Chapter Title : ശ്രീനന്ദനം 5 [ശ്യാം ഗോപാൽ]
നമ്മുടെ ലോലൻ ഹരീഷ് , വിനു , തടിയൻ ബേസിൽ , ഷറഫുദീൻ , വിഷ്ണു , റെനീഷ് അങ്ങനെ ഞങ്ങളുടെ ടീം റെഡി ആയി ... ഡ്രസ്സ് കോഡ് ആയി പ്രേമം സ്റ്റൈൽ ആണ് ഞങ്ങൾ തിരഞ്ഞെടുത്തത് , ബ്ലാക്ക് ഷർട്ടും വെള്ള മുണ്ടും , പെൺകുട്ടികൾ സെറ്റ് സാരി , അല്ലെ പട്ടു പാവാട ... ഇനി ഒരാഴ്ച കൂടെ ഉണ്ട് ഓണാഘോഷത്തിന് ,, എലിയും കൂട്ടരും ക്ലാസിനു ശേഷം ഒരു മണിക്കൂർ ഡാൻസ് പ്രാക്ടീസ് തുടങ്ങി ,
ഞങ്ങൾ ആണേൽ വടം വലി പഠിക്കാൻ ആയി ഷാജി പാപ്പന്റെ എടുത്തേക്കും , ഷാജി പാപ്പനെ കാണുമ്പോൾ തന്നെ അറിയാം ആള് പുലി ആണെന്ന് , നല്ല കൊമ്പൻ മീശയും ജുബ്ബയും കറുപ്പും ചുവപ്പും കൂടിയ മുണ്ടും ആണ് ഇഷ്ട വേഷം ....ആളോട് സംസാരിച്ചു തുടങ്ങിയപ്പോൾ തന്നെ ആളൊരു പാവമാണെന്നു മനസിലായി , ഷാജി പാപ്പന് വടം വലി എന്നാൽ ഹരമാണ് അങ്ങനെ ഞങ്ങൾ പ്രാക്ടീസ് തുടങ്ങി , പ്രാക്ടീസ് ചെയ്യാനായി പപ്പനും പിള്ളേരും ഞങ്ങളുടെ കോളേജിലേക്ക് വരും , ആളുടെ കൂടെ ഒരു ലോലൻ ഉണ്ട് , ഒരു ഒന്ന് ഒന്നര കോഴി ആണ് ,എന്ന് വച്ച് ശല്യമൊന്നും ഇല്ലാട്ടോ , നൈസ് ആയി നിന്ന് വായ് നോക്കും . അത്യാവശ്യം സീനും പിടിക്കും അത്രതന്നെ ... അങ്ങനെ ഞങ്ങളുടെ പ്രാക്ടീസ് എല്ലാം തകൃതി ആയി നടന്നു കൊണ്ടിരുന്നു.....
അങ്ങനെ ഓണാഘോഷ ദിവസം വന്നെത്തി , രാവിലെ തന്നെ ബ്ലാക്ക് ഫുൾ കൈ
💬 Comments
View all comments