0%

Chapter Title : ശ്രീനന്ദനം 3 [ശ്യാം ഗോപാൽ]

Author : Kambikathakal Read All Parts 717

അവൾക്കു മദം ഇളകുക എന്ന് തമ്പുരാനും അവൾക്കും മാത്രം അറിയാം...

അതിനിടയിൽ ഒരു കാര്യം സംഭവിച്ചു, എലിയുടെ പപ്പയുടെ വീട് പണി കഴിഞ്ഞു, പിന്നെ ടൗണിൽ തന്നെ ഗംഭീര ഒരു ജ്വല്ലെറിയും സ്റ്റാർട്ട്‌ ചെയ്തു, ബോളിവുഡ് നടി വന്നാണ് ഉൽഘാടിച്ചത്, എന്തൊരു ചരക്കാണ് അവൾ, അത് കാരണം ആദ്യമായി ഒരു ബോളിവുഡ് നടിയെ അടുത്ത് കണ്ടു കൂടെ നിന്നു ഫോട്ടോ എടുക്കാൻ പറ്റി..

വീട് പണി കഴിഞ്ഞെങ്കിലും അവൾ എപ്പോളും എന്റെ വീട്ടിൽ തന്നെ ആയിരുന്നു, ഉറങ്ങാൻ മാത്രം അങ്ങോട്ട്‌ പോകും, ചിലപ്പോൾ അതും ഇവിടെ തന്നെ... പക്ഷെ തോളിൽ കയ്യിട്ടു നടക്കുമെങ്കിലും ഒന്ന് തൊടാൻ പോലും തന്നിട്ടില്ല മൊതല്... എല്ലാം സമയം ആവുമ്പോൾ തരുമത്രേ...

ഞാനും നിർബന്ധിക്കാൻ പോയില്ല ഒന്നുമില്ലെങ്കിലും അവൾ കൂടെ ഉള്ളപ്പോൾ ഒരു പോസിറ്റീവ് വൈബ് ആണ്.. കച്ചറ പരിപാടികൾ എല്ലാം നിർത്തി നല്ല കുട്ടികൾ ആയി ഞങ്ങൾ..

അങ്ങനെ പ്ലസ്ടു എന്ന കടമ്പയും കടന്നു നിൽകുമ്പോൾ ആണ് എനിക്ക് വണ്ടി പ്രാന്ത് വരുന്നത്, അത്യാവശ്യം നന്നായി കാറും ബൈക്കും ഞാൻ ഓടിക്കാറുണ്ട്, എന്നാൽ  ലൈസൻസ് എടുക്കാൻ 3 മാസം കൂടി വേണം, ലൈസൻസ് കിട്ടിയിട്ടേ വണ്ടി വാങ്ങൂ എന്ന് അച്ഛനും ഉമ്മയും, പുതിയ വണ്ടി ആയി മാത്രമേ ഇനി പഠിക്കാൻ പോകൂ എന്ന് ഞാനും, എന്നാൽ അതൊന്നു കാണണം എന്ന് അച്ഛനും ഉമ്മയും.. ഞാൻ നിരാഹാരം ഇരിക്കും എന്ന് ഭീഷണി മുഴക്കി.. എവിടെ, ആരു കേൾക്കാൻ... അവർ എന്നെ മൈൻഡ് ആക്കിയേ ഇല്ലാ...

അവസാനം ഞാൻ ആ കടുത്ത തീരുമാനത്തിൽ എത്തി,

💬 Comments

View all comments