Chapter Title : ശ്രീഭദ്രം ഭാഗം 8 [JO]
അമ്മയുടെ വായിൽനിന്ന് വന്നതെന്ന് മാത്രം. അത്രേം നേരം കലിതുള്ളി നിന്നിട്ട് സ്വയം മറന്നുള്ളൊരു പൊട്ടിച്ചിരിയായിരുന്നു ആദ്യം. കൂട്ടത്തിൽ പൊട്ടൻ എന്നുപറഞ്ഞ് എന്റെ തലക്കിട്ടൊരു കൊട്ടും... !!! എനിക്കൊന്നും മനസ്സിലായില്ല. അവനും. ഞങ്ങളിരുവരും പരസ്പ്പരം നോക്കി. ഇനി പറഞ്ഞത് അമ്മയ്ക്ക് മനസ്സിലായില്ലേ എന്ന മട്ടിലായിരുന്നു ഞങ്ങള് രണ്ടാളും. അതേ സമയത്ത് മൂട്ടില് തീ കത്തുമ്പോ അതീന്ന് ബീഡി കത്തിക്കുന്ന പോലെയുള്ള സന്ദർഭത്തിന് തീരെച്ചേരാത്ത ആ ചിരി എന്നെ നന്നായിത്തന്നെ ദേഷ്യം പിടിപ്പിക്കുന്നുമുണ്ടായിരുന്നു. പക്ഷേ ആരുടെയോ ഭാഗ്യത്തിന് ഞാനത് കടിച്ചുപിടിച്ചു നിന്നു. ആവശ്യം നമ്മുടേതാണല്ലോ... !!!.
ഇതിനാണോടാ പൊട്ടാ നീയിവിടെ മിണ്ടാവൃതം നടത്തീത്... ???
മിണ്ടാവൃതം നടത്തിയോ... ??? ആര്... ??? ഇവനോ... ???
ചിരിയുടെ അവസാനം എന്നെ നോക്കിയുള്ള അമ്മയുടെ ആക്കിയ ചോദ്യത്തിന് ഡിബിന്റെ മറുചോദ്യമായിരുന്നു മറുപടി. കൊല്ലാനാണോ വളർത്താനാണോന്നറിയാത്തതുകൊണ്ട് ഞാനൊന്നും മിണ്ടാതെ നിന്നതേയുള്ളൂ. പക്ഷേ അമ്മയുടെ മട്ടും ഭാവവുമൊക്കെ കണ്ടിട്ട് ചെറിയൊരു പോസിറ്റീവ് സിഗ്നലാണ് എനിക്ക് കിട്ടിക്കൊണ്ടിരുന്നതെന്നു മാത്രം. പക്ഷേ ഉറപ്പിക്കാൻ പറ്റൂല്ല... ചിലപ്പോൾ ഓന്ത് നിറം മാറുന്നതുപോലെ നിറം മാറിക്കളയും. അതുകൊണ്ട് വല്ലോ ഭാവമാറ്റോം വരുന്നുണ്ടോന്നറിയാൻ ഞാൻ സസൂക്ഷ്മം നോക്കിനിന്നു. എന്തായാലും അതികം കാത്തിരിക്കേണ്ടി വന്നില്ല. തിരുവാ തുറന്നു... !!!
എടാ പൊട്ടാ... ഇങ്ങനെയാണോടാ ഒരു പെണ്ണിനെ വളയ്ക്കുന്നത്... ??? ഇതൊക്കെ എന്നോട് ചോദിച്ചിട്ട് ചെയ്താൽ പോരായിരുന്നോ... ??? ഞാൻ സെറ്റാക്കി തരൂല്ലാരുന്നോ... ???...
എന്റെ പൊന്നോ... ഇതാണമ്മ... !!! ഈശ്വരാ എനിക്ക് കിട്ടീല്ലല്ലോ ഇതുപോലൊരമ്മയെ... !!! സ്വന്തം മോന് പ്രേമിക്കാൻ വഴി പറഞ്ഞുകൊടുക്കുന്നൊരമ്മ. സിനിമേൽപോലും കാണില്ല ഇതുപോലൊരെണ്ണം... !!! ഇതുപോലൊരമ്മയുണ്ടായിട്ടാണോടാ പൊട്ടാ നീയിത്രേം കാലം അവളുടെ പുറകെ മണപ്പിച്ചു നടന്നത്... ??? ഞാനെങ്ങാനുമായിരിക്കണം... എന്നാ അവളിപ്പോ കെട്ടുംകഴിഞ്ഞീ വീട്ടിലിരുന്നേനെ... !!!.
അമ്മയുടെ ഡയലോഗ് വന്നതും നിന്നനിൽപ്പിലാ നാറി കളംമാറ്റിച്ചവിട്ടി. എന്റെയമ്മ എന്താണെന്ന് ഇത്രയേറെ അറിഞ്ഞിട്ടാണ് ഈ മലക്കം
മറിച്ചിലെന്നതാണ് ഏറ്റോം വലിയ കൗതുകം. അമ്മേടെ നിഴൽവെട്ടം കണ്ടാൽ ആ ഭാഗത്തേക്കടുക്കാത്തവനാണ് ഇപ്പഴീ ഡയലോഗ് വിട്ടത്. ഇത്രേം കാലം അമ്മയോടിക്കാര്യം പറയാതിരുന്നതിന് എന്നെ ആക്കിയതാന്നും അടുത്തത് തെറിയാണ് വരാൻ പോകുന്നതെന്നും അറിയാഞ്ഞിട്ടല്ല, സ്വന്തം ഭാഗം സെയിഫാക്കാനുള്ള വ്യഗ്രതയാണാ നാറിക്ക്. ശെരിയാക്കിത്തരാടാ...
അമ്മയ്ക്കൊരു സസ്പെൻസ് കൊടുക്കാൻ വേണ്ടീട്ടല്ലേ ഞാനിത്രേം കാലം അമ്മയോട് പറയാണ്ടിരുന്നെ... !!! അവളേം വിളിച്ചോണ്ടുവന്ന് ദേ അമ്മേടെ മരുമോളെന്നും പറഞ്ഞു കാണിച്ചു കൊടുക്കാൻ... !!!. അല്ലാ അമ്മയോടിത്രേം സ്നേഹമുള്ള നീയെന്നാടാ ഇക്കാലമത്രയും അമ്മയോടിക്കാര്യം പറഞ്ഞു കൊടുക്കാത്തേ... ??? സാധാരണ
💬 Comments
View all comments