Chapter Title : ശ്രീനന്ദനം 5 [ശ്യാം ഗോപാൽ]
അത് തിരിച്ചെടുക്കാൻ എന്ത് തൊട്ടിത്തരവും അവൻ കാണിക്കാൻ മടിക്കില്ല
ഞങ്ങൾ ഓണാഘോഷം പരിപാടിക്കായി ഒരു ടീം ഉണ്ടാക്കി പെൺകുട്ടികളുടെ സൈഡിൽ നിന്നും എലിയും പിന്നെ സാന്ദ്ര എന്ന് പറയുന്ന കുട്ടിയും തിരഞ്ഞെടുക്കപ്പെട്ടു ബോയ്സിന്റെ സൈഡിൽ നിന്നും ഞാനും വിനുവും , ആദ്യം തന്നെ ഞങ്ങൾ പരിപാടിയിൽ പങ്കെടുക്കുന്ന ആളുകളുടെ ലിസ്റ്റ് തയ്യാറാക്കി , എലിയും പിന്നെ വേറെ അഞ്ചു പേരും ഡാൻസ് നു പേര് തന്നു ...
പിന്നെ എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി ഞാനും ഒരു പാട്ടു പാടം എന്ന് ഏറ്റു .. ഡാൻസ് നു വേണ്ട costumes ഞങ്ങളുടെ ക്ലാസ്സിലെ സാന്ദ്ര ഏറ്റെടുത്തു , അവളുടെ 'അമ്മ കത്രികടവിൽ ഒരു boutique നടത്തുന്നുണ്ട് , പിന്നെ ബജറ്റ് calculation ആയിരുന്നു ... ഞങ്ങൾ ക്ലാസ്സിൽ ആകെ 48 പേരാണുണ്ടായിരുന്നത് , മിനിമം ഒരാള് 100 വച്ച് തരണം എന്ന് പ്ലാൻ ആക്കി , കൂടുതൽ ഉള്ളവർക്ക് കൂടുതൽ തരാം എന്നും ... പിന്നെ പൂവ് വാങ്ങാനായി ഞാനും പിന്നെ വിനുവും യദുൻ എന്ന കുട്ടിയും പോകാം എന്ന് ഏറ്റു ... വടം വലി പ്രാക്ടീസ് ചെയ്യാനായി ഞങ്ങളുടെ ക്ലാസ്സിലെ ലോലൻ എന്ന് വിളി പേരുള്ള ഹരീഷ് ഏർപ്പാടാക്കാം എന്ന് പറഞ്ഞു , അവന്റെ പാപ്പൻ വടം വാലിയിൽ ഉസ്താദ് ആണത്രേ , ഷാജി പാപ്പൻ എന്ന് പറഞ്ഞാൽ എല്ലാരും അറിയും എന്നാണ് പറയുന്നത് ... ഏഴു പേരാണ് ടീമിന് വേണ്ടത് , അത്യാവശ്യം ബോഡി ഉള്ളത് കൊണ്ട് എന്നെ ആദ്യമേ സെലക്ട് ആക്കി , പിന്നെ
💬 Comments
View all comments