0%

Chapter Title : ശ്രീദേവി 2 [Malik]

Author : Kambikathakal Read All Parts 122

നീ എന്ത് പറഞ്ഞു"

"ഞാൻ പറഞ്ഞു എന്റെ ബോയ്ഫ്രണ്ട് ആണെന്ന് ഓ അപ്പോ അവറ്റകളുടെ മുഖം ഒന്ന് കാണണമായിരുന്നു"
അവൾ ഒരു കള്ള ചിരിയോടെ പറഞ്ഞു

"നീ എന്തിനാ അങ്ങനെ പറഞ്ഞത്"
ഞാൻ അവൾ പറഞ്ഞത് ഇഷ്ട്ടപെടാത്ത പോലെ പറഞ്ഞു

"എന്തേ അങ്ങനെ പറഞ്ഞത് ഇഷ്ട്ടമായില്ലേ"

"ഇല്ല"

"പിന്നെ ഞാൻ എന്ത് പറയണമായിരുന്നു"
അവൾ സംശയത്തോടെ ചോദിച്ചു

'അത് ഇപ്പൊ..... സത്യം പറയണ്മായിരുന്നു"
ഞാൻ ഒന്ന് ആലോചിച്ചു കൊണ്ട് പറഞ്ഞു

"എന്ത് എന്റെ ഡ്രൈവർ ആണെന്നോ"
അവൾ ചിരിയോടെ ചോദിച്ചു

"പോടീ പുല്ലേ"
ഞാനും ചിരിയോടെ പറഞ്ഞു.

അങ്ങനെ കളിയും ചിരിയും കോളേജ് ഡെയ്‌സും ആയി ഒരു രണ്ടു മാസം പോയി അതിനിടക്ക് ഞാനും അവളും നന്നായി അടുത്തു എനിക്ക് അവളോടുള്ള ഇഷ്ടവും കൂടി

അങ്ങനെ ഒരു ശനിയാഴ്ച ക്ലാസ്ടില്ലാത്തത് കൊണ്ട് 11 മണി ആയിട്ടും ഞാൻ എഴുന്നേറ്റിട്ടുണ്ടായിരുന്നില്ല ഞാൻ ഉറങ്ങുകയായിരിന്നു നിർത്താതെ ഉള്ള ഫോൺ വിളി കാരണം ആണ് ഞാൻ എഴുന്നേറ്റത് ഫോൺ എടുത്തു നോക്കിയപ്പോൾ ശ്രീ ആയിരുന്നു 7 മിസ്സ്ഡ്കാൾ ഉണ്ടായിരുന്നു

"എന്താടി നിന്റെ ആരെങ്കിലും ചത്തോ"
ഉറക്കം പാതി വഴി പോയതിന്റെ ദേഷ്യത്തിൽ ഞാൻ ചോദിച്ചു

"എടാ നീ ഇന്ന് ഫ്രീ ആണോ"
അവൾ ശബ്ദം കുറച്ചു കൊണ്ട് ചോദിച്ചു

"ആണെങ്കിൽ"

"ആണെങ്കി നമുക്ക് എറണാകുളം പോയാലോ"

"അവിടെ എന്താ പരുപാടി "

"പരിപാടി ഒന്നുമില്ല എന്റെ ഒരു ഫ്രണ്ട് ബാംഗ്ലൂർ ന്ന് വരുന്നുണ്ട്"

"ഗേൾ ഫ്രണ്ട് ആണോ"
ഞാൻ ഒരു വഷളൻ ചിരിയോടെ ചോദിച്ചു

"അല്ല ബോയ്ഫ്രണ്ട് ആണ് നിനക്ക് വരാൻ പറ്റോ"

"ആ"

"താങ്ക്സ് ഡാ മുത്തേ"
അതും പറഞ്ഞു അവൾ ഫോൺ വെച്ചു ഞാൻ ബാത്‌റൂമിൽ പോയി ഫ്രഷ് ആയി കീ യും എടുത്തു അവളുടെ വീട്ടൽ പോയി

"ആ നീ വന്നോ മാറ്റവള് രാവിലെ തുടങ്ങിയ മേക്കപ്പ് ആണ് ഇതുവരെ കഴിഞ്ഞിട്ടില്ല മോൻ ഇരിക്ക് ഞാൻ ചായ എടുക്കാം"
ആന്റി ചിരിയോടെ പറഞ്ഞകൊണ്ട് അടുക്കളയുലേക്ക് പോകാനൊരുങ്ങി

"ചായ ഒന്നും വേണ്ട ആന്റി ഞാൻ ഇപ്പൊ കുടിച്ചിട്ടേ ഉള്ളു"

"മ്മ്"

💬 Comments

View all comments