0%

Chapter Title : ശ്രീഭദ്രം ഭാഗം 6 [JO]

Author : JO Read All Parts 559
പോയേനെ... ഒന്ന് പോടീ... ഡിബിൻ പിന്നേം ഒച്ചയിട്ടു. ഞാനവനെ ശാസിച്ചപ്പോൾ അന്നാദ്യമായി അവളുടെ മുഖത്തൊരു ചിരി. ഒറ്റ സെക്കന്റ്, അവൾപോലുമറിയാതെ വന്നുപോയതാണെങ്കിലും അതിന്റെയൊരു ഭംഗി... !!! എന്റെ സാറേ... പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല്ലാ... !!! അവള് പെട്ടന്ന് ചിരി മായിച്ചെങ്കിലും ഞാനത് കണ്ടുവെന്നവൾക്ക് മനസ്സിലായി. അതിന്റെയൊരു ചളിപ്പ് ആ മുഖത്തുണ്ടായിരുന്നു. അവനാകട്ടെ ഞാൻ ശാസിച്ചതിന് കൊതികുത്തിയപോലെ നിൽപ്പാണ്. ഒരുമാതിരി കൊച്ചുകുട്ടികള് പിണങ്ങിമാറി നിൽക്കുന്നപോലെ. എന്നാ ഞാനിനി ക്ലാസിൽ പൊക്കോട്ടെ...??? കാശ് കിട്ടുമല്ലോല്ലേ... ??? കിട്ടിയില്ലെങ്കി പറഞ്ഞാ മതി. ഞാൻ എങ്ങനെയേലും കൊണ്ടൊന്നു തരാം.... !!! അതൊന്നും നീ നോക്കണ്ട. ക്ലെയിം കിട്ടൂന്നെ... ഇനിയഥവാ കിട്ടിയില്ലെങ്കി... അത് അപ്പോൾ നോക്കാം.
തന്നോടൊന്നു സോറി പറയണമെന്ന് തോന്നിയിരുന്നു. അതാ നിന്നത്. എനിവേ... പ്രിൻസിപ്പാളിന്റെ മുന്നിൽവെച്ച് കുറ്റമേറ്റു പറഞ്ഞതിനും എന്നെ സസ്‌പെൻഷൻ കിട്ടാതെ രക്ഷിച്ചതിനുമൊക്കെ താങ്ക്സ്ട്ടോ... അവളൊന്നു ചിരിച്ചുകൊണ്ടാണ് പറഞ്ഞത്. ഞാനെന്റെ മറുപടിയൊരു ചിരിയിലൊതുക്കിയപ്പോൾ ഒന്നുകൂടി ചിരിച്ചിട്ട് പോയേക്കുവാ എന്നൊരാഗ്യവും കാണിച്ചിട്ട് അവള് തിരിഞ്ഞു നടന്നു. അവളങ്ങോട്ടു നീങ്ങിയതും എന്തോ കുശുകുശുക്കാനായി ഡിബിനെന്റെയടുത്തേക്കും വന്നു. പക്ഷേ ഞാനത് കാര്യമാക്കാതെ അവളുടെയാ നടപ്പിന്റെ ഭംഗിയും ആസ്വദിച്ചങ്ങനെയൊരു ചിരിയോടെ നിൽപ്പായിരുന്നു. അവളുടെയാ മീഡിയം വേഗത്തിലുള്ള നടത്തവും അങ്ങനെ നടക്കുമ്പോൾ തട്ടിക്കളിക്കുന്ന നീണ്ട കേശഭാരവുമെല്ലാം വല്ലാത്ത ഭംഗിയാണെന്നെനിക്കു തോന്നി. എന്നെ ശല്യപ്പെടുത്തണ്ടാന്നു കരുതിയാവണം, അവനൊന്നും മിണ്ടാതെ നിന്നു. പെട്ടന്നവളൊന്നു തിരിഞ്ഞു നോക്കിയപ്പോഴാണ് ഞാൻ പെട്ടെന്ന് സ്ഥലകാല ബോധത്തിലേക്ക് തിരിച്ചുവന്നത്. ഞൊടിയിടയിൽ നോട്ടം മാറ്റിയെങ്കിലും അവളുടെ പിന്നഴകുംനോക്കി ഞാൻ നിന്നത് അവള് കണ്ടെന്നെനിക്കുറപ്പായിരുന്നു. അവള് പെട്ടന്ന് നിൽക്കുന്നതും ആ കാലടികളെന്റെയടുത്തെക്കു പെട്ടന്നുതിരിച്ചു വരുന്നതും ഞാനൊരു ഞെട്ടലോടെ കേട്ടു. പണിയായോ ദൈവമേ... കൊല്ലാനാണോ വളർത്താനാണോ വരുന്നത്... ???!!!. മുഖമങ്ങോട്ടു തിരിക്കാൻ പോലും ശക്തിയില്ലാതെ ഞാൻ അറച്ചറച്ചു നിന്നു. ആ പിന്നെ... ഇനി ഇതിന്റെ പേരിൽ കൂടുതൽ ഒലിപ്പിക്കാനെന്റെയടുത്തേക്ക് വരണ്ടാ... കാശ് വേണമെങ്കിൽ അപ്പോ ചോദിക്കുക... കൂടുതൽ സംസാരമോ നോട്ടവോ ഒന്നും വേണ്ട. ഇതിന് മറ്റൊരർത്ഥം കാണുവേം വേണ്ട. കേട്ടല്ലോ... ആ ഭദ്രകാളിക്കു പിന്നേം പ്രാന്തിളകി. ഓന്തിന് നിറം മാറുന്നതിലും സ്പീഡിലാണ് നിറംമാറ്റം. കുറച്ചുമുമ്പ് മിണ്ടാൻപോലുംപറ്റാതെ നിന്നവള് ഇപ്പോദേ ഈറ്റപ്പുലിപോലെ ചീറുന്നു. അവള് പോയിക്കഴിഞ്ഞിട്ടും എനിക്കാ ചങ്കിടിപ്പ് മാറിയിരുന്നില്ല എന്നതാണ് സത്യം. പക്ഷേ ആദ്യത്തെപ്പോലെ പേടിയൊന്നുമില്ലെന്നൊരു തോന്നല്. ഹോ... കീറു കിട്ടീല്ലാല്ലേ... ???!!! നീയവൾടെ കുണ്ടീലോട്ടുതന്നെ നോക്കിനിന്നപ്പോ ഞാനോർത്തു നിനക്കിട്ടൊരെണ്ണം കിട്ടൂന്ന്... ഛേ... നശിപ്പിച്ചു. !!! ഡിബിനെന്നെയൊന്നു താറടിക്കാൻ നോക്കി. ഞാനവനെ തുറിച്ചൊന്നു

💬 Comments

View all comments