Chapter Title : ശ്രീഭദ്രം ഭാഗം 8 [JO]
നന്ദി കാണിക്കാൻ നോക്കി. അതും ഭദ്രയോ.....??? ഏത് ഭദ്രാ എന്നൊക്കെ ചോദിച്ച് ഉരുണ്ടുകളിച്ചുകൊണ്ട്... !!!!. പോരേ പൂരം. നീ സത്യത്തിൽ മണ്ടനാണോ അതോ മണ്ടനായി അഭിനയിക്കുന്നതാണോന്നു
ചോദിക്കണമെന്നെനിക്കു തോന്നിപ്പോയി. അല്ല... മണ്ടനല്ല... !!! അല്പമെങ്കിലും ബുദ്ധിയുണ്ടായിരുന്നെങ്കിൽ മണ്ടനെന്നെങ്കിലും വിളിക്കാമായിരുന്നു... !!!
ഇതിപ്പോ സമയോം സന്ദർഭോം അവന്റെ മണ്ടത്തരം കേൾക്കുന്ന ആളും മാറിപ്പോയി. മനസ്സുവായിച്ചു ഉള്ളിലുള്ളത് കണ്ടുപിടിക്കുന്ന എന്റെ അമ്മയുടെ മുമ്പിലാണ് അവന്റെ ഉരുണ്ടുകളി. അമ്മയുടെ വക ഒറ്റ അലർച്ചകൂടി വന്നതേ ഡാം പൊട്ടിച്ചുവിട്ടപോലെ സത്യങ്ങൾ പുറത്തേക്കൊഴുകി. തലയിൽ കൈവെച്ചുകൊണ്ട് ഞാൻ ഡൈനിങ് ടേബിളിന്റെ കസേരയിലേക്കുമിരുന്നു.... !!!
അവൻ ഓരോന്ന് പറയുന്തോറും അമ്മയെന്നെ ഇടയ്ക്കിടയ്ക്ക് നോക്കുന്നുണ്ടായിരുന്നു. നിനക്കുള്ളത് തരാട്ടോ എന്നമട്ടിൽ. ഞാനാകട്ടെ അടുത്തതെന്തെന്ന മട്ടിലുമിരുന്നു. അവൻ പറഞ്ഞു തീരുന്നതുവരെ അമ്മ ക്ഷമയോടെ കാത്തിരുന്നു. പക്ഷേ എന്റെ മഹാഭാഗ്യത്തിനെന്തായാലും അവൻ അവളെന്നോട് നോ പറഞ്ഞിടത്തുവരെ തന്റെ വിശദീകരണം തുടർന്നെങ്കിലും പ്രധാനപ്പെട്ട ഒരുകാര്യം മാത്രം മിണ്ടിയില്ല. അവളാണ് വണ്ടി തല്ലിപ്പൊട്ടിച്ചതെന്നുവെല്ലോം അവൻ പറയുമോന്നായിരുന്നു എന്റെ പേടി. എന്തായാലും അതുമാത്രം അവൻ പറഞ്ഞില്ല. ഒന്നുകിൽ അത് പറയാതിരിക്കാനുള്ള ബുദ്ദിയവനുണ്ട്. അല്ലെങ്കിൽ ആ മണ്ടൻ അത് പറയാൻ മറന്നുപോയി... !!!. അതെങ്ങാനും പറഞ്ഞാൽ ഈ പ്രേമം ഇന്നിവിടെ അവസാനിക്കുമെന്ന് എനിക്കുനല്ല ഉറപ്പായിരുന്നു... !!!. പക്ഷേ എന്റെയാ ആശ്വാസത്തിനും ഒട്ടും ആയുസുണ്ടായിരുന്നില്ല. അതിനുമുന്നേ അമ്മയുടെ ചോദ്യം പുറപ്പെട്ടിരുന്നു...
അല്ലാ അവള് കാരണമാ വണ്ടിയുടെ കാശും പോയതെന്ന് നീ പറഞ്ഞകേട്ടല്ലോ... ?? എന്താ അവളോടുള്ള കലിപ്പിന് ഇവൻതന്നെ തല്ലിപ്പൊട്ടിച്ചതാണോ അതും... ??? എന്നാലിന്നിവന്റെ അന്ത്യമാ... !!!
ഏയ്... അതവളു തന്നെ തല്ലിപ്പൊട്ടിച്ചതാ... !!!
അവളോ.... ???? ഭദ്രയോ...???? ങേ... അവളാണോ വണ്ടിതല്ലിപ്പൊട്ടിച്ചേ... ???
അമ്മയുടെ ആശ്ചര്യവും അതിലേറെ ഞെട്ടലും നിറഞ്ഞ ചോദ്യത്തിന് എന്ത് മറുപടിപറയുമെന്നറിയാതെയൊന്നു പകച്ചെങ്കിലും പ്രത്യേകിച്ച് വേറൊരു കള്ളവും ഉണ്ടാക്കി പറയാനുള്ള ബുദ്ധിയവനുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അതെയെന്ന മട്ടിലൊന്നു തലയാട്ടുന്നതിനൊപ്പം ബാക്കിയുള്ള സർവ സത്യങ്ങളും കൂടി അവനങ്ങു വിളമ്പിക്കൊടുത്തു. തൃപ്തിയായി മോനെ എന്ന അവസ്ഥയിൽ ഞാനും. കാമുകിപോലും ആവുന്നതിന് മുന്നേ സ്വന്തം വീട്ടിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയ പെണ്ണിനെ ഏതൊരമ്മയും സ്വന്തം മരുമോളാക്കാൻ രണ്ടാമതൊന്നാലോചിക്കാതെ തീരുമാനിക്കുമല്ലോ... !!!. ആ ചിന്ത മനസ്സിൽ നിറഞ്ഞിരുന്നതിനാൽ ആഹാ എന്തായാലും മരണം ഉറപ്പായെന്ന മട്ടിൽ വളരെയധികം സന്തോഷത്തിലായിരുന്നു ഞാൻ... !!! എല്ലാം കേട്ടുകഴിഞ്ഞിട്ടുള്ള അമ്മയുടെ കുറേനേരത്തെ നിശബ്ദത കൂടിയായായപ്പോൾ അതുഞാൻ ഉറപ്പിക്കുകയും ചെയ്തു... !!!
പക്ഷേ......
അമ്മ നമ്മളാലോചിച്ച ആളല്ല സാർ എന്നു പറയത്തക്ക ഡയലോഗാണ്
💬 Comments
View all comments