Chapter Title : ശ്രീനന്ദനം 3 [ശ്യാം ഗോപാൽ]
അതെ നിരാഹാരം, അച്ഛമ്മയും അപ്പൂപ്പനും വന്നു കൊറേ നിർബന്ധിച്ചു, നിറബന്ധിക്കാൻ ആളു കൂടുമ്പോൾ നമുക്ക് ആവേശം കൂടുമല്ലോ, ഞാൻ എന്റെ തീരുമാനത്തിൽ അടിയുറച്ചു നിന്നു...
എങ്ങനെയാ അപ്പൂപ്പന്റെ പേരകുട്ടി അല്ലെ, വാശിക്ക് ഒട്ടും പുറകിൽ അല്ലാലോ, എന്നൊരു ഡയലോഗ് അടിച്ചു അച്ഛമ്മ മുങ്ങി... ദൈവമേ അവസാന കച്ചി തുരുമ്പാണ് തഗ് ഡയലോഗ് അടിച്ചു മുങ്ങിയേക്കുന്നെ.. എല്ലാം കൊളമാവോ.. എനിക്കാണേൽ വിശപ്പിന്റെ അസുഖവും ഉള്ളതാ..
മോനെ നിനക്ക് മൂന്നു മാസം കൂടെ ക്ഷമിചൂടെ അപ്പൂപ്പൻ നീ പറയുന്ന ഏതു വണ്ടി വേണേലും വാങ്ങി തരാം.. മൂപര് സെന്റി അടിച്ചു തുടങ്ങി...
ഞാൻ എന്റെ സ്ഥിരം ഈഗോ പുറത്തിറക്കി, സമരം കടുപ്പിച്ചു, ഇനിയൊരു അങ്കത്തിനു ബാല്യം ഇല്ലാത്തതിനാൽ അപ്പൂപ്പനും മുങ്ങി..
അങ്ങനെ ഞാൻ മൂഞ്ചൽസ്യ ആയി ഇരിക്കുമ്പോൾ ആണ് അടുത്ത പണി ഉമ്മച്ചിയുടെ വക.. നല്ല നെയ്ച്ചോറും മട്ടൻ കറിയും, തള്ള മനഃപൂർവം പണി തരുന്നതാണ്, എന്റെ പൊന്നോ മണമടിച്ചു റൂമിൽ ഇരിക്കാൻ പറ്റാത്ത അവസ്ഥ, മനസു മൈരനും, വയറും ഒരുമിച്ചു തെറി പറഞ്ഞു തുടങ്ങി...
ഞാൻ പുതപ്പു എടുത്തു തല വഴി മൂടി കിടന്നു... മണം കൂടി വരുന്നതല്ലാതെ കുറയുന്നില്ല, കണ്ണ് തുറന്നു നോക്കിയപ്പോൾ അതാ മുമ്പിൽ ആ പിശാച് എലി ഒരു പത്രം നിറയെ പാത്രം എന്നലാ, ചെമ്പു എന്ന് തന്നെ പറയണം, നിറയെ മട്ടനും നെയ്ച്ചോറും എടുത്തു കടിച്ചു വലിക്കുന്നു, തൊട്ടു പുറകിൽ ഉമ്മച്ചിയും..
രണ്ടു പേരും കൂടി എന്നെ ഉണ്ടാക്കാൻ വന്നേക്കാണ്, പെരുന്നാള് വന്നിട്ട് പള്ളീൽ പോയിട്ടില്ല അപ്പോളാണ്...
മട്ടൻ ഇത്തിരി മുറ്റാ അല്ലെ
💬 Comments
View all comments