0%

Chapter Title : ശ്രീനന്ദനം 4 [ശ്യാം ഗോപാൽ]

Author : Kambikathakal Read All Parts 564

ഞാൻ ട്രൗസർ താഴ്ത്താൻ നോക്കി...

അയ്യേ.. നാണമില്ലാത്ത ജന്തു എന്ന് പറഞ്ഞു അവൾ റൂമിനു പുറത്തേക്കൊടി.. പിന്നെ ഒന്നൂടെ വാതിലിൽ കൂടി തല ഇട്ടു പറഞ്ഞു ആ കറുത്ത ഷർട്ടും വെള്ള മുണ്ടും മതീട്ടോ..

ഞാൻ ചിരിച്ചു കൊണ്ട് കുളിക്കാൻ കയറി.. ഇങ്ങനെ ഒരു പെണ്ണ്.. കുളി കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ബെഡിൽ എന്റെ ബ്ലാക്ക് ഷർട്ടും ഒരു ബ്ലാക്ക് കര  ഉള്ള വെള്ള മുണ്ടും തേച്ചു വച്ചിരിക്കുന്നു.. ഹ്മ്മ് മിക്കവാറും അവൾ തന്നെ ആകും ചെയ്തു വച്ചതു... ജിമ്മിൽ പോയി ബോഡി ഉണ്ടാക്കിയത് കൊണ്ട് ഏതു ഡ്രസ്സ്‌ ഇട്ടാലും പൊളി ആണ്...

ഞാൻ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു താഴെ ഇറങ്ങിയപ്പോൾ അച്ഛമ്മ  എന്നേം നോക്കി ഇരിപ്പാണ്...

എന്തോന്നാ കണ്ണാ.. ഇന്ന്  അമ്പലത്തിൽ നേരത്തെ പോകാം എന്ന് പറഞ്ഞതല്ലേ... എന്നിട്ട് ഇപ്പോളാണോ വരുന്നത്... പാവം എലി എത്ര നേരമായി കാത്തു നില്കുന്നു.. കാത്തു നിന്ന് മുഷിഞ്ഞു കാണും പാവം..

അച്ഛമ്മ വലിയ കാര്യം ഒന്നും പറയണ്ട, ഞാൻ അവിടെന്നു വന്നിട്ടല്ലേ ഈ കുംഭ കർണ്ണനെ എഴുനേൽപ്പിച്ചത്, ഇവിടെ ആർക്കേലും തോന്നിയോ അത്... എലി അച്ഛമ്മയെ നോക്കി കൊഞ്ഞനം കുത്തി....

അച്ഛമ്മയാണേൽ കുഞ്ഞു പിള്ളേരെ പോലെ തിരിച്ചും കൊഞ്ഞനം കുത്തുന്നു, ഇതെന്തൊരു കൂത്തു.. പറഞ്ഞിട്ട് കാര്യമില്ല രണ്ടും അങ്ങനെ ആണ്

ഹ്മ്മ്മ് ഇനി സമയം കളയാതെ പോവാൻ നോക്ക്, സൂക്ഷിച്ചു പോകണം ട്ടോ.. രാജ മാതാ ഖദീജ ബീഗത്തിന്റെ കല്പന വന്നപ്പോൾ ഞങ്ങൾ രണ്ടും പുറത്തേക്കിറങ്ങി...

പോർച്ചിൽ അവൻ കിടക്കുന്നതു കാണാൻ തന്നെ ഒരു ചേലാണ്, എന്തോ വീട്ടു മുറ്റത്തൊരു

💬 Comments

View all comments