0%

Chapter Title : ശ്രീലീല 4 [Sachin]

Author : Sachin Read All Parts 33.1K

തമ്മിൽ പൊരുത്തപ്പെട്ടതുകൊണ്ടാകാം അവർ പെട്ടെന്ന് സുഹൃത്തുക്കളായി...കടയിൽ തിരക്കില്ലാത്തപ്പൊ അവർ മാള് മുഴുവൻ കറങ്ങി നടക്കും ..ഇഷ്ടപെട്ടത് കണ്ട വാങ്ങിക്കോളാൻ പറഞ്ഞ് സുകു കാർഡ് കൊടുത്തിട്ടുള്ളത് കൊണ്ട് വലിയ വിലയില്ലാത്ത കുറെ ടോപ്പും ജീൻസും ഡ്രെസ്സും ഒക്കെ വാങ്ങി ...എന്ത് ഇട്ടാലും എവിടെ പോയാലും

സെൽഫികളും ഫോട്ടോസും എടുക്കുന്ന പ്രകൃതക്കാരിയായ ഷീന എല്ലാം അവളുടെ ക്യാമെറയിൽ പകർത്തും ..നല്ലതൊക്കെ ചിലപ്പൊ ശ്രീക്കും അയച്ചു കൊടുക്കും ..

ഓരൊ തവണ അവളുടെ പ്രതിവാര അവധി കഴിഞ്ഞ് വരുമ്പോഴും ഓരൊ സ്ഥലങ്ങളിൽ പോയ കഥ കേൾക്കുമ്പൊ ശ്രീയ്ക്ക് ആഗ്രഹം തോന്നാറുണ്ട് ഒന്ന് പോകാൻ പറ്റിയെങ്കിലെന്ന് പക്ഷെ സുകുവിന് സമയവുമില്ല താൽപ്പര്യവുമില്ല ...അങ്ങനെ ഇരിക്കയാണ് ഒരു അവധി ദിവസത്തിൻറെ തലേന്ന് ഷീന ശ്രീയോട് അന്ന് രാത്രിയിൽ ജോലി

കഴിഞ്ഞ് ബീച്ചിൽ പോകുന്ന കാര്യം പറയുന്നത് ..ഗൾഫ് രാജ്യങ്ങളിൽ ബീച്ചുകൾ അടിപൊളിയാണെന്ന് ചേച്ചി പറഞ്ഞ് കേട്ടിട്ടുണ്ട് പക്ഷെ വന്നിട്ട് ഒരു മാസമായെങ്കിലും സുകുവിന് സമയമില്ലാത്തത് കൊണ്ട് എവിടെയും പോയില്ല ..അബുദാബിയിലുള്ള ചേച്ചിയുടെ അടുത്ത് പോലും ഇതുവരെ പോയില്ല ..

സുകു താഴേക്ക് വന്നപ്പൊ ശ്രീ സൂചിപ്പിച്ചു ..എന്തൊ ശ്രീയെ വിഷമിപ്പിക്കേണ്ടന്ന് കരുതി പിറ്റേന്ന് ജോലിയുണ്ടെങ്കിലും പോകാമെന്ന് സമ്മതിച്ചു ..ശ്രീയ്ക്ക് വലിയ സന്തോഷമായി ..ശ്രീ ചെല്ലുന്നെന്ന് അറിഞ്ഞപ്പൊ ഷീനയ്ക്കും സന്തോഷമായി ..ഷീനയ്ക്ക് അന്ന് മോർണിംഗ് ഡ്യൂട്ടി ആയത് കൊണ്ട് ആറുമണി ആയപ്പൊ അവൾ പോയി ..ഒൻപത് മണി

ആകുമ്പൊഴേക്കും ബീച്ചിൽ എത്താൻ പറഞ്ഞു ശ്രീയോടും സുകുവിനോടും ...

ഷീനയും അവളുടെ കൂട്ടുകാര് ആണുങ്ങളും പെണുങ്ങളും ഒക്കെയായി ഒരുപാട് പേരുണ്ടായിരുന്നു ... കുറച്ച് നേരം വർത്തമാനം പറഞ്ഞിരുന്നതിന്

💬 Comments

View all comments