0%

Chapter Title : ശ്രീഭദ്രം ഭാഗം 7 [JO]

Author : JO Read All Parts 326
ഓർമയിൽ കഷ്ടപ്പെട്ട് ഞാനതങ്ങടക്കി. പക്ഷേ അതുകൊണ്ടൊന്നും കാര്യമുണ്ടായില്ല. അവനോടുള്ള ദേഷ്യം മുഴുവൻ ഭദ്രകാളി എന്റെ നെഞ്ചത്തു തീർത്തു. ശ്രീഹരീ... മര്യാദക്ക് ഞാമ്പറഞ്ഞു എനിക്കീ പ്രേമത്തിലും മണ്ണാങ്കട്ടായിലുമൊന്നും യാതൊരു താല്പര്യവുമില്ലാന്ന്... പിന്നെന്തോന്നിനാ നീയൊക്കെയെന്റെ പിന്നാലെയിങ്ങനെ നടക്കുന്നെ... ??? അവന്റെയൊരു ചിരിയും തൊലിയും... !!! ഒരലർച്ച. നിന്നനിൽപ്പിൽ ഞാനൊന്നു കിടുങ്ങിപ്പോയി. അവനോട് തെറി പറഞ്ഞോണ്ടിരുന്നവള് ഒറ്റ സെക്കന്റിനുള്ളിൽ എന്റെ നെഞ്ചത്തോട്ടു കേറുമെന്ന് യാതൊരു പ്രതീക്ഷയും എനിക്കുണ്ടായിരുന്നില്ലല്ലോ... അതുകൊണ്ടുതന്നെ യാതൊരു പ്രിക്കോഷനും ഞാനെടുത്തിരുന്നുമില്ല. അതാണ് അത്രക്കങ്ങോട്ടു ഞെട്ടാൻ കാരണം. അവളുടെ അലർച്ചയിൽ കണ്ണുംമിഴിച്ചു നോക്കിനിൽക്കാൻ മാത്രമാണ് അപ്പോഴെനിക്കു കഴിഞ്ഞത്. അതുകൂടി കണ്ടതേ ഭദ്രകാളിക്കു വീണ്ടും ഭ്രാന്തിളകി. ഒന്നാമതേ ബാക്കിയുള്ളവന് തലയ്ക്കു വെളിവില്ല. അതിന്റെടയ്ക്കാ അവന്റെയൊക്കെയൊരു പ്രേമോം കോപ്പും കോടച്ചക്രോമൊക്കെ... അല്ല എനിക്കറിയാൻ മേലാഞ്ഞിട്ടു ചോദിക്കുവാ... നിനക്കൊക്കെ എന്താ വേണ്ടേ ??? ഈ കോളേജില് ഇതിനുംമാത്രം പെമ്പിള്ളേരുണ്ടായിട്ടും നീയൊക്കെയെന്തോന്നിനാന്നേ എന്റെ മുതുകത്തോട്ട് കേറുന്നെ... ??? എന്റെ പൊന്നു കൂടപ്പിറപ്പേ... എന്നെയൊന്നു വിട്ടുപിടി... പ്ലീസ്...എന്നെക്കൊണ്ട് വയ്യാഞ്ഞിട്ടാ... എനിക്കിഷ്ടമില്ലാത്ത ഒരാളോടെങ്ങനെയാടോ ഞാനിഷ്ടമാന്നു പറയുക... ??? അതാ... എന്നെ വിട്ടേക്കെടാ പ്ലീസ്... !!! ആദ്യം കലിപ്പിലാണ് പറഞ്ഞുതുടങ്ങിയതെങ്കിലും അവസാന ഭാഗത്തേക്ക് വന്നപ്പോഴെക്കും കൈകൂപ്പി അപേക്ഷിക്കുന്നപോലെയാണ് അവളത് പറഞ്ഞുനിർത്തിയത്. ആദ്യത്തേത് ഞാനത്ര കാര്യമാക്കിയില്ലെങ്കിലും അവസാനത്തെ വരികൾ... അതെന്നേ തകർത്തുകളഞ്ഞു. അവളെന്നെ ഇഷ്ടമല്ലാന്നല്ലേ ആ പറഞ്ഞത് ??? ആ ചോദ്യമെന്റെ തലച്ചോറിന് മനസ്സിലാകും മുന്നേ ഞാൻപോലുംമറിയാതെയെന്റെ നാവ് ചലിച്ചിരുന്നു.... !!! അപ്പോ... ??? അപ്പോഴേന്നെയൊട്ടും ഇഷ്ടമല്ലേ ഭദ്രേ നിനക്ക്... ??? കരയുന്ന പോലെയാണ് ഞാനത് ചോദിച്ചത്. ഉള്ളിലെ സ്വപ്നങ്ങളെല്ലാം ഒറ്റയടിക്ക് തകർന്നടിഞ്ഞതുപോലെ തളർന്നിരുന്നു ഞാനപ്പോൾ. ആ തളർച്ച പൂർണ്ണമാക്കിക്കൊണ്ടാണ് അവളുടെ മറുപടി വന്നതും.
നിന്നോട് ആദ്യമേ ഞാനത് പറഞ്ഞതല്ലേ ശ്രീഹരീ... ??? എന്നിട്ടും മനസ്സിലായില്ലെ...??? എന്നാൽ ഒന്നുകൂടി കേട്ടോ... എനിക്ക് നിന്നെ ഇഷ്ടമാണ്.... പക്ഷേ അതൊരു ഫ്രണ്ട് എന്നതിലുപരി മറ്റൊന്നുമില്ല....!!! അതായത് കുറച്ചുകൂടി വിശദമായി പറഞ്ഞാൽ... ഈ ലോകത്ത് മാറ്റാരെ പ്രണയിച്ചാലും വിവാഹം കഴിച്ചാലും നിന്നെ ഞാൻ പ്രേമിക്കില്ലാ... വിവാഹം കഴിക്കില്ലാന്ന്... !!! എന്താ മനസ്സിലായോ... ??? കാരണം... ??? എന്റെ ചോദ്യം വളരെ പെട്ടന്നായിരുന്നു. അതും നല്ല ഉച്ചത്തിൽ. അതുവരെയുള്ള എന്റെ ഭാവമായിരുന്നില്ല പിന്നെ ക്ലാസിലുള്ളവർ കണ്ടത്. അത് ചോദിക്കുമ്പോൾ അവളെക്കാളും വാശിയും ദേഷ്യവുമുള്ള ഒറിജിനൽ ശ്രീഹരിയായിരുന്നു ഞാൻ. എന്താ... ??? എന്റെ ചോദ്യം മനസ്സിലാവാതെ അവളെന്നോടൊരു മറുചോദ്യമാണ് ചോദിച്ചത്. എന്നെ ഇഷ്ടമല്ലാന്നു പറയാനുള്ള കാരണമെന്താണെന്ന് പറയാൻ... !!! ഞാനും അലറുകയായിരുന്നു. എന്റെ

💬 Comments

View all comments