Chapter Title : ശ്രീലീല 2 [Sachin]
അനുഭവപ്പെട്ടതും ഇസിജിയിൽ വേരിയേഷൻ ഉണ്ടായതിനെ തുടർന്ന് കൂടുതൽ ടെസ്റ്റുകൾ നടത്തി ഓപ്പറേഷൻ വേണമെന്ന് പറഞ്ഞതും ..അഞ്ചു മക്കളിൽ ഏറ്റവും ഇളയവളായ ശ്രീ മാത്രമായിരുന്നു അന്ന് വീട്ടിൽ ഉണ്ടായിരുന്നെത് ...എന്ത് ചെയ്യുമെന്നൊ എങ്ങനെ ചെയ്യുമെന്നൊ അറിയാതെ
നിൽക്കുമ്പോഴാണ് എങ്ങനെയൊ വിവരം അറിഞ്ഞ സുകുവും അച്ഛനും കൂടി എത്തുന്നത് ..പിന്നെ വീട്ടിൽ എത്തുന്നത് എല്ല കാര്യങ്ങൾക്കും അവർ ഉണ്ടായിരുന്നു ..
അങ്ങനെയാണ് അച്ഛൻറെ ഏറ്റവും അടുത്ത സുഹൃത്തിൻറെ മകൻ സുകു ശ്രീയുടെ ജീവിതത്തിലേക്ക് കടന്ന് വരുന്നത് ...അച്ഛനെ പണ്ടേ സുകുവിനെ മരുമകനായി കിട്ടിയകൊള്ളാമെന്ന് ആഗ്രഹം ഉണ്ടായിരുന്നു ..മൂത്ത ചേച്ചിക്ക് വേണ്ടി ഒരിക്കൽ ആലോചിച്ചിരുന്നെങ്കിലും ചേച്ചി നീരസം പറഞ്ഞത് കൊണ്ട് അത് നടന്നില്ല ..രഘുവിൻറെ അച്ഛന് സംഭവിച്ചത് ഓർത്തപ്പൊ
പിന്നെ ശ്രീ കൂടുതൽ ഒന്നും ആലോചിക്കാതെ കല്യാണത്തിന് സമ്മതിച്ചു ..അമ്മയ്ക്ക് വലിയ വിഷമം ആയിരുന്നു ..ഇരട്ടി പ്രായം ഉള്ള ഒരാളുടെ കൂടെ മകളെ അയക്കുന്നതിൽ ...കല്യാണം കഴിഞ്ഞ് രഘു പോകുമ്പൊ ശ്രീ ഗർഭിണിയാണെന്ന് അറിഞ്ഞതോടെ പഠിപ്പ് നിർത്തി ..
പിറ്റേന്ന് വൈകിട്ട് ശ്രീയെയും മക്കളെയും കൊണ്ടുവിടാൻ അച്ഛൻ നേരത്തെ തന്നെ ഡ്രൈവറോട് പറഞ്ഞിരുന്നെങ്കിലും സ്വന്തമായി ടാക്സി ഉള്ള അയാൾക്ക് എന്തൊ അടിയന്തര ചികിത്സ ആവശ്യമുള്ള ആശുപത്രി കേസുമായിട്ട് മെഡിക്കൽ കോളേജിലാണ് വൈകുമെന്ന് പറഞ്ഞത് കൊണ്ട് പിന്നെ ശ്രീയും മക്കളും കൂടി ഒരു ഓട്ടോയിൽ കേറി ബസ്
സ്റ്റാൻഡിലേക്ക് പോയി ..നല്ല തിരക്കുണ്ടായിരുന്നെങ്കിലും സമയം വൈകിയത് കൊണ്ട് ആദ്യം കണ്ട ബസിൽ തന്നെ കേറി ...കുറച്ച് കഴിഞ്ഞപ്പൊ മോന് സീറ്റ് കിട്ടി മോളെയും കൂടി അവൻ മടിയിൽ ഇരുത്തിയതോടെ ശ്രീയ്ക്ക് പകുതി ആശ്വാസമായി
💬 Comments
View all comments