഞ്ഞു ഇത് പോലെ കാത്തിരിപ്പിക്കല്ലേ.. വേണേൽ അനക് പുതിയ മൊബൈൽ വാങ്ങിച്ചു തരാം.. ഇങ്ങനെ കാത്തിരിക്കാൻ വയ്യ അതോണ്ടാടാ.. ഭദ്ര ഞമ്മളെ മുത്താണ്.. മറ്റേ മോയന്ത് ഇല്ലേ.. ഓളെ പേര് എന്തെനി,, ഹാ മെറിൻ.. ഓളെ കണ്ണും മോറും തേമ്പി വിടണം..

jo • 29-06-2020 18:57

ഇങ്ങള് ഡയലോഗ് ബിട്ടോണ്ടിരിക്കാതെ ഒരു ഫോണ് വാങ്ങിയിങ് അയക്ക് മൊയന്തേ... മറ്റേ മൊയന്തിന്റെ മോറ് തേമ്പി വിടുന്ന കാര്യം ഞാനേറ്റു

Dark Knight മൈക്കിളാശാൻ • 29-06-2020 16:11

എടാ ഓമശ്ശേരി, കാലമാടാ. കറക്റ്റ് ടൈം നോക്കി നീ നിർത്തിയല്ലോടാ. ഇനിയിപ്പൊ ഇതിന്റെ അടുത്ത ഭാഗം വരുന്ന വരെ ഞാൻ കാത്തിരിക്കണ്ടേ.

jo • 29-06-2020 16:26

കറക്റ്റ് സമയത്തു നിർത്തിയില്ലെങ്കി ആശാനെപ്പോലുള്ളവര് ഇട്ടെറിഞ്ഞു പോകും. അതുകൊണ്ടാ???

അപ്പൂട്ടൻ • 29-06-2020 16:10

ബ്രോ കഥകൾ വളരെ ഗംഭീരമാണ്. പക്ഷേ ഒരു പ്രോബ്ലം തുറന്നുപറയുകയാണ് കാരണം ഇത്രയും ലേറ്റ് ആകുന്നത് കാരണം കഥാപാത്രങ്ങൾ മനസ്സിൽ നിന്നും അകന്നു പോവുകയാണ് ചെയ്യുന്നത്. അത് ഒന്ന് മനസ്സിലാക്കിയാൽ വളരെ നന്നായിരിക്കും. അങ്ങേയ്ക്ക് തിരക്കാണെന്ന് അറിയാം എങ്കിലും. പറഞ്ഞത് തെറ്റാണെങ്കിൽ സദയം ക്ഷമിക്കുക. സ്നേഹത്തോടെ അപ്പൂട്ടൻ

jo • 29-06-2020 16:25

ഓരോരോ പ്രശ്നങ്ങൾ കൊണ്ടാണ് ഓരോ പാർട്ടും വൈകുന്നത്. മനപൂർവമല്ല. ഇനി ആവർത്തിക്കാതിരിക്കാൻ ഞാൻ ശ്രമിക്കാം