0%

Chapter Title : ശ്രീഭദ്രം ഭാഗം 5 [JO]

Author : JO Read All Parts 364
പറഞ്ഞു. നിന്റെ ദേഷ്യം കണ്ടിട്ട്... !!! ങേ.... ??? ആ ചോദ്യം അവളോടൊപ്പം ക്ലാസ് മുഴുവനും ചോദിച്ചു. ഡിബിനുൾപ്പടെ. അവളുൾപ്പടെ എല്ലാവരുടെയും കണ്ണുതള്ളിയിരുന്നു. ഞാൻ നിന്നെയിഷ്ടപ്പെട്ടത് നിന്റെ ദേഷ്യം കണ്ടിട്ടാണെന്ന്. !!! നിന്റെയീ ഭദ്രകാളിയുടെ സ്വഭാവമാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ടതെന്ന്... !!! യൂ... ചെറുചിരിയോടെ, വെല്ലുവിളിക്കുമ്പോലെയുള്ള എന്റെ മറുപടിക്ക് മറുപടി പറയാൻ വിരലുംചൂണ്ടിവന്ന ഭദ്ര പെട്ടെന്നത് വിഴുങ്ങി. യൂ എന്ന വാക്ക് പറഞ്ഞപ്പോഴേക്കും മയക്കുമരുന്ന് കുത്തിവെച്ചപോലെ, എന്റെ നേർക്കു ചൂണ്ടിയ വിരൽ വളഞ്ഞുപോകുന്നത് ഞാനൊരു ചിരിയോടെ കണ്ടു. ആ മറുപടിക്ക് മറുചോദ്യം ചോദിക്കാനവൾക്ക് കഴിയില്ലെന്ന് മറ്റാരേക്കാളും തന്നായി എനിക്കറിയാമായിരുന്നു. പറയാൻ വന്നത് വേണ്ടാന്നുവെച്ചുകൊണ്ട് നിലംചെവിട്ടിപ്പൊളിക്കാനെന്നപോലെ ചവിട്ടിത്തുള്ളി ഭദ്ര തിരിഞ്ഞുനടന്നപ്പോൾ എന്റെയുള്ളിലൊരു വിജയച്ചിരിയാണ് വിരിഞ്ഞതെങ്കിൽ അടികിട്ടാത്തതിന്റെ ആശ്വാസമായിരുന്നു ഡിബിന്റെ മുഖത്തു തെളിഞ്ഞത്.
നീയെന്തു വർത്താനവാടാ പറഞ്ഞത് ??? അവൾടെ ദേഷ്യവാണ് ഇഷ്ടമെന്നോ ??? വേറൊന്നും പറയാൻ കിട്ടിയില്ലേടാ നിനക്ക് ??? വെളിവുള്ള ആരെങ്കിലും വിശ്വസിക്കുമോടാ ??? അവന് പറയാൻ പറ്റിയ കാരണം... അവള് അടുത്തൂന്നു നീങ്ങിയതും ഡിബിൻ അടുത്തെത്തിയെന്നോട് തട്ടിക്കയറി. ഞാനവളെ കളിയാക്കിയതാണെന്നവനും ചിന്തിച്ചു കാണും. പാവം. ഞാനവന്റെ മുഖത്തേക്ക് നോക്കി. ഒന്നുചിരിച്ചു. എനിക്കെങ്ങനെയാ അങ്ങനെ ചിരിക്കാൻ സാധിക്കുന്നതെന്ന് എനിക്കുമറിയില്ലായിരുന്നു. പക്ഷേ എനിക്കപ്പോൾ മനസ്സിൽനിന്നൊരു ഭാരമിറങ്ങിപ്പോയ സമാധാനമായിരുന്നു. ഒരു തൂവലായി അന്തരീക്ഷത്തിലൂടെ കഴുകി നടക്കുന്നതുപോലൊരു ഫീല്. സ്വയംമറന്നപോലെ വല്ലാത്തൊരു സന്തോഷം. ഞാൻ പറഞ്ഞത് സത്യവാടാ... എനിക്കവളിൽ ഏറ്റവുമിഷ്ടം അവൾടെയാ ദേഷ്യവാ... അവളെന്തോരംകൂടുതല് ദേഷ്യപ്പെടുന്നോ എനിക്കത്രേംകോടെയിഷ്ടംകൂടുവാ.. അവള് കൊറേനേരം മിണ്ടാതിരുന്നപ്പോ... അവളാ തളർന്നിരുന്നപ്പോ എനിക്കെന്റെ ചങ്കു പറിയുന്നപോലാരുന്നെടാ.... അവൾക്കാ ദേഷ്യവല്ലേടാ ചേരൂ... അവളിങ്ങനെ പൊട്ടിത്തെറിച്ചു നടക്കുന്നതെല്ലേ നല്ലത് ??? നോക്കിക്കേ... ഇതല്ലേ... ഇങ്ങനെ നടക്കുന്നതെല്ലേ നമ്മടെ ഒറിജിനൽ ഭദ്ര ??? ഇത് ചില്ലറ വട്ടല്ല... !!! മുഴുത്ത പ്രാന്താ... പിറുപിറുത്തുകൊണ്ട്‌ അവനും നടന്നുപോകുന്ന അവളെ എന്നോടൊപ്പം നോക്കിനിന്നു. പെട്ടന്നവളൊന്നു തിരിഞ്ഞുനോക്കിയപ്പോഴാണ് ഞങ്ങള് സ്ഥലകാലബോധമില്ലാതെ സാമാന്യം ഉച്ചത്തിലാണ് പറഞ്ഞോണ്ടിരുന്നതെന്ന് മനസ്സിലായത്. അവള് നോക്കുന്നതുകണ്ടതേ ഡിബിനുണ്ടായ ഞെട്ടല്. അവൻ ചെറിയൊരു പേടിയോടെ എന്റെ കയ്യിൽക്കേറി പിടിച്ചു. ഏതുനേരത്താ ഭദ്രകാളിക്ക് ഭ്രാന്തുകേറുകാന്നറിയില്ലാലോ. അതുകൊണ്ടാവാം. പക്ഷേ എന്റെ മുഖത്തപ്പോഴും ചിരിയായിരുന്നു. കളങ്കമില്ലാത്ത ചിരി. തിരിഞ്ഞുനോക്കിയ അവളുടെ മുഖത്തൊരു സഹതാപവും. സ്വന്തം ഇരിപ്പിടത്തിലേക്ക് പോയിരുന്നിട്ടും വന്യമായൊരു സഹതാപഭാവത്തിൽ അവളെന്നെ നോക്കിക്കൊണ്ടിരുന്നു. !!! (തുടരും...) നിങ്ങളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് ഹൃദയപൂർവ്വം ജോ

💬 Comments

View all comments