Chapter Title : ശ്രീഭദ്രം ഭാഗം 9 [JO]
നോക്കീട്ട് എന്റെ പുറകിലോട്ടൊരു നോട്ടോം കഴിഞ്ഞിട്ടൊരു ചോദ്യം. ഇന്ന് കൂട്ടുകാരനെന്ത്യേ... ??? ഇന്ന് വരുന്നില്ലേന്ന്... ???!!!. എന്റെ പൊന്നുമോനെ... ആ സമയത്ത് നീയവിടെ ഒണ്ടാവണമാരുന്നു. സത്യവായിട്ടും അതെങ്ങാനും കേട്ടാരുന്നേ നീ ഓൺ ദ സ്പോട്ടിൽ അറ്റാക്ക് വന്നു ചത്തേനെ... !!!. അത്രയ്ക്കുണ്ടായിരുന്നു ആ ചോദ്യത്തിലെ ജിജ്ഞാസ.... !!!
എന്നിട്ട്... ???
എന്നിട്ടെന്നാ... ??!!... എനിക്കങ്ങോട്ടു വിറഞ്ഞുകേറി. ഞാനൊരൊറ്റ ചാട്ടം. വേണൊങ്കിപ്പോയി അന്വേഷിക്കെടീന്നും പറഞ്ഞ്. ഉള്ളത് പറയാമല്ലോടാ..., അതിനുള്ള ധൈര്യം എവിടുന്നു കിട്ടീന്ന് എനിക്കുപോലുമറിയത്തില്ല. നീ ഫോണും ഓഫാക്കിവെച്ചേക്കുന്നെന്റെ കലിപ്പു മൊത്തമുണ്ടാരുന്നല്ലോ എനിക്ക്. ഞാൻ വായിത്തോന്നീതു മൊത്തമങ്ങു വിളിച്ചു പറഞ്ഞു. എന്തൊക്കെപ്പറഞ്ഞെന്ന് എനിക്കുതന്നെയറിഞ്ഞൂടാ. പക്ഷേങ്കിലൊണ്ടല്ലോടാ.... അവളേ... അവള് മറിച്ചൊരക്ഷരം മിണ്ടീല്ലാടാ... !!!. അതെന്താന്നാ എനിക്കിപ്പഴും മനസ്സിലാകാത്തെ... !!!. എന്റെ തെറിമൊത്തം കഴിഞ്ഞപ്പോ കണ്ണൊക്കെ നിറച്ചോണ്ട് ഒറ്റ ഡയലോഗും... !!!. ഞാനവന് ചേരൂല്ല ഡിബിനേ... അതോണ്ടാന്ന്... !!!.
അതുമ്പറഞ്ഞിട്ട് നേരെപോയി ബാഗും തൂക്കിയെടുത്ത് ഒറ്റപ്പോക്കും... !!! പിന്നെ ക്ലാസ്സിക്കേറീട്ടില്ല... !!! ലീവെടുത്തു വീട്ടിപ്പോയെക്കുവാരുന്നു... !!!
ങേ... ??? അവള്... അവള് ലീവെടുത്തൂന്നോ... ??? ഓണാവധിക്കുപോലും സ്പെഷ്യൽ ക്ലാസ്സുണ്ടോന്നു ചോദിക്കുന്ന അവള് ലീവെടുത്തൂന്നോ... ???
ഞാനെന്റെ സർവ ഞെട്ടലും പ്രകടിപ്പിച്ചുതന്നെ ചോദിച്ചുപോയി. കേട്ടത് സത്യമാണോ നുണയാണോന്നറിഞ്ഞൂടാത്ത അവസ്ഥയിലായി ഞാൻ. ഇതെങ്ങാനും സത്യമാണെങ്കി... എന്നാ നാളെ ഞാനാ കോളേജ് തലകുത്തനെ നിർത്തും... !!!
ആ അതല്ലേ എനിക്കുമത്ഭുതം... !!!. നിന്നോട് പറയണ്ടാന്നാ ഞാനാദ്യം കരുതീത്. പിന്നെയിവിടെക്കാണിച്ച ഷോ മൊത്തം കണ്ടപ്പോളൊന്നു പറഞ്ഞൂന്നെ ഒള്ളു.... !!!
മതിയെടാ... മതി.... !!! എനിക്കിത് മതി... എടാ അവൾക്കെന്നോടൊരിഷ്ടമുണ്ടെന്നു പറഞ്ഞപ്പോ എന്നതാ നീ പറഞ്ഞേ... ??? കോപ്പുണ്ടെന്നല്ലേ... ???!!!. ഇപ്പഴീക്കണ്ടതുപിന്നെ എന്താടാ കുണ്ണേ... ??? ഇതിന്റെ പേരാടാ മൈരേ പ്രേമം... ???!!! എന്നെയൊരുദിവസം കാണാതായപ്പോ അവളാ ചോദിച്ചത് കേട്ടോ... അതാടാ പുല്ലേ എന്റെ പ്രേമത്തിന്റെ പവറ്... !!! കേട്ടോടാ ഫുണ്ടക്കാവടി മോനെ... ???!!!....
സന്തോഷംകൊണ്ടു മതിമറന്ന് അവന്റെ കിറിക്കിട്ടു കുത്തിക്കൊണ്ട് പരിസരം മറന്ന് ഞാനെന്തൊക്കെയാ വിളിച്ചുകൂവിയതെന്ന് അവനും ദൈവത്തിനും മാത്രേ അറിയൂ... !!!. കൂവുവാണോ വിസിലടിക്കുവാണോ തുള്ളുവാണോ... ആ എനിക്കറിയത്തില്ല. എന്തായാലും ആകാശത്തിലുമല്ല ഭൂമീലുമല്ലാന്ന അവസ്തയിലായിരുന്നു കുറച്ചുനേരത്തേക്ക് ഞാൻ. മനസ്സിൽ ഒരുരാജമല്ലിയാണ് പാടിക്കൊണ്ടിരുന്നതെങ്കിലും ഡിസ്കോ ഡാൻസിന്റെ സ്റ്റെപ്പായിരിക്കണം ഇട്ടത്... !!! എന്തായാലും ബോധംവന്നു നോക്കുമ്പോ അവനിങ്ങനെ അന്തംവിട്ടു കുന്തം വിഴുങ്ങിയപോലെ വായും പൊളിച്ചിരിപ്പുണ്ട്.... !!!
നെനക്കെന്തടാ പ്രാന്ത... ???
അതേടാ... എനിക്ക് പ്രാന്താ... പ്രേമം പ്രാന്താണെങ്കി...... ഇഷ്ടം വട്ടാണെങ്കി.... യെസ്... അയാം
💬 Comments
View all comments