ശ്രീഭദ്രം ഭാഗം 6 [JO]
📝 Ongoing
👁 184409 views ❤ 896 likes 💬 175 comments
ശ്രീഭദ്രം ഭാഗം 6
Shreebhadram Part 6 | Author JO | Previous Part
സഹതാപം. !!! ഒരു ചെറിയ വാക്ക്. പക്ഷേ ആ ചെറിയ വാക്കിന് ഇത്രത്തോളം അർത്ഥമുണ്ടെന്ന് എന്നോളം മനസ്സിലാക്കിയവർ മറ്റാരുമുണ്ടാവില്ല.!!!. അത്രത്തോളം... ആ വാക്കിന്റെ പരിപൂർണ്ണമായ അർത്ഥതലത്തിൽ അതവളെനിക്കു കാണിച്ചു പഠിപ്പിച്ചു തന്നു. അന്നല്ല, പിറ്റേന്നുമുതൽ. !!!അന്ന് ക്ലാസ് തീരുന്നതുവരെ അവളെന്നെത്തന്നെ നോക്കിയിരുന്നത് തികച്ചും പോസിറ്റിവായൊരു സിഗ്നലായിട്ടായിരുന്നു ഞാൻ കരുതിയത്. അവളുടെ മുഖത്തുള്ള ഭാവം എന്നെ പഠിക്കുന്നതാണെന്നെ മിഥ്യാധാരണയിലായിരുന്നു ഞാൻ. ഒരുവേള ഞാനത് ഡിബിനോട് പറയുകകൂടി ചെയ്തു. അവള് നോക്കിപ്പഠിക്കട്ടെടാ എന്നൊരു ഡയലോഗിൽ അവനുമത് ലാഘവത്തോടെ തള്ളി. പക്ഷേ പിറ്റേന്നുമുതലാണ് അവളുടെ ഉദ്ദേശമെന്തെന്ന് ഞാനറിയാൻ തുടങ്ങിയത്.
അവളോടെല്ലാം തുറന്നുപറഞ്ഞ സന്തോഷത്തിൽ... ഗംഗയിൽ മുങ്ങിക്കുളിച്ച് സമസ്തപാപങ്ങളും കഴുകിക്കളഞ്ഞ മനസമാധാനത്തോടെയാണ് കോളേജിലേക്ക് വന്നത്. പതിവായി ബൈക്കിൽ വന്നിരുന്നത്, അന്നൊരു ചെയ്ഞ്ചിന് കാറിലേക്ക് മാറ്റി. കാർന്നോപ്പടി ആദ്യമായി വാങ്ങിയ ബെൻസിൽ തന്നെയായിരുന്നു അന്നത്തെ വരവ്. പുതിയ ഓഡി വന്നതോടെ പുള്ളി അതിലാണ് സഞ്ചാരമെന്നതിനാൽ ഇവനങ്ങനെ ഒതുങ്ങി കിടപ്പായിരുന്നു. പക്ഷേ എത്ര നാളായി അനങ്ങാതെ കിടന്നാലും ഒന്ന് കാലുവെച്ചുകൊടുത്താൽ ചെക്കനിപ്പോഴും നൂറിന് മോളിലാ. മാക്സിമം സ്പീഡിൽ പലവഴി പോയിട്ടും ഇന്നേവരെ ഒന്ന് പോറിച്ചിട്
💬 Comments
View all comments