Chapter Title : ശ്രീനന്ദനം 4 [ശ്യാം ഗോപാൽ]
ഒരു ബ്ലാക്ക് കര ഉള്ള വെള്ള മുണ്ടും തേച്ചു വച്ചിരിക്കുന്നു.. ഹ്മ്മ് മിക്കവാറും അവൾ തന്നെ ആകും ചെയ്തു വച്ചതു... ജിമ്മിൽ പോയി ബോഡി ഉണ്ടാക്കിയത് കൊണ്ട് ഏതു ഡ്രസ്സ് ഇട്ടാലും പൊളി ആണ്...
ഞാൻ ഡ്രസ്സ് ചേഞ്ച് ചെയ്തു താഴെ ഇറങ്ങിയപ്പോൾ അച്ഛമ്മ എന്നേം നോക്കി ഇരിപ്പാണ്...
എന്തോന്നാ കണ്ണാ.. ഇന്ന് അമ്പലത്തിൽ നേരത്തെ പോകാം എന്ന് പറഞ്ഞതല്ലേ... എന്നിട്ട് ഇപ്പോളാണോ വരുന്നത്... പാവം എലി എത്ര നേരമായി കാത്തു നില്കുന്നു.. കാത്തു നിന്ന് മുഷിഞ്ഞു കാണും പാവം..
അച്ഛമ്മ വലിയ കാര്യം ഒന്നും പറയണ്ട, ഞാൻ അവിടെന്നു വന്നിട്ടല്ലേ ഈ കുംഭ കർണ്ണനെ എഴുനേൽപ്പിച്ചത്, ഇവിടെ ആർക്കേലും തോന്നിയോ അത്... എലി അച്ഛമ്മയെ നോക്കി കൊഞ്ഞനം കുത്തി....
അച്ഛമ്മയാണേൽ കുഞ്ഞു പിള്ളേരെ പോലെ തിരിച്ചും കൊഞ്ഞനം കുത്തുന്നു, ഇതെന്തൊരു കൂത്തു.. പറഞ്ഞിട്ട് കാര്യമില്ല രണ്ടും അങ്ങനെ ആണ്
ഹ്മ്മ്മ് ഇനി സമയം കളയാതെ പോവാൻ നോക്ക്, സൂക്ഷിച്ചു പോകണം ട്ടോ.. രാജ മാതാ ഖദീജ ബീഗത്തിന്റെ കല്പന വന്നപ്പോൾ ഞങ്ങൾ രണ്ടും പുറത്തേക്കിറങ്ങി...
പോർച്ചിൽ അവൻ കിടക്കുന്നതു കാണാൻ തന്നെ ഒരു ചേലാണ്, എന്തോ വീട്ടു മുറ്റത്തൊരു കൊമ്പൻ കിടക്കുന്ന പോലെ, ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല ഇവൻ എന്റെ സ്വന്തമാണെന്ന്..
ഡാ കോന്താ... നിന്ന് സ്വപ്നം കാണാതെ വണ്ടി എടുക്കാൻ നോക്ക്.. അല്ലേൽ നട അടച്ചു പോകും
അമ്പലത്തിൽ ശനിയാഴ്ച ആയതു കൊണ്ടാണെന്നു തോന്നുന്നു അത്യാവശ്യം തിരക്കുണ്ട്, ഞാൻ പാർക്കിങ്ങിൽ വണ്ടി ഇട്ടു രസീത് എടുക്കാൻ ചെന്നു, വാഹന പൂജക്കുള്ള രസീത്തും എടുത്തു പോയി തൊഴുതു.. അമ്പലത്തിൽ കയറിയപ്പോൾ ഞാൻ ഷർട്ട് ഊരി ആണ് കയറിയത്.. അവിടെ കൂടി നിന്ന തരുണീ മണികൾ എല്ലാം ഇടകണ്ണേറിയുന്നത് ഞാൻ ആസ്വദിച്ചു നിൽകുമ്പോൾ ആണ് എന്റെ കയ്യിന്റെ തൊലി പോയത് ഞാനറിഞ്ഞത്, സത്യം പറഞ്ഞാൽ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണീരു പോയി.. എല്ലാവരും വിചാരിച്ചതു ഞാൻ ഭക്തി സാന്ദ്രമായി കണ്ണീരോഴൊക്കുക ആണെന്നാണ്.. എനിക്കല്ലേ സത്യമാറിയൂ... ദൈവമേ ഇങ്ങനെ ഒരു സൈക്കോയെ ആണല്ലോ എനിക്ക് തന്നത്..
എന്റെ ചെവിയിൽ
💬 Comments
View all comments