Chapter Title : ശ്രീനന്ദനം 5 [ശ്യാം ഗോപാൽ]
പോലെ വന്നത് എലി പോലേ പോയി എന്ന പോലെ ആയി... ക്ലാസ്സിൽ വച്ചു നല്ല ഗംഭീര വരവേൽപ് തന്നെയായിരുന്നു ഞങ്ങൾക്ക്, കാരണം സീനിയർസിനെ ആദ്യ ദിവസം തന്നെ നക്ഷത്രം എണ്ണിച്ച ടീമുകൾ അല്ലേ... ഞങ്ങളുടെ ക്ലാസ്സിൽ ഉള്ളവർ എല്ലാം ഞങ്ങളോട് പെട്ടെന്ന് തന്നെ കമ്പനി ആയി.. ക്ലാസ്സിൽ വന്ന ടീച്ചേഴ്സിനും ഇത് തന്നെ ആയിരുന്നു സംസാര വിഷയം, കൂട്ടത്തിൽ കടുവയും വന്നു.. ആകെ മൊത്തത്തിൽ ആദ്യ ദിനം തന്നെ ഞങ്ങൾ പൊളിച്ചടക്കി...എന്നാൽ രാജീവ് സാർ പിന്നെയും വന്നു പറഞ്ഞിരുന്നു റോബിനെയും കൂട്ടരെയും സൂക്ഷിക്കണം എന്ന്.. എന്നാൽ ഞങ്ങൾ ഒരു തീരുമാനത്തിൽ എത്തിയിരുന്നു,കോളേജ് ക്യാമ്പസ് ശുദ്ധീകരിക്കുക , ആർക്കും പേടിക്കാതെ നടക്കാൻ പറ്റണം, അതിനു അവരെ ഒതുക്കിയേ പറ്റൂ
വീട്ടിലേക്കു കടുവ വിശേഷങ്ങൾ എല്ലാം വിളിച്ചു പറഞ്ഞിരുന്നു, അച്ഛനും അങ്കിലും കുറച്ചു ഉപദേശങ്ങൾ ഒക്കെ തന്നെങ്കിലും അപ്പൂപ്പൻ കൊച്ചി രാജാവിലെ ജഗതിയുടെ റോൾ ആയിരുന്നു അപ്പൂപ്പൻ പഴയ കാല യുദ്ധമുറകൾ കൂടെ പഠിപ്പിക്കുന്ന തിരക്കിൽ ആയിരുന്നു
ക്ലാസ്സിലും കോളേജിലും പിന്നെ ഞങ്ങൾ അത്യാവശ്യം ഫേമസ് ആയി.. കുറെ ചരക്കുകൾ ക്ലാസ്സിൽ ഉണ്ടെങ്കിലും എലി തന്നെ ആയിരുന്നു ക്വീൻ... എന്റെ കാര്യം പറയണ്ടല്ലോ
പക്ഷെ ഒറ്റ ഒരെണ്ണത്തിനെ പോലും എലി എന്റെ അടുത്തേക്ക് പഠിപ്പിച്ചില്ല.. ഇടയ്ക്കു ഒന്ന് രണ്ടു തവണ റോബിന്റെ ഗ്യാങ്ങുമായി ഏറ്റു മുട്ടലിന്റെ വക്ക് വരെ എത്തിയെങ്കിലും ചീറ്റി പോയി... കടുവയുടെ സപ്പോർട്ടിൽ ഞങ്ങൾ ഒരു പരിസ്ഥിതി ക്ലബ് രൂപീകരിച്ചു.. അതിന്റെ മുന്നോടി ആയി റോബിന്റെയും കൂട്ടരുടെയും സാമ്രാജ്യം ഞങ്ങൾ വെട്ടി തെളിച്ചു.. അവിടെ പൂ ചെടികളും,
💬 Comments
View all comments