0%

Chapter Title : ശ്രീഭദ്രം ഭാഗം 8 [JO]

Author : JO Read All Parts 592
സർവ കാര്യോം വള്ളിപുള്ളി തെറ്റാതെ പറഞ്ഞു കൊടുക്കുന്നതാണല്ലോ... ???!!!. ഒറ്റയടിക്ക് ഞാനാ ബോളവന്റെ നെഞ്ചത്തോട്ടു വെച്ചുകൊടുത്തു. അതുംകൂടി കേട്ടതോടെ അത്രേംനേരം വല്ലാതെ കഷ്ടപ്പെട്ട് മുഖത്തു വെച്ചുകെട്ടി വെച്ചിരുന്ന ചിരിയെല്ലാം എടുത്തുകളഞ്ഞ് യഥാർത്ഥ വൈജയന്തിയായി അമ്മേം അവനെ കണ്ണുരുട്ടി നോക്കിയതോടെ പെട്ടുപോയി ബാലകൃഷ്ണാനുള്ള അവസ്ഥയിലായവൻ. അ... അതുപിന്നെ... അ... അത് നീ പണ്ടേ പറഞ്ഞു കാണൂല്ലൊന്നോർത്താ... !!! ഉവ്വേ... അല്ലെങ്കിൽ നീയങ്ങു മല മറിച്ചേനെ... എടാ ഇവനേക്കാളും വലിയ ഊടായിപ്പാ നീ... ഇവനെ സർവ ഏടാകൂടത്തിലും കൊണ്ടിടുന്നതും നീയാ... എനിക്കൊന്നും അറിഞ്ഞൂടാന്നാ നിന്റെ വിചാരം... ??? അമ്മ അപ്പഴേ അവനുള്ളത് കൊടുത്തു. അത് കണ്ട് ഞാനൊന്നു സന്തോഷിച്ചു വന്നതും നീയും മോശമല്ല... എന്നൊരു ഡയലോഗ് എനിക്കിട്ടും കിട്ടി. അതോടെ ഞാനും പ്ലിങ്ങായി. വലിയ കലിപ്പ് മോഡൊന്നുമല്ലാത്തതിനാൽ അമ്മയെക്കൊണ്ട് ഇപ്പോതന്നെ സമ്മതിപ്പിക്കുക എന്നതായിരുന്നു അടുത്തതായി എന്റെ ശ്രമം. എന്തായാലും നാറി, എന്നാപ്പിന്നെ ഉള്ളതൊക്കെയങ്ങു തുറന്ന് പറഞ്ഞ് അമ്മേനെ സോപ്പിട്ടാൽ എന്തേലുമൊക്കെ ഐഡിയ കിട്ടിയാലോ... അല്ല അങ്ങനെകിട്ടിയ ചരിത്രമുണ്ടേ... !!! അമ്മാ... ഒരു വഴി പറയമ്മാ... ഞാൻ രണ്ടും കല്പിച്ച് ചെറിയ തമിഴ് ശൈലിയിൽ കൊഞ്ചുന്നപോലെ വെച്ചുകാച്ചി. അമ്മയ്ക്ക് പണ്ടേ തമിഴിനോടുള്ള ചെറിയ ഇഷ്ടം മുതലാക്കാനുള്ള ശ്രമത്തിലായിരുന്നു ഞാൻ. അമ്മ എണീറ്റുപോകാതിരുന്നപ്പോൾതന്നേ അമ്മയ്ക്കവളോട് പ്രത്യേകിച്ച് കലിപ്പൊന്നും വന്നിട്ടില്ലാന്നുള്ളത് എനിക്ക് മനസ്സിലായിരുന്നു. അല്ലെങ്കിൽ പണ്ടേയ്ക്കുപണ്ടേ ദേഷ്യപ്പെട്ടുകൊണ്ട് എണീറ്റു പോയേനെ. എണീറ്റുപോയാലും കുറച്ചു കഴിയുമ്പഴേ ഇങ്ങോട്ട് വരുമെന്നുള്ളത്
വേറെ കാര്യം. ഇതിപ്പോൾ ചെറിയൊരു സഹായ മനഃസ്ഥിതിയാണ്. രണ്ടൂന്നു കൊല്ലമായിട്ടു ഞാൻ നോക്കുന്നതെന്നൊക്കെ പറഞ്ഞപ്പോൾ ചെറിയൊരു താത്പര്യമൊക്കെ വന്നു കാണണം. അല്ലേലും എന്റെയൊരിഷ്ടത്തിനും അമ്മയിതുവരെ എതിരു നിന്നിട്ടുമില്ല... അതായിരുന്നു ഏക പ്രതീക്ഷ !!!. വഴിയോ... എന്ത് വഴി... ??? അവൾടെ കാര്യത്തിലാണെങ്കി ഒരു പ്രതീക്ഷയും വേണ്ട മോനെ... ഇവിടുത്തെ മുതല് നശിപ്പിക്കുന്നൊരു പെണ്ണിനെ ഇങ്ങോട്ട് വേണ്ട... !!! അയ്യോ... അങ്ങനെ ഒറ്റയടിക്ക് പറയല്ലേ.... എന്റെ പൊന്നമ്മയല്ലേ... ഞാനൊന്നു സോപ്പിടാൻ നോക്കി. പക്ഷേ ഏറ്റില്ലെന്നു മാത്രമല്ല അറുത്തുമുറിക്കുന്നപോലെയൊരു നോയും കിട്ടി. അതോടെ ഞാനെന്റെ അവസാന അടവെടുത്തു. അമ്മേനെ അടിയറവ് വെയ്പ്പിക്കാനുള്ള എന്റെ അവസാനത്തെ അടവ്... അപ്പൊ മേനോനാവാം... എനിക്ക് പറ്റൂല്ലാല്ലേ... ??? സ്വന്തം തന്തേടെ പ്രേമകഥ പറഞ്ഞ് അമ്മേനെ ബ്ലാക്ക്മെയില് ചെയ്യുന്ന ലോകത്തിലെ ഏക മകൻ... അതാണീ ഞാൻ. വേറെ എന്തിലൊക്കെ വീണില്ലെങ്കിലും അതിലമ്മ വീഴുമെന്നെനിക്ക് നല്ല ഉറപ്പായിരുന്നു. ഉദ്ദേശിച്ചത് പോലെതന്നെ നടന്നു. ഒറ്റ സെക്കന്റിൽ ആള് ഫ്യൂസ്... !!!. ഒന്നും

💬 Comments

View all comments