Chapter Title : ശ്രീഭദ്രം ഭാഗം 8 [JO]
മിണ്ടാതെ തലയിൽ കൈവെച്ചോണ്ടുള്ള ആ ഇരിപ്പുതന്നെ മതിയായിരുന്നു എനിക്കത് മനസ്സിലാക്കാൻ.
പാവം അമ്മ. ഏത് നേരത്താണോ സ്വന്തം കെട്യോന്റെ പ്രേമകഥ മോനോട് പറയാൻ തോന്നിയതെന്നാവും അപ്പോളാ മനസ്സിൽ... !!!. പാവം... !!! അബദ്ധത്തിൽ പറഞ്ഞുപോയത് അവസാനം ഇത്രെംവലിയ കുരിശാകുമെന്ന് പറഞ്ഞപ്പോൾ ചിന്തിച്ചിട്ടുണ്ടാവില്ല. അച്ഛന്റെ പ്രേമകഥ ഞാനറിഞ്ഞെന്ന് അച്ഛനോട് പറയുമെന്നും പറഞ്ഞാണ് എന്റെ മെയിൻ ബ്ലാക്ക്‌മെയിലിങ്. ഇതേ ഡയലോഗ് വെച്ച് എത്രവട്ടം ബ്ലാക്ക്മെയില് ചെയ്തിട്ടുണ്ടെന്നതിന് എനിക്കുതന്നെ കണക്കില്ല. പാവം... വടികൊടുത്ത് അടിവാങ്ങാനും വേണം ഒരു യോഗം... !!!. ഞാനൊരു ചെറുചിരിയോടെ നോക്കിനിൽക്കുന്നത് കണ്ടതും ഡിബിന്റെ ഒരാവശ്യവുമില്ലാത്ത സംശയം പുറത്തേക്ക്‌വന്നു.
ങേ... മേനോൻ സാറിന് പ്രേമമോ... ???
അതെന്താടാ എന്റെ തന്തക്ക് പ്രേമിക്കാനും പാടില്ലേ... ???
അല്ല... സാറൊക്കെ പ്രേമിക്കുകാന്ന് പറഞ്ഞാ...
ഒന്ന് നിർത്തുന്നുണ്ടോ രണ്ടെണ്ണോം... ??? അല്ലേ രണ്ടുമെന്റെ കയ്യീന്നിന്നു മേടിക്കും.. !!!
ഞാനുമവനും പരസ്പരം പോരടിക്കാനാരംഭിച്ചപ്പോഴേക്കും ലോകത്തിലെ ഏറ്റവും വലിയ പോരാളിയതിന് ഒരലർച്ചയോടെ ബ്ലോക്കിട്ടു. അതോടെ രണ്ടാളും പെട്ടന്ന് നിശ്ശബ്ദരായി. അവനാകെ പകച്ചെങ്കിലും സ്ഥിരം ഭാവമാറ്റമായതിനാൽ എനിക്കതിൽ വലിയ ഞെട്ടലൊന്നും അനുഭവപ്പെട്ടില്ല. മറിച്ച് ഒരൂറിയ ചിരിയാണ് പുറത്തേക്ക് വന്നത്. അതുംകൂടി കണ്ടതും നുമ്മടെ പോരാളി നിലവും ചവിട്ടിപ്പൊളിച്ചുകൊണ്ട് അകത്തേക്ക് പാഞ്ഞു.
അതേയ്... ഒരു തീരുമാനം പറഞ്ഞിട്ട് പോ മാഡം..... അതോ ഞാനിനി മേനോനോട് പോയി ചോദിക്കണോ... ??? !!!
എന്നാന്നാ പോയി ചെയ്യ്... പ്രേമിക്കുവോ... കെട്ടുവോ എന്നാന്നാ ... ഹോ... എന്റെയൊരു തലവിധി... !!!
ഞാൻ ചിരിയോടെ വിളിച്ചുകൂവിയതിന് പോണപോക്കിൽ വെട്ടിത്തിരിഞ്ഞുനിന്നിട്ടായിരുന്നു മറുപടി. എന്നിട്ട് അതേപോലെ തന്നെയങ്ങു പോയി. എന്നിട്ട് ആ കലിപ്പുമൊത്തം അടുക്കളയിലെ പാത്രങ്ങളോട് തീർത്തു. അതുങ്ങളുടെ കൂട്ടിയിടിച്ചിട്ടുള്ള നിലവിളി അടുക്കളയിൽ നിന്നുയർന്നെങ്കിലും പ്രതീക്ഷിച്ച മറുപടി തന്നെ വന്നതോടെ ഞാനൊരു വിജയച്ചിരിയങ്ങു ചിരിച്ചു. അതോടെയവന്റെ സംശയോം കൂടി.
അല്ലടാ... സത്യത്തിൽ നിന്റച്ഛന് പ്രേമമൊണ്ടാരുന്നോ... ????
അമ്മ വരുന്നുണ്ടൊന്നും കേൾക്കുന്നുണ്ടോന്നുമൊക്കെ നോക്കിയിട്ട് എന്നോട് ചേർന്നിരുന്ന് എന്തോവലിയ രഹസ്യം ചോദിക്കുന്നതുപോലെയുള്ള അവന്റെ ചോദ്യം കേട്ടതും പ്രതീക്ഷിച്ചിരുന്നതാണെങ്കിൽകൂടി എനിക്കു ചിരിവന്നു.
ഉണ്ടാരുന്നെങ്കി... ???
അല്ലാ... പുള്ളിയൊക്കെ പ്രേമിച്ചൂന്ന് കേട്ടപ്പോ എന്തോ ഒരിത്... ഈ സ്വഭാവോം വെച്ച് ആരാടെ അങ്ങേരെയൊക്കെ പ്രേമിക്കാൻ നടക്കുന്നേ... ??? എന്നാ കൊണച്ച സ്വഭാവാ... ???!!!. എന്റപൊന്നോ... അല്ലാ അഥവാ ആരേലും വീണാൽതന്നെ മിക്കവാറും പൊട്ടിയും കാണും... സത്യം പറയെടാ... തേപ്പല്ലേ... ??? അതല്ലേ ജയാമ്മയിത്രയ്ക്ക് കലിപ്പാകുന്നേ... ??
അവൻ വല്ലാത്തയെന്തോ കണ്ടുപിടുത്തം നടത്തിയപോലെ എന്നെ നോക്കി. കാര്യം ഞാനും എന്റെ
💬 Comments
View all comments