Chapter Title : ശ്രീനന്ദനം 5 [ശ്യാം ഗോപാൽ]
നാറികളെ ... റാഗിങ്ങ് എന്ന് പറഞ്ഞു വൃത്തികേട് കാണിച്ചാൽ ഇനി ഇവർ അല്ല ഞാൻ ആയിരിക്കും നിങ്ങളെ ഒക്കെ ചാമ്പാൻ പോകുന്നെ .. പോലീസ് കേസ് ആക്കാൻ ഉള്ള സകല ചാൻസും ഉണ്ട് .. പിന്നെ നിന്നെ ഒക്കെ പോലീസിന് കൊടുത്തിട്ടെന്തിനാ നിന്റെയൊക്കെ തല തൊട്ടപ്പന്മാർ ആണല്ലോ ഭരിക്കുന്നത് ... ഹ്മ്മ്മ് പൊയ്ക്കോ മേലാൽ ഇതിന്റെ പേരിൽ ഒരു പ്രശ്നം പാടില്ല കേട്ടല്ലോ
റോബിൻ എന്നെ കെറുവിച്ചു നോക്കിയിട്ടു പറഞ്ഞു നിന്നെ ഞാൻ പിന്നെ എടുത്തോളാം എന്ന് ...
നീ ഒലത്തും പോടാ പട്ടി ... ഇവൾ ഇതെന്തൊരു ജന്മമപ്പാ ...എലി വീണ്ടും കുതിച്ചു ചാടി
എന്തോ ഭാഗ്യത്തിന് അവിടെ ഒരു സീൻ ഉണ്ടാക്കാതെ അവർ പോയി
സത്യത്തിൽ അവന്മാർക്ക് ഒരെണ്ണം കൊടുക്കാത്തതിന്റെ കുറവുണ്ടായിരുന്നു, എന്റെയും രവിയുടെയും കാലത്താണ് ഇതെങ്കിൽ അവന്മാരുടെ പൊടി പോലും കണ്ടില്ലായിരുന്നു, എനിക്കാണേൽ നേരിട്ട് ഇടപെടാനും പറ്റില്ല, അവന്മാർക്ക് നല്ല രാഷ്ട്രീയ പിന്തുണ ഉണ്ട്, ksk യുടെ യൂത്ത് വിംഗ് ലീഡർ ആണ് റോബിൻ, ഇപ്പോൾ ആണേൽ ഭരണം അവരുടെ കയ്യിൽ അല്ലേ, ഇവിടെ കിടന്നു രാഷ്ട്രീയ തല്ലും, കള്ള് കുടിയും ചെയ്യാത്ത അറാം പിറപ്പുകൾ ഇല്ലാ..കോളേജിന്റെ ബാക്കിലെ കാടു പിടിച്ചു കിടക്കുന്ന സ്ഥലം ആണ് അവന്മാരുടെ ക്യാമ്പ്, എന്ന് വച്ചു നിങ്ങൾ ചെയ്തതിനെ ന്യായീകരിക്കുക അല്ലാ, അവന്മാർ എന്തിനും മടിക്കാത്തവർ ആണ്.. സൂക്ഷിക്കണം... പിന്നെ ഇനി എന്ത് നടന്നാലും എന്നെ അറിയിക്കണം എന്നിട്ട് മതി ആക്ഷൻ.. മനസ്സിലായോ.. ഹ്മ്മ് ക്ലാസ്സിൽ പൊയ്ക്കോ...
ഞങ്ങൾ ആണേൽ ആകെ ത്രില്ല് അടിച്ചു പോയി... പുലി
💬 Comments
View all comments