Chapter Title : ശ്രീനന്ദനം 7 [ശ്യാം ഗോപാൽ]
ഉദ്ദേശിച്ച ലൈഫ് ബോട്ട്
ക്രൂയിസ് ഷിപ് (സെയ്‌ലിംഗ് ഷിപ്)
കഥ തുടരുന്നു ...
ഞാൻ അവളുടെ ഹാലൂസിനേഷൻ ആണെന്ന ആദ്യം കരുതിയെ എന്നാൽ അവിടെ നിന്നും കടൽ പക്ഷികൾ പറക്കുന്നത് കണ്ടപ്പോൾ ഉറപ്പിച്ചു കര ആണെന്നു ... അതെ ജീവിതം തീർന്നു എന്ന് കരുതിയിടത്തു നിന്നും പച്ചപ്പിലേക്ക് പോകുന്നു .. പിന്നീട് അങ്ങോട്ട് ഒരു ആവേശമായിരുന്നു .. ഞാനും എലിയും കൂടി മത്സരിച്ചായിരുന്നു തുഴഞ്ഞിരുന്നത് എന്നാൽ അവിടെ എത്തുമ്പോളേക്കും എലി കുഴഞ്ഞു വീണിരുന്നു , എന്റെ തുഴച്ചിലിനു വേഗം കൂടി ...കൂടുതൽ കരയിലേക്ക് അടുക്കും തോറും കിളികളുടെ ശബ്ദം അടുത്ത് വന്നു , ഞങ്ങളുടെ മുൻപിൽ ഒരു ഐലൻഡ് പ്രത്യക്ഷമായി .. നിറയെ പച്ചപ്പും തെങ്ങുകളും എല്ലാം നിറഞ്ഞ ഒരു ഐലൻഡ് .. എലിയെ എഴുനേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൾ കൂടുതൽ അവശ ആകുക ആണ് ചെയ്തത്
ഞാൻ ബോട്ട് കരക്കടുപ്പിച്ചു .. ബോട്ടിൽ നിന്നും ചാടി ഇറങ്ങി .. നല്ല തെളി നീര് പോലുള്ള വെള്ളം അതിൽ പല വര്ണങ്ങളിലും രൂപങ്ങളിലും ഉള്ള ചെറിയ അക്വാറിയത്തിൽ ഇടുന്ന പോലത്തെ ഭംഗിയുള്ള ചെറു മീനുകൾ , മറ്റൊരവസരത്തിൽ ആണേൽ കണ്ടു നിന്ന് രസിച്ചേനെ .. ഞാൻ ബോട്ട് മാക്സിമം കരയിലേക്ക് തള്ളി കയറ്റി സുരക്ഷാ ഉറപ്പാക്കി എലി ബോട്ടിൽ തന്നെ ആണ് ഉള്ളത് . തത്കാലം അത് തന്നെയാണ് നല്ലതു എന്ന് തോന്നി , ഞാൻ തത്കാലം അവളെ അവിടെ നിർത്തി ഐലണ്ടിനുള്ളിലേക്കു നടന്നു , അവിടെ കിടന്നിരുന്ന ഒരു ചുള്ളി കമ്പു ഞാൻ ധൈര്യത്തിന് വേണ്ടി കയ്യിൽ
💬 Comments
View all comments