0%

Chapter Title : ശ്രീലീല 7 [Sachin]

Author : Sachin Read All Parts 49.4K

കഥ തുടരുന്നു ...

പിറ്റേന്ന് വൈകിട്ട് സുകു ഓഫിസിൽ നിന്ന് എത്തിയപ്പൊ വലിയ സന്തോഷത്തിലായിരുന്നു ...കാര്യം അന്വേഷിച്ചപ്പൊഴാണ് തൻറെ മുതലാളിയുടെ മക്കളുടെ കീഴിൽ പുതുതായി തുറക്കാനിരിക്കുന്ന ശാഖയുടെ നിർമ്മാണത്തിന് മേൽനോട്ടം വഹിച്ചിരുന്ന മാനേജർ രാജി വെച്ച് പോയതിനെ തുടർന്ന് ഉണ്ടായ ഒഴിവിലേക്ക് തന്നെ നിശ്ചയിച്ച വിവരം പറഞ്ഞത് ...പണി സമയത്തിന്

തീർത്ത് കൊടുക്കുകയാണെങ്കിൽ ചിലപ്പൊ സുകുവിനെ ആ സ്ഥാനത്തേക്ക് സ്ഥിരപ്പെടുത്താൻ സാധ്യതയുണ്ടെന്ന് കൂടി കേട്ടപ്പൊ ശ്രീയ്ക്ക് അതീവ സന്തോഷമായി ..അന്ന് നടന്ന കമ്പനിയുടെ പാർട്ടിയിൽ മുതലാളിയുടെ മൂത്ത മകൻ സൂചിപ്പിച്ചിരുന്നെങ്കിലും അച്ഛൻ മുതലാളി സമ്മതിക്കുമോന്ന് ഉറപ്പില്ലായിരുന്നു ...

തിങ്കളാഴ്ച മുതൽ താൻ അങ്ങോട്ടായിരിക്കും ജോലിക്കായി പോകേണ്ടത് ഉച്ചയ്ക്ക് കഴിക്കാനും ഉണ്ടാവില്ല വൈകുന്നേരം വൈകിയെ എത്തുള്ളു എന്ന് കൂടി കേട്ടപ്പൊ ശ്രീയ്ക്ക് വിഷമമായി ..തിരക്കുകൾ തുടങ്ങുന്നതിന് മുൻപ് വാരാന്ത്യത്തിൽ നമ്മക്ക് അബുദാബിയിൽ ചേച്ചിയുടെ വീട്ടിൽ പോകാമെന്ന് പറഞ്ഞപ്പൊ ശ്രീയ്ക്ക് സന്തോഷമായി ...വാരാന്ത്യത്തിൽ സുകു രാവിലെ ഇറങ്ങുമ്പൊ

പറഞ്ഞിരുന്നത് പോലെ തന്നെ ഉച്ച ആയപ്പൊഴേക്കും താഴെ എത്തി വിളിച്ചു ..ബസ് കിട്ടുന്ന സ്ഥലം വരെ കമ്പനിയുടെ വണ്ടിയിൽ കൊണ്ടുപോയി വിട്ടത് കൊണ്ട് വലിയ സൗകേര്യമായി ..

ബസിൽ കേറിയ ഉടനെ തന്നെ സുകു ഉറക്കം പിടിച്ചു ..കുറച്ച് നേരം റോഡരികിലെ കാഴ്ചകൾ കണ്ടിരുന്നതിന് ശേഷം ചുറ്റും വിജനമായതോടെ അറിയാതെ ശ്രീയുടെയും കണ്ണടഞ്ഞു പോയി ..പാതിമയക്കത്തിൽ ശ്രീയുടെ മനസിലേക്ക് വന്നത് തൻറെ ചേച്ചിയുടെ ഭർത്താവുമായി പണ്ട് ഉണ്ടായിട്ടുള്ള ചില അനുഭവങ്ങളാണ് ..തൻറെ ചേച്ചി പ്രസവാനന്തരസുശ്രുശക്കായി

തൻറെ വീട്ടിലുള്ളപ്പൊ കുഞ്ഞിൻറെ ഇരുപത്തിയെട്ട് ചടങ്ങിനോട് അടുപ്പിച്ച് ചേച്ചിയുടെ ഭർത്താവ് തങ്ങളുടെ വീട്ടിൽ വന്ന് താമസിച്ചിരുന്ന

💬 Comments

View all comments