Chapter Title : ശ്രീനന്ദനം 7 [ശ്യാം ഗോപാൽ]
പിടിച്ചു , അത് കൊണ്ടൊന്നും നടക്കില്ല എന്ന് എനിക്ക് നല്ല ഉറപ്പുണ്ടാർന്നു .. പിന്നെ വല്ല കാട്ടു ജീവികളും വന്നാൽ പേടിപ്പിക്കാൻ എങ്കിലും ഉപയോഗിക്കാമല്ലോ ... ബീച്ചിന്റെ അരികു വശം നല്ല ഉയരത്തിൽ തെങ്ങുകൾ ആണെങ്കിൽ ഉള്ളിലോട്ടു പോകും തോറും ആമസോൺ കാടുകൾ പോലെ ആണ് , വള്ളി പടർപ്പുകളും കിളികളും എല്ലാം കൂടെ ഒരു ബഹള മയം ആണ്. ഇനി വല്ല പാമ്പോ ചെമ്പോ ഉണ്ടേൽ പിന്നെ പറയാനും ഇല്ല .. ഉള്ളിൽ ഭയം തോന്നിയെങ്കിലും മുന്പ്പോട്ടു പോകാൻ തന്നെ തീരുമാനിച്ചു .കാരണം എലിയുടെ അവസ്ഥ മോശമാണ് . കയ്യിൽ ഉള്ള വാദി ഉപയോഗിച്ച് മുന്നിലെ ചെടികളും മറ്റും മാറ്റി ഞാൻ മുൻപോട്ടു നീങ്ങി , മരുന്നിനു പോലും ഒന്നും കിട്ടിയില്ല . അകെ നിരാശനായി മുൻപോട്ടു പോയപ്പോളാണ് ഒരു കള കള ശബ്ദം കേൾക്കുന്നത് , ഇനി വയറ്റിൽ നിന്നാണോ എന്നായി , ഹേയ് വയറ്റിൽ നിന്നും അല്ല .. ആവേശത്തോടെ മുന്പോട്ടു നീങ്ങിയപ്പോൾ എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാനായില്ല ... ഒരു നീരുറവ അതും ചെറിയ ഒരു അതിരപ്പിള്ളി വെള്ളച്ചാട്ടം പോലെ ഉണ്ട്
സന്തോഷം കൊണ്ട് എനിക്ക് തുള്ളി ചാടാൻ ആണ് തോന്നിയത് അതും നല്ല പളുങ്കു പോലത്തെ വെള്ളം , ഞാൻ ആദ്യം തന്നെ ഒരു കൈക്കുമ്പിൾ വെള്ളം കുടിച്ചു ഉഫ്ഫ്ഫ് ... എന്താ തണുപ്പ് .. അമൃത് പോലെ തോന്നിച്ചു .. പെട്ടെന്നാണ് എലിയെ പറ്റി ഓര്മ വന്നത് , വെള്ളം എടുക്കാൻ ആയി ചുറ്റും നോക്കിയപ്പോൾ താമര ഇല
💬 Comments
View all comments