0%

Chapter Title : ശ്രീനന്ദനം 4 [ശ്യാം ഗോപാൽ]

Author : Kambikathakal Read All Parts 136

ഒന്നും കഴിച്ചിട്ടില്ല, ആകെ രണ്ടെണ്ണം മാത്രം.. സത്യം

പിന്നെയ്... അച്ഛൻ സെന്റി അടിക്കണേൽ മിനിമം ഒരു നാലെണ്ണം എങ്കിലും അടിക്കണം.. എനിക്കറിഞ്ഞൂടെ എന്റെ അച്ഛനെ.. ഞാൻ അച്ഛന്റെ മടിയിലേക്ക് കിടന്നു..

അച്ഛൻ ആണ് അങ്കിൾനെ സഹായിച്ചത് എന്ന് എനിക്കൊരു പുതിയ അറിവായിരുന്നു.. എന്തൊക്കെയാ ഞാൻ അറിയാതെ സംഭവിക്കുന്നത്..അച്ഛൻ ശരിക്കും എന്റെ മനസ്സിൽ ഒരു ഹീറോ ആയി കഴിഞ്ഞു

എന്റെ തലയിൽ തഴുകി കൊണ്ട് അച്ഛൻ പറഞ്ഞു, മോനേ അച്ഛൻ മോനേ ഉപദേശിക്കുക അല്ലാ, നിങ്ങളുടെ ഈ പ്രായം എന്ന് പറഞ്ഞാൽ തൊട്ടാൽ പൊട്ടുന്ന പ്രായം ആണ്.. എന്ന് വച്ചു എൻജോയ് ചെയ്യണ്ട എന്നല്ല, എല്ലാം വേണം പ്രത്യേകിച്ച് മദ്യപാനം വേണം എന്ന് തോന്നുമ്പോൾ അച്ഛനോട് പറയുക, അച്ഛൻ കുടിക്കേണ്ട എന്നല്ല പറയുന്നത് മറിച്ചു കുടിക്കണം എന്നും അല്ല, ഈ പ്രായത്തിൽ മദ്യം കൂടി ഉള്ളി  ചെന്ന പിന്നെ നിങ്ങൾ ടൈം ബോംബ് ആണ് പിന്നെ എപ്പോ പൊട്ടും എന്ന് പറയാൻ പറ്റില്ല, നീ ഫ്രണ്ട്‌സ് ആയി കമ്പനി കൂടി അടിക്കുമ്പോൾ 10 പേരുണ്ടേൽ പത്തു പേരും പല സ്വഭാവക്കാരായിരിക്കും, അതിൽ ഒരുത്തൻ എന്തേലും തെണ്ടിത്തരം കാണിച്ചാൽ മതി എല്ലാവർക്കും പണി കിട്ടാൻ, അത് കൊണ്ടാണ് അച്ഛൻ പറയുന്നത്... നിനക്ക് അങ്ങനെ വേണേൽ പറഞ്ഞോടാ ഇവിടെ നല്ല കട്ട കമ്പനി ആയി നിന്റെ അച്ഛൻ നിൽക്കുക അല്ലെ പന പോലെ...

നല്ല ബെസ്റ്റ് അച്ഛൻ... ഞാൻ ചിരിച്ചു.. എന്നിട്ട് വേണം ഉമ്മച്ചി എന്നെ വെട്ടി മട്ടൻ ചാപ്സ് ആക്കാൻ...

പോടാ... എന്റെ ഉമ്മച്ചി കുട്ടി പാവമാണ് അവൾക്കു എല്ലാരോടും സ്നേഹാടാ.... പ്രത്യേകിച്ച് നിന്നോട്... നമ്മുടെ ഒക്കെ പുണ്യമാടാ നിന്റെ ഉമ്മ..

അപ്പൻ ഗടി സെന്റി ആക്കി തുടങ്ങി

പിന്നേയ്...എലിയെ കൈവിടണ്ട എന്ന് പറഞ്ഞത് വേറെ ഒന്നും കൊണ്ടല്ല, നിന്റെ മര മോന്തക്കു ഇത് പോലെ ഒരു സുന്ദരി കൊച്ചിനെ വേറെ എവിടെ കിട്ടാനാ

പ്ലിംഗ്... അച്ഛനും എന്നെ ഊക്കി തുടങ്ങി

എന്ത് ചെയ്യാനാ അച്ഛാ മനുഫാക്ചറിങ് ഡിഫെക്ട് ആണ്.. ഞാനും തിരിച്ചടിച്ചു ഉവ്വേയ്.. ഞങ്ങടെ പകുതി ഗ്ലാമർ എങ്കിലും കിട്ടിയിരുന്നേൽ

💬 Comments

View all comments