Chapter Title : ശ്രീനന്ദനം 8 [ശ്യാം ഗോപാൽ]
അവൾ ഒന്ന് ഞെട്ടി ഞാൻ അവിടെ പിന്നെ നിന്നില്ല, എത്ര ഒക്കെ ആയാലും ഒരിക്കലും പിരിയില്ല എന്ന് പറഞ്ഞവൾ തന്നെ അന്ന് തള്ളി പറഞ്ഞത് ആലോചിക്കുമ്പോൾ മനസ് പുകയുന്നു..ഞാൻ ബീച് സൈഡിൽ ഉള്ള ഒരു പാറകല്ലിൽ കയറി ഇരുന്നു, സത്യത്തിൽ ഉമ്മയെ ശരിക്കും മിസ്സ് ചെയ്യുന്നുണ്ടായിരുന്നു, പാവങ്ങൾ ഞങ്ങൾക്ക് എന്ത് പറ്റി എന്ന് കരുതി പേടിച്ചു ഇരിക്കുക ആകും... എല്ലാത്തിനും കാരണം ആ നാറികൾ ആണ്...
ഫ്ലാഷ് ബാക്ക്...
അടിച്ചു പൊളിയും, സന്തോഷവുമായ കലാലയ ജീവിതം 1സ്റ്റ് ഇയർ കഴിഞ്ഞത് തന്നെ അറിഞ്ഞില്ല, സെക്കന്റ് ഇയർ തുടങ്ങിയപ്പോൾ ആണ് ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് അവളുടെ മാരക റീ എൻട്രി...
കോളേജിന്റെ എൻട്രൻസിൽ ഉള്ള മാവിൻ ചുവട്ടിൽ പ്രേമം സിനിമയിലെ നിവിൻ പൊളിയെയും ഗാങ്ങിനെയും പോലെ പുതിയ കുട്ടികളെ വായിൽ നോക്കി ഇരിക്കുമ്പോൾ ആണ് ഒരു ടൊയോട്ട ഫോർച്ചുണർ സിനിമ സ്റ്റൈലിൽ വന്നു നില്കുന്നത്, അതിൽ നിന്നും ഇറങ്ങിയ ആളെ കണ്ടതും ഞാനും വിനുവും എലിയും ഞെട്ടിത്തരിച്ചു പോയി, അത് വരെ വായിൽ ഇട്ടു ചവച്ചിരുന്ന ബബിൾ ഗം എലിയുടെ തൊണ്ടയിലേക്ക് ഇറങ്ങി പോയിരുന്നു... ഞങ്ങൾ മൂന്നു പേരും ഒരുമിച്ചു ആ പേര് പറഞ്ഞു സ്മിത.......
ബാക്കി ഭാഗം കുറച്ചു ലേറ്റ് ആകും, നാട്ടിൽ ആണ്.. കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുക ആണ്.. എല്ലാവരും ക്ഷമിക്കണം
💬 Comments
View all comments