Chapter Title : ശ്രീഭദ്രം ഭാഗം 7 [JO]
ഭാവമാറ്റം കണ്ടിട്ടാവണം അവളുമൊന്നു പകച്ചപോലെ. പക്ഷേ ഒരു നിമിഷത്തെ പകപ്പിന് ശേഷം അവളും ഫോമായതോടെ ക്ലാസിലൊരു ട്വന്റി ട്വന്റി മാച്ചിന്റെ ത്രില്ലിംഗ് ഇന്നിങ്സിന് തുടക്കമാവുകയായിരുന്നു.
ഇഷ്ടമല്ല അത്രതന്നെ... !!! അവളുടെ ഉത്തരം ഒറ്റ വരിയിലായിരുന്നു.
അതെന്താടി നിനക്കു മാത്രമെന്നെ ഇഷ്ടപ്പെടാത്തെ... ??? ഇഷ്ടമായില്ലെങ്കി അതിനൊരു കാരണം വേണ്ടേ... ?? അതെന്താണെന്ന് പറാ... എനിക്കെന്താ സൗന്ദര്യമില്ലേ... ??? പണവില്ലേ... ??? അത്യാവശ്യത്തിന് പഠിക്കുന്നില്ലെ... ??? ഇല്ലേ...??? ഇല്ലെങ്കിൽ നീ പറാ... ഇതിൽക്കൂടുതല് നിനക്കെന്നാഡീ വേണ്ടത്... ???
ആണത്തം... !!! പ്രേമിക്കുന്ന പെണ്ണിനോട് നെഞ്ചുവിരിച്ചുനിന്ന് ഇഷ്ടമാണെന്ന് പറയാൻ പോലും കഴിയില്ലാത്തൊരു മൊണ്ണയെ എനിക്ക് വേണ്ടന്നാ പറഞ്ഞത്. !!!
എന്റെ ആണത്തം നീയെപ്പഴാടീ കണ്ടത്... ???
ഞാൻ സ്വയം മറന്നലറി. എന്താണ് ചോദിക്കുന്നതെന്നുപോലും എനിക്കപ്പോൾ അറിയില്ലായിരുന്നു എന്നതാണ് സത്യം. തന്റെ ന്യായീകരണത്തിന് കൊടുത്ത വെറുമൊരു സപ്പോർട്ട് മാത്രമാണാ വാക്കുകളെന്നു പോലും ചിന്തിക്കാനോ മനസ്സിലാക്കാനോ ഉള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാനപ്പോളെന്നതാണ് സത്യം. കലിപൂണ്ടുള്ള എന്റെ ചോദ്യത്തിന് അവള് തന്ന മറുപടിയൊന്നും ഞാൻ ശെരിക്കും കേട്ടത്കൂടിയില്ല. അവള് പറയുന്ന മറുപടികളിലെ ഏതെങ്കിലുമൊക്കെ വരിയെടുത്തു വീട്ടിൽ വീണ്ടും ഞാനവളെ ചോദ്യം ചെയ്തുകൊണ്ടിരുന്നു.
അവളുടെ മുട്ടാപ്പോക്കു ന്യായങ്ങളൊന്നുമെനിക്കു കേൾക്കണ്ടാന്ന മട്ടിൽ ഞാനും എനിക്കുനിന്നെ ഇഷ്ടമല്ലാന്നു പറഞ്ഞാൽ ഇഷ്ടമല്ല എന്ന ഒരേ പല്ലവിയിൽ അവളും ചീറിനിന്നതോടെ പിള്ളേർക്കുമൊത്തം ചിരിക്കാനുളള വകയായത് മാറി. എന്തൊക്കെ വിളിച്ചുകൂവിയെന്ന് എനിക്കുപോലുമറിയില്ല. ഉള്ളിലെ ദേഷ്യവും സങ്കടവുമെല്ലാം ഒന്നിച്ചടിച്ചു വന്നപ്പോൾ അവളെക്കാളും വലിയ ഭദ്രകാളി ഞാനായി മാറി. അവസാനം തോൽവി സമ്മതിച്ചുപോകുമെന്ന അവസ്ഥ വന്നപ്പോഴാണ് അവളവളുടെ അവസാന അടവെടുത്തു പ്രയോഗിച്ചത്.
ശെരി... ഞാനെല്ലാം സമ്മതിച്ചു... !!! നിനക്കെന്നെ ആദ്യം മുതലേ ഇഷ്ടമായിരുന്നു... ഞാൻ ദേഷ്യപ്പെടുന്നത് കൊണ്ടാണ് നിനക്കെന്നോട് പറയാൻ മടിയായത് എന്നൊക്കെ... !!! ശെരി... എല്ലാം ഞാൻ അംഗീകരിക്കുന്നു... !!! പക്ഷേ ഒരു ചോദ്യത്തിന് മാത്രം നീ ഉത്തരം പറ... അത് പറഞ്ഞാൽ ഈ പറഞ്ഞത് മുഴുവനും ഞാൻ അംഗീകരിക്കാം... !!! അംഗീകരിക്കുക മാത്രമല്ല നിനക്കു കെട്ടാൻ കഴുത്തും നീട്ടിത്തരാം ഞാൻ... പറ... എന്തറിയാം നിനക്കെന്നെക്കുറിച്ച്... ???
എന്താ... ???
നിനക്കെന്നെക്കുറിച്ച് എന്തറിയാമെന്ന്... ?? എന്റെ വീടോ നാടോ അച്ഛന്റെ പേരോ അമ്മയുടെ പേരോ അങ്ങനെ എന്തെങ്കിലും... ??? അങ്ങനെ എന്തെങ്കിലുമറിയാമോടാ നിനക്ക്... ??? അറിയാമെങ്കിൽ പറാ... അവനൊക്കെ പ്രേമിക്കാൻ നടക്കുന്നു... !!!
പരമ പുച്ഛത്തോടെയാണ് അവളത് പറഞ്ഞു നിർത്തിയത്. സത്യത്തിലെന്റെ വായടഞ്ഞുപോയി. കാരണം എനിക്കാകെ അവളെക്കുറിച്ചറിയാവുന്നത് ഭദ്ര എന്ന പേരു
💬 Comments
View all comments