0%

Chapter Title : ശ്രീനന്ദനം 4 [ശ്യാം ഗോപാൽ]

Author : Kambikathakal Read All Parts 566

പിന്നീട് പരിഹാസ  ഭാവത്തിൽ  ചിരിക്കാൻ തുടങ്ങി..

എന്താടി പന്നി ഇത്ര ഇളിക്കാൻ.. എന്ന മട്ടിൽ കലിപ്പ് ഭാവവുമായി എലി മുന്നിൽ കയറിയപ്പോൾ തരുണീമണികൾ സൈഡ് ആയി... അവളുടെ സ്വഭാവം അറിയുന്നത് കൊണ്ട് പിന്നെ ഞാൻ നല്ല കുട്ടിയായി..

ശാന്തിക്കാരൻ വന്നു വാഹന പൂജക്കായി ഞങ്ങളെ വിളിച്ചു, ഫ്രോന്റിൽ ചെറു നാരങ്ങയും വച്ചു വാഹന പൂജ നടത്തി ബോണറ്റിൽ ഒരു കുറിയും വരച്ചു ദക്ഷിണക്കായി തട്ട് നീട്ടിയപ്പോൾ ഞാൻ ഒരു 100 rs അതിൽ വച്ചു കൊടുത്തു..

അത്യാവശ്യം എല്ലാവരും ചെറുപ്പക്കാർ ആയതിനാൽ എല്ലാവരും വണ്ടിയിൽ ശ്രദ്ധിക്കുന്നുണ്ടായിരുന്നു, കൂട്ടത്തിൽ നമ്മുടെ മിൽഫും തരുണീമണികളും.. ഡ്രൈവിംഗ് സീറ്റിൽ കയറാൻ പോയ എന്നെ തടഞ്ഞു കൊണ്ട് എലി ചാവി വാങ്ങി.. സത്യത്തിൽ പേടി ഉണ്ടായിരുന്നേലും അവിടെ സീൻ ആക്കിയാൽ നാറുന്നത്  ഞാനാകും എന്ന് അറിയുന്നത് കൊണ്ടും ഞാൻ താക്കോൽ കൊടുത്തു, എല്ലാവരുടേം മുൻപിൽ വച്ചു പട്ടി ഷോ പുറത്തെടുത്തു കൊണ്ട് എലി ഡ്രൈവിംഗ് സീറ്റിൽ കയറി, കൂട്ടത്തിൽ എന്റെ റെയ്ബാൻ ഗ്ലാസും ഫിറ്റ്‌ ആക്കി... അല്ലെങ്കിലും കാണാൻ ഭംഗി ഉള്ള പിള്ളേര് ട്രെഡിഷണൽ ഡ്രെസ്സിൽ റെയ്ബാൻ വച്ചാൽ മാസ്സ് ലുക്ക്‌ ആണ്

അവൾ ഹാൻഡ് ബ്രേക്ക് റിലീസ് ചെയ്തു വണ്ടി മുൻപോട്ടെടുത്തു നാരങ്ങയിൽ വെള്ളം ചീറ്റി കാണണം, അവൾ അനായാസം ഒരു പുഷ്പം പോലെ വണ്ടിയും കൊണ്ട് പുറത്തിറങ്ങി, സത്യത്തിൽ എന്നേക്കാൾ നന്നായി അവൾ ഡ്രൈവ് ചെയ്യുന്നുണ്ട്... എല്ലാം സഹിക്കാം അവളുടെ ആ ഒരു ജാടയാണ്.. ന്റെ പൊന്നോ... ഇതിനെ ഒക്കെ ജീവിത കാലം മൊത്തം എങ്ങനെ സഹിക്കുമോ എന്തോ... വണ്ടി

💬 Comments

View all comments