Chapter Title : ശ്രീനന്ദനം 4 [ശ്യാം ഗോപാൽ]
അതൊന്നും ഇപ്പോളത്തെ പിള്ളേർക്കറിയണ്ടല്ലോ... എന്തായാലും ഇത് നന്നായി... നല്ല വണ്ടി.. ഉമ്മച്ചി അഭിപ്രായം പറഞ്ഞു..
അച്ഛമ്മക്ക് ആയിരുന്നു ഏറെ സന്തോഷം..നാളെ തന്നെ എടപ്പള്ളി ഗണപതി ക്ഷേത്രത്തിൽ പോയി പൂജ കഴിക്കണം ട്ടോ കണ്ണാ...
അതിനെന്താ അച്ഛമ്മേ.. നാളെ തന്നെ പോയേക്കാം... അല്ലെ എലീ..
പിന്നെന്താടാ... നാളെ വെളുപ്പിന് തന്നെ പോകാം...
വെളുപ്പിനോ.. ഞാൻ ഇല്ലാട്ടോ.. എനിക്ക് നല്ലക്ഷീണം ഉണ്ട്.. ഞാൻ ഇല്ലാ
അതിനു നിന്നെ ആരു കൊണ്ട് പോകുന്നു, ഇത് ഞാനും അഭിയും കൂടി പൊയ്ക്കൊള്ളാം.. എലി അവനെ അങ്ങ് തൂക്കിയടിച്ചു
ഉച്ചക്ക് എല്ലാവരും ഭക്ഷണം കഴിച്ചിട്ടാണ് പോയത്... പിറ്റേ ദിവസം 6 മണിക്ക് അമ്പലത്തിൽ പോകാം എന്ന് തീരുമാനവും ആയി..
വൈകുന്നേരം ആയപ്പോൾ അച്ഛൻ എന്റെ റൂമിലേക്ക് വന്നു..
നീ ഹാപ്പി ആണോടാ..
അതെന്താ അച്ഛാ അങ്ങനെ ചോദിച്ചേ.. ഞാൻ നല്ല സന്തോഷത്തിൽ തന്നെ ആണ്..
അല്ലടാ.. ഇടക്കാലത്തു പണമുണ്ടാക്കുന്ന തിരക്കിൽ ഞാൻ നിന്നെ മറന്നു പോയി എന്നൊരു തോന്നൽ, വേറെ ഒന്നും കൊണ്ടല്ല, ബോംബെയിലേ നമ്മുടെ ജീവിതം നിനക്ക് ഓർമയുണ്ടോ, അച്ഛനും അമ്മയും നാട് വിട്ടപ്പോൾ ആകെ ഒരു സഹായത്തിനു എലിയുടെ അപ്പനും അമ്മയും മാത്രേ ഉണ്ടായിരുന്നുള്ളൂ, ഞാൻ വളരുമ്പോൾ അവനും വളരണം എന്ന് ആഗ്രഹമുണ്ടായിരുന്നു, അത് കൊണ്ടാണ് ഞാൻ നിങ്ങളറിയാതെ രഹസ്യമായി ബിസിനസ് മീറ്റിംഗ് എന്ന് പറഞ്ഞു അവിടേക്കു പോകാറുണ്ടായിരുന്നത്, എന്റെ അച്ഛന്റെ പണം കൊണ്ട് അവനെ ഹെല്പ് ചെയ്യരുത് എന്ന് എനിക്ക് ഒരു വാശി ഉണ്ടായിരുന്നു അത് കൊണ്ടാണ് ഞാൻ വീട് പോലും മറന്നു അദ്വാനിച്ചത്.. അവനു ചെറിയ ഒരു ബിസിനസ് തുടങ്ങാൻ എന്നെ കൊണ്ട് സാധിച്ചു.. പിന്നെ എല്ലാം അവന്റെ കഴിവാണ്.. ഞങ്ങൾക്ക് എല്ലാം നിങ്ങളാണ്, നീയും എലിയും, ഞങ്ങൾക്ക് നിങ്ങൾ രണ്ടല്ല ഒന്നാണ്, അത് കൊണ്ടാണ് അവൻ ഇങ്ങോട്ട് തന്നെ തിരിച്ചെത്തിയത്, ഒരിക്കലും അവളെ കൈവിടരുതു, നീ എന്ന് വച്ചാൽ അവൾക്കു ജീവനാടാ..
ഞാൻ എപ്പോൾ അവിടെ പോയാലും അവൾ നിന്നെ തിരക്കും അത്രയും കാര്യമാണ് നിന്നെ..
മോനേ അച്ഛാ... എത്ര എണ്ണം വീശി??
എടാ കൊരങ്ങാ, ഞാൻ അധികം
💬 Comments
View all comments