0%

Chapter Title : ശ്രീനന്ദനം 7 [ശ്യാം ഗോപാൽ]

Author : Kambikathakal Read All Parts 335

പോലത്തെ വലിയ ഒരു ഇല കണ്ടു .. വിക്ടോറിയ ലിലി ആണോ എന്ന് ഒരു ഡൌട്ട് തോന്നി പോയി , അത്രയും വലിപ്പം ഉണ്ട് , ഒരാളെ വരെ ക്യാരി ചെയ്യാൻ പറ്റും എന്ന് തോന്നുന്നു ..ഒരു വലിയ പ്ലേറ്റ് പോലെ തോന്നിച്ചു

അതിനു ചുറ്റും മുള്ളു പോലെ തോന്നിച്ചെങ്കിലും അപകടകാരി അല്ലായിരുന്നു , ഞാൻ ഒരു ഇല പറിച്ചെടുത്തു അതിൽ വെള്ളം നിറച്ചു തിരിച്ചു നടന്നു , ഏലി ശരിക്കും വാടിയ താമര തണ്ടു പോലെ ആയിരുന്നു . ഞാൻ ബോട്ടിലേക്ക് കയറി അവളെ എന്നിലേക്ക്‌ ചാരി നിറുത്തി വെള്ളം ഇറ്റിറ്റായി ചുണ്ടിലേക്കു ഒഴിച്ച് കൊടുത്തു ... യന്ത്രികമെന്നോണം അവളുടെ ചുണ്ടുകൾ വീണ്ടും വെള്ളത്തിനായി കേണു .. കുറച്ചു വെള്ളം എടുത്തു ഞാൻ അവളുടെ മുഖം തുടച്ചു .. അവളിൽ ചെറിയ ഞരക്കം വന്നു തുടങ്ങി ..വെയിൽ അപ്പോളേക്കും അതിന്റെ കാഠിന്യത്തിൽ എത്തിയിരുന്നു , ഇനിയും അവളെ ബോട്ടിൽ കിടത്തുന്നത് നല്ലതു അല്ല എന്ന് തോന്നി

ഒരു വിധത്തിൽ ഞാൻ അവളെ താങ്ങി പിടിച്ചു അവിടെ ഉള്ള ഒരു മര തണലിൽ കൊണ്ട് ചെന്നിരുത്തി , നല്ല കാറ്റു വീശുന്നുണ്ടായിരുന്നു നല്ല തണലുണ്ടായിരുന്നത് കൊണ്ട് ഏലി സുഖമായി മയങ്ങി , കാര്യം ഇപ്പോൾ ശത്രു പക്ഷത്താണ് എങ്കിലും എനിക്കിപ്പോളും അവൾ പഴയ എലി  തന്നെ ആണ് , എന്റെ ഏലി .. എന്നെങ്കിലും അവൾ തിരിച്ചു വരും എന്നൊരു വിശ്വാസം എനിക്കുണ്ടായിരുന്നു , ദൈവമായിട്ടാകും ഇങ്ങനെ ഒരു ചാൻസ് തന്നത് .. ഇവിടെ ഞങ്ങൾ മാത്രം

💬 Comments

View all comments