Chapter Title : ശ്രീനന്ദനം 5 [ശ്യാം ഗോപാൽ]
പറഞ്ഞാലും വിശക്കുന്നവനു ഒരു പൊതി ചോറ് കൊടുക്കുന്നത് വലിയ ഒരു കാര്യം തന്നെ ആണ്
എന്നാൽ റോബിനും കൂട്ടരും ഞങ്ങളെ പണിയാൻ അവസരം നോക്കി നടന്നു... ഞങ്ങൾ ആണേൽ അങ്ങനെ കുറച്ചു പേര് അവിടെ ഇല്ല എന്ന മട്ടിൽ തന്നെ ആയിരുന്നു...
ഞങ്ങൾ ജൂനിയർസ്ന്റെ ഇടയിൽ മാത്രമല്ല സീനിയർസിന്റെ ഇടയിലും താരങ്ങൾ ആയി മാറി കഴിഞ്ഞിരുന്നു... ഇതിനിടയിൽ എനിക്ക് എലി അറിയാതെ ഒരു പ്രൊപോസലും കിട്ടി പക്ഷെ ജീവനിൽ കൊതി ഉള്ളത് കൊണ്ട് നമ്മൾ ആ പരിപാടി വേണ്ടെന്നു വച്ച് , നമുക്ക് നമ്മുടെ കാന്താരി തന്നെ ആണ് നല്ലത്....
നാളുകൾ കടന്നു പോയി
അങ്ങനെ വീണ്ടും ഒരു ചിങ്ങമാസം കൂടി വന്നു , കോളേജിലെ ഞങ്ങളുടെ ആദ്യത്തെ ഓണാഘോഷം . അത് പോലെ തന്നെ ഞങ്ങളുടെ ഏദൻ തോട്ടത്തിലെ പച്ചക്കറികളും പൂ ചെടികളും പൂത്തു തളിർത്തു , ഓണാഘോഷത്തിന് ടീച്ചേഴ്സിന്റെ സൈഡിൽ നിന്നും രാജീവ് സാറും , മലയാളം എടുക്കുന്ന അരവിന്ദ് സാറും , പിന്നെ മീന ടീച്ചറും , ആൻസി ടീച്ചറും ആണ് വോളന്റീയർ ആയി ഉണ്ടായിരുന്നത് ... പൂക്കള മത്സരം , വടം വലി മൽസരം , ഉറിയടി പിന്നെ സ്റുഡന്റ്സിന്റെ കുറച്ചു കലാപരിപാടികൾ , കലാപരിപാടികൾ എന്ന് പറഞ്ഞാൽ ഓരോ ക്ലാസും മിനിമം 2 ഐറ്റം വച്ച് പാർട്ടിസിപ്പേട് ചെയ്യണം ..
പിന്നെ രാജീവ് സാർ പ്രത്യേകം ഓർമപ്പെടുത്തി റോബിനെയും ഗാങിന്റെയും മേൽ ഒരു കണ്ണ് വേണം എന്ന് , കാരണം അവനു ഞങ്ങൾ കാരണം നഷ്ടമായത് അവന്റെ ഇമേജ് ആണ്
💬 Comments
View all comments