0%

Chapter Title : ശ്രീനന്ദനം 4 [ശ്യാം ഗോപാൽ]

Author : Kambikathakal Read All Parts 142

അവൾ ഡ്രൈവ് ചെയ്യുന്നുണ്ട്... എല്ലാം സഹിക്കാം അവളുടെ ആ ഒരു ജാടയാണ്.. ന്റെ പൊന്നോ... ഇതിനെ ഒക്കെ ജീവിത കാലം മൊത്തം എങ്ങനെ സഹിക്കുമോ എന്തോ... വണ്ടി നേരെ പോയത് ഇടപ്പള്ളി പള്ളിയിലേക്കാണ് അവിടെ പോയി പ്രാർത്ഥിച്ചു ഒരു കൂടു മെഴുകുതിരിയും കത്തിച്ചാണ് ഞങ്ങൾ ഇറങ്ങിയത്..

വീട്ടിൽ എത്തിയപ്പോൾ ഡ്രൈവിംഗ് സീറ്റിൽ നിന്നും എലിയെ കണ്ടപ്പോൾ അച്ഛമ്മ ഒന്ന് അമ്പരന്നെങ്കിലും ബാക്കിയുള്ളവരിൽ ഒരു ഭാവവും കണ്ടില്ല.. ഇവളുടെ സ്വഭാവം വച്ചു ഫ്ലൈറ്റ് വരെ ഓടിക്കും എന്ന് അറിയുന്നത് കൊണ്ടാകണം...

പിന്നീട് അങ്ങോട്ട്‌ ചെറിയ ചെറിയ ട്രിപ്പുകളും നൈറ്റ്‌ ഡ്രൈവും ആയിരുന്നു... ഞങ്ങൾ കൂടുതൽ എൻജോയ് ചെയ്തിരുന്നത് നൈറ്റ്‌ ഡ്രൈവ് ആയിരുന്നു... ചിലപ്പോൾ പാതിരാത്രി  വിളിച്ചുണർത്തി ഭാരത് മാതാ കോളേജിന്റെ മുന്പിലെ കോഫി ക്ലബ്ബിൽ പോയിരിക്കും... അവളുടെ തീറ്റ കണ്ടാൽ പിന്നെ ആ ഭാഗത്തേക്ക്‌ ആരും നോക്കില്ല... പക്ഷെ അവളുടെ കൂടെ ഉള്ള ഓരോ നിമിഷവും ഞാൻ എൻജോയ് ചെയ്തു കൊണ്ടിരുന്നു...

അങ്ങനെ കോളേജ് തുറക്കാറായി, അത്യാവശ്യം നല്ല പോക്കറ്റ് മണി കിട്ടിയത് കൊണ്ട് ഞങ്ങൾ ഗ്രാൻഡ് പർച്ചേസ് തന്നെ നടത്തി കളഞ്ഞു... അച്ഛനും ഉമ്മച്ചിയും പഠിച്ച കോളേജിൽ തന്നെ അഡ്മിഷൻ കിട്ടിയതിന്റെ എക്സൈറ്റ്മെന്റിൽ ആയിരുന്നു ഞങ്ങൾ, അതോടൊപ്പം നല്ല ടെൻഷനും ഉണ്ടായിരുന്നു, സ്കൂളിൽ വച്ചു കണ്ട പാൽ കുപ്പികളെ പോലെ അല്ലല്ലോ അവിടെ ഉണ്ടാവുക, എന്താവോ എന്തോ.. തിങ്കളാഴ്ച ആണ് കോളേജ് ഓപ്പണിങ്.. രണ്ടു ദിവസം കൂടെ ഉണ്ട്.. എന്നാൽ എലിക്കു ആ വക ഒരു ടെൻഷനും കണ്ടില്ല, ശരിക്കും അവൾ ഒരു ആൺകുട്ടി ആയി ജനിക്കേണ്ടതായിരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്..

ഞായറാഴ്ച വൈകിട്ട് അച്ഛൻ ഞങ്ങളെ രണ്ടു പേരെയും വിളിപ്പിച്ചു..

നിങ്ങളോട് എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട് അതാ വിളിപ്പിച്ചത്, നാളെ മുതൽ നിങ്ങൾ കോളേജിലേക്ക് പോകുകയാണ്, ഈ മൂന്നു വർഷം നിങ്ങൾക്കു ഒരിക്കലും തിരിച്ചു കിട്ടില്ല, അത് കൊണ്ട് നല്ല രീതിയിൽ പഠിക്കുകയും വേണം അതോടൊപ്പം എൻജോയ് ചെയ്യുകയും ചെയ്തോളൂ... പിന്നെ പ്രശംനങ്ങൾ ഒക്കെ കോളേജ് ലൈഫിൽ സാധാരണ ആണ്, അത് അവിടെ തന്നെ തീർക്കണം,

💬 Comments

View all comments