Chapter Title : ശ്രീലീല 8 [Sachin]
കഥ തുടരുന്നു ..
പിന്നീടുള്ള രണ്ടു ദിവസങ്ങൾ തൻറെ കഴുത്തിലും നെഞ്ചിലും ഒക്കെ ഉണ്ടായിരുന്ന പാടുകൾ മറയ്ക്കാനായി ശ്രീ കഴുത്തേറിയതും കോളറുള്ളതുമായ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത് ..അടുത്ത ദിവസം വൈകിട്ട് ജോലി കഴിഞ്ഞ് വരുമ്പൊ വലിയ സന്തോഷത്തിലായിരുന്ന
സുകു : ഇന്ന് ടോണി വിളിച്ചിരുന്നു ..
എന്തിനായിരിക്കുമെന്ന് ആകാംഷയോടെ നോക്കി നിന്നിരുന്ന ശ്രീയുടെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിച്ച് കൊണ്ട് സുകു തുടർന്നു ..
തനിക്ക് ഒരു ജോലി തരപ്പെടുത്താമെന്ന് പറഞ്ഞു ..കിട്ടിയ നമ്മുടെ ഭാഗ്യമാണ് ..കേട്ടടത്തോളം നല്ല കമ്പനിയാണ് ..ചേച്ചിയുടെ അടുത്ത് പോയിവന്നത് മുതൽ ഇരുവരുടെയും മനസ്സിൽ ഒരു ആഗ്രഹം ഉണ്ടായിരുന്നു ..ശ്രീയ്ക്ക് കൂടി എന്തെങ്കിലും ജോലി തരപെട്ടിരുന്നെങ്കിലെന്ന് ..
ശ്രീ : എനിക്ക് പേടിയാണ് സുകുവേട്ട ...യാതൊരു മുൻപരിചയവും ഇല്ലാതെ എങ്ങനെയ ജോലി കിട്ടുക ..
സുകു : ടോണിയുടെ സുഹൃത്തുക്കൾ ഒക്കെ അവിടെ ഉള്ളത് കൊണ്ട് കുഴപ്പം വരാൻ സാധ്യതയില്ലെന്നാണ് ടോണി പറഞ്ഞത് ..എന്തായാലും നോക്കാം ..ആദ്യം അവർ അഭിമുഖത്തിന് വിളിക്കുമോന്ന് നോക്കട്ടെ ..
തോർത്തും എടുത്ത് കുളിമുറിയിലേക്ക് പോകാനായി കതക് തുറക്കുന്നതിനിടയിൽ തിരിഞ്ഞ് നോക്കി
സുകു : ആ പിന്നെ തൻറെ സിവി തയ്യാറാക്കാനായി ഒരുവിധം വിവരങ്ങൾ ഒക്കെ ഞാൻ പറഞ്ഞു കൊടുത്തിട്ടുണ്ട് ..ബാക്കി എന്തെങ്കിലും തന്നെ വിളിച്ച് ചോദിച്ചോളാമെന്ന് പറഞ്ഞ് തൻറെ നമ്പർ വാങ്ങീട്ടുണ്ട് ..
ആകെ ടെൻഷൻ ആയ ശ്രീ മറുപടി ഒരു മൂളലിൽ ഒതുക്കി ...
വൈകുന്നേരം ഭക്ഷണം കഴിച്ചതിന് ശേഷം വെറുതെ ഒന്ന് നടക്കാൻ ഇറങ്ങിയപ്പൊഴാണ് സുകുവിൻറെ ഫോണിൽ ടോണി വിളിച്ച് പറഞ്ഞത് ..പത്തു മിനിറ്റിനുള്ളിൽ ഒരു
💬 Comments
View all comments