0%

Chapter Title : ശ്രീഭദ്രം ഭാഗം 7 [JO]

Author : JO Read All Parts 504

ശ്രീഭദ്രം ഭാഗം 7

Shreebhadram Part 7 | Author : JO | Previous Part



അവന്റെ അടിപേടിച്ച് ഓടിക്കയറിയതാണെകിലും ക്ലാസിന്റെ വാതിൽക്കലെത്തിയപ്പോഴാണ് ഒരു പിൻവിളിയുണ്ടായത്. ആ പിരീഡ്‌ ഏകദേശം പാതിയോളമായതാണ്. വെറുതേ ചെന്നുകയറിയാലും ഹാജരൊന്നും കിട്ടാൻ പോണില്ല. പിന്നെന്തോന്നിനാ കേറുന്നെ... ???. പക്ഷേ ആ ചിന്ത വന്നപ്പോഴേക്കും സാറെന്നെ കണ്ടുകഴിഞ്ഞു. അങ്ങേര് ഗെറ്റ് ഇൻ പറഞ്ഞതോടെ കയറാതിരിക്കാൻ വേറെ വഴിയില്ലാണ്ടായി. സാറ് വിളിച്ചപ്പോഴുണ്ടായ എന്റെ പരുങ്ങലുകണ്ട് നൈസായിട്ടു വലിയാൻനോക്കിയ ഡിബിനെയും പിടിച്ചുവലിച്ചുകൊണ്ടാണ് ക്ലാസ്സിലേക്ക് ഞാൻ കയറിയതെന്നത് വേറെ കാര്യം. ഞാൻ ക്ലാസിലിരുന്ന് പോസ്റ്റുപിടിക്കുക്കുമ്പോ അവൻ മാത്രമിപ്പോഴങ്ങനെ രക്ഷപെടണ്ട. !!!. എന്താടോ... പരാതിയൊക്കെ കൊടുത്തോ... ??? വണ്ടിക്കെങ്ങനെയുണ്ട് ??? അകത്തേക്ക് കാലുവെച്ചതേ സാറിന്റെ വക ചോദ്യം. ഒന്നു പകച്ചു. ഇന്നേവരെ ആരെങ്കിലും ചത്തെന്നറിഞ്ഞാൽപോലും ഒരു വാക്ക് ചോദിക്കാത്ത ടീമാണ്. ഇയാൾക്കിപ്പോഴെന്തിന്റെ സൂക്കേടാ.... മനസ്സിൽ പിറുപിറുത്തുകൊണ്ട് ഞാനവളെയൊന്നു പാളിനോക്കി. ഞാനെന്തു പറയുമെന്നറിയാത്തതിന്റെ ടെൻഷൻ മുഴുവനുമുണ്ട് മുഖത്ത്.!!!. പ്രിൻസിപ്പാളിന്റെ റൂമിൽ പറഞ്ഞതുപോലുള്ള ഡയലോഗ് വല്ലതും വിട്ടാൽ ക്ലാസിൽ ആകെ നാറുമെല്ലോയെന്നുള്ള പേടിയാവാം കാരണം. എന്തായാലും അത്തരം ഡയലോഗോന്നുംവിട്ട് സ്വയം നാറാൻ ഞാനും ഉദ്ദേശിച്ചിരുന്നില്ല. അതുകൊണ്ട് ഓ എന്തിനാ സാർ... എന്നൊരു ഒഴുക്കൻ മട്ടിലുള്ള ഡയലോഗിൽ ഞാനെന്റെ ഉത്തരമങ്ങോട്ടൊതുക്കി. എന്നിട്ട് സീറ്റിലേക്ക് പോയിരുന്നു. അതെന്തുപറ്റി ??? ന്യായം പണിയില്ലേ വണ്ടിക്ക് ??? കാലമാടന് സംശയം തീരുന്നില്ല. നോക്കുമ്പോൾ ഇങ്ങേർക്കിതെന്തിന്റെ സൂക്കേടാ എന്ന മട്ടിലാണ് നമ്മുടെ കഥാനായികയുടെയും നോട്ടം. ആ ഉണ്ടക്കണ്ണുംതുറിച്ചുള്ള നോട്ടം കണ്ടാലേ ചിരിവരും. അയ്യോ... അതിന് ചെയ്‌തത് ഭദ്രയാകുമ്പോ ശ്രീഹരി കേസൊന്നും കൊടുക്കൂല്ല സാർ... ഞാനെന്തെങ്കിലും ഒഴികഴിവ്‌ പറയുന്നതിനും

💬 Comments

View all comments